ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി; റഷ്യയ്‌ക്കെതിരെ നിര്‍ഭയത്തോടെയുള്ള സെലെന്‍സ്‌കിയുടെ നില്‍പ് വൈറല്‍

യുദ്ധത്തിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച റഷ്യന്‍ പട്ടാളക്കാര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവ് ആക്രമിച്ചപ്പോഴാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പട്ടാളവേഷത്തില്‍ എത്തിയത്.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മെറ്റുമണിഞ്ഞ് ധീരതയോടെ നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
യുദ്ധഫൊട്ടോഗ്രാഫറും സമൂഹമാധ്യമ ഇന്‍ഫ്‌ളൂവന്‍സറുമായ ഹനന്യ നാഫ്താലിയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാധാരണ ഇസ്രയേലിലെയും മധ്യേഷ്യയിലെയും ഏറ്റുമുട്ടലുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫറാണ് ഹനന്യ നഫ്താലി. ആയിരക്കണക്കിന് വാക്കുകളുടെ വിവരണത്തിന് തുല്ല്യമാണ് ഈ ചിത്രമെന്നും ഹനന്യ നഫ്താലി ചിത്രത്തോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha





















