റഷ്യയുടേത് അധിനിവേശമല്ല: പ്രശ്‌നപരിഹാരത്തിനുള്ള വാതില്‍, യുക്രെയ്‌ന് മേലുള്ള റഷ്യയുടെ ആക്രമണത്തെ എതിര്‍ക്കാത്ത ഏതൊരു രാഷ്‌ട്രവും കൂട്ട്‌കെട്ട് കൊണ്ട് കളങ്കപ്പെടും: റഷ്യയുടെ ആക്രമണങ്ങളെ വീണ്ടും ന്യായീകരിച്ച് ചൈന

റഷ്യയുടെ ആക്രമണങ്ങളെ വീണ്ടും ന്യായീകരിച്ച് ചൈന.റഷ്യ നടത്തുന്നത് അധിനിവേശമല്ലെന്ന് ചൈന ആവര്‍ത്തിച്ചു. എല്ലാ രാജ്യങ്ങളുടേയും പ്രാദേശികമായ വികാരങ്ങളെ മാനിക്കുന്നുണ്ട്.എന്നാല്‍ സുരക്ഷാ വിഷയങ്ങള്‍ സംബന്ധിച്ച റഷ്യയുടെ ന്യായമായ ആശങ്കകളും മനസിലാക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
യുക്രെയ്‌നെ ഇപ്പോഴും നിയമാനുസൃതമായ രാജ്യമായി പരിഗണിക്കുന്നുണ്ടെന്നും അതേസമയം പ്രശ്‌ന പരിഹാരത്തിനുള്ള വാതില്‍ യുക്രെയ്‌നു മുന്നില്‍ ഇപ്പോഴും അടഞ്ഞിട്ടില്ലെന്നും ചൈന ചൂണ്ടിക്കാണിക്കുകയും ചെയ്തു.
മനുഷ്യാവകാശത്തിന്റെ പേരില്‍ മറ്റ് രജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുകയും യുദ്ധങ്ങള്‍ നടത്തുകയും ചെയ്ത രാജ്യമാണ് കളങ്കപ്പെടുക എന്ന് ചൈന കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌ന് മേലുള്ള റഷ്യയുടെ ആക്രമണത്തെ എതിര്‍ക്കാത്ത ഏതൊരു രാഷ്‌ട്രവും കൂട്ട്‌കെട്ട് കൊണ്ട് കളങ്കപ്പെടും എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൈന.
ഉപരോധത്തിന്റെ കാര്യമെടുത്താല്‍ 2011 മുതല്‍ യുഎസ് റഷ്യയ്‌ക്കെതിരെ മാത്രം നൂറിലധികം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അവര്‍ പ്രതികരിച്ചില്ല ,കഷ്ടതകള്‍ സഹിച്ചുവെന്ന് ചൈന കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















