കൈവിടില്ല.... ഇന്ത്യയുണ്ട് കൂടെ; വളരെ സുരക്ഷിതമായി ഇന്ത്യക്കാരെ സുരക്ഷിതമായി പൊതിഞ്ഞുപിടിച്ച് ഇന്ത്യൻ എംബസ്സി; റൊമേനിയൻ അതിർത്തിയിലെ ചെർണിമിക്സിൽ നിന്ന് ഷാർജയിലെത്തി; കൊച്ചിയിലേക്കുള്ള വിമാനം ഇവർക്ക് കിട്ടിയത് 10 മണിക്കൂറിന് ശേഷം
ലോകത്തെ ആകമാനം ആശങ്കയിലാഴ്ക്കി യുക്രെയ്നിൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ഇതിനോടകം തന്നെ 4000 ഇന്ത്യക്കാർ നാട്ടിൽ എത്തി. ഇനിയും 20000ത്തിലധികം പേരെ രക്ഷിക്കാൻ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വളരെ സുരക്ഷിതമായി ഇന്ത്യക്കാരെ സുരക്ഷിതമായി പൊതിഞ്ഞുപിടിച്ചിരിക്കുകയാണ് ഇന്ത്യൻ എംബസ്സി. ഇതിനുപിന്നാലെ യുദ്ധ ഭീതിയിൽ നിന്നും സുരക്ഷിതരായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് മാനന്തവാടി പെരുവക സ്വദേശി രോഹിത് എച്ച്. പ്രസാദ്. യുക്രെയ്നിലെ ബുക്കൊവീനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് രാഹുൽ. ലോകത്തെ മികച്ച നിലവാരമുള്ള സർവകലാശാലയും പൊതുവേ ശാന്തമായ നാടും ഇഷ്ടപ്പെട്ടു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധ ഭീതി പൊന്തിവന്നിരിക്കുന്നത്.
റഷ്യ–യുക്രെയ്ൻ സംഘർഷം രൂക്ഷമാകും മുൻപ് തന്നെ അവിടം വിടണമെന്ന യുക്രെയ്നിലെ ഇന്ത്യൻ എംബസി ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചകൾക്ക് മുൻപേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര യാത്രയ്ക്കു വേണ്ട സഹായങ്ങളും നൽകിയിട്ടുണ്ടായിരുന്നു. ഫെബ്രുവരി 18ന് അകം രാജ്യം വിടണമെന്നാണ് എംബസി നിർദേശം നൽകിയത്. റൊമേനിയൻ അതിർത്തിയിലെ ചെർണിമിക്സിയിലാണ് രോഹിതും സുഹൃത്തുക്കളും താമസിച്ചിരുന്നത്. അവിടെ നിന്ന് ടാക്സിയിൽ 10 മണിക്കൂർ യാത്ര ചെയ്താണ് കീവ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
കീവിൽ നിന്ന് ഷാർജയിലെത്തി 10 മണിക്കൂറിന് ശേഷമാണു കൊച്ചിയിലേക്കുള്ള വിമാനം ഇവർക്ക് കിട്ടിയത്. ഇരിങ്ങാലക്കുട സ്വദേശി ഏബിൾ ബെന്നി, കുണ്ടറ സ്വദേശി അക്ഷയ് വിജയൻ ജോസഫ്, മാർത്താണ്ഡം സ്വദേശി സജിൻ രാഘവൻ, തിരുവനന്തപുരം സ്വദേശി ആകാശ് ബിജു ആനന്ദ് എന്നിവരാണ് രോഹിത്തിനൊപ്പമുണ്ടായിരുന്നത്. രാജ്യം വിട്ട് പോകേണ്ടി വന്ന വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് ഇപ്പോഴും കൃത്യമായി നടത്തിവരുകയാണ്. രക്തച്ചൊരിച്ചിൽ ഉണ്ടാക്കാതെ തന്നെ യുദ്ധം എത്രയും വേഗം അവസാനിച്ചു വീണ്ടും മനോഹരമായ ക്യാംപസിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് രോഹിത് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ തങ്ങൾ താമസിച്ചതിന്റെ സമീപ പ്രദേശമായ ഇവനോയിൽ ഇന്നലെ ബോംബ് വർഷിച്ച വിവരങ്ങൾ വാർത്തയിൽ ഇവർ കണ്ടു. യുക്രെയ്നിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു. ഓരോ ഭാരത പൗരൻമാരെയും ശ്രദ്ധിക്കുന്ന ജാഗ്രതയാണ് ഇന്ത്യൻ എംബസി പുലർത്തുന്നതെന്ന് രോഹിത് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മൈസൂരു റോഡിൽ കണ്ണൂർ ആയുർവേദ ഫാർമസി നടത്തുന്ന പെരുവക പാറച്ചാൽ വീട്ടിൽ ഹരിപ്രസാദിന്റെയും സരിത എസ്. പ്രസാദിന്റെയും മകനാണ് രോഹിത്. സഹോദരി: ഋത്വിക.
https://www.facebook.com/Malayalivartha





















