ഉന്നതതല ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നു! യുക്രൈനെ മിന്‍സ്കിലേക്ക് വിളിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, അധിനിവേശമല്ല, യുക്രൈനെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്: ബോംബാക്രമണവും ഷെല്ലാക്രമണവും താറുമാറാക്കിയ ഉക്രെയിനില്‍ എങ്ങും സങ്കടകരമായ കാഴ്ചകള്‍

യുക്രൈന്‍ വിഷയത്തില്‍ ഉന്നതതല ചര്‍ച്ചക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുക്രെയ്നെ ചർച്ചയ്ക്ക് വിളിച്ചത് ബലാറൂസിന്റെ തലസ്ഥാനമായ മിന്‍സ്കിലേക്ക്. പുടിന്റെ വക്താവ് ദിമ്ത്രി പെസ്കോവ് അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ ചര്‍ച്ചയ്ക്കു അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലും ചര്‍ച്ചയ്ക്കുള്ള സന്നദ്ധത പുടിന്‍ അറിയിച്ചിരുന്നു. യുക്രെയ്നുമായി ഉന്നതതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് പുടിന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്പിംഗിനോടു പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രെയ്ന് തലസ്ഥാനമായ കീവില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ചര്‍ച്ചയ്ക്കു തയാറാണെന്ന് പുടിന്‍ അറിയിച്ചിരിക്കുന്നത്.
റഷ്യ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യം കീവില്‍ പ്രവേശിച്ചതിനു പിന്നാലെ സെലന്‍സ്കിയെ സുരക്ഷിതമായ ബങ്കറിലേക്ക് മാറ്റിയിരുന്നു.
അതേസമയം അധിനിവേശമല്ല, യുക്രൈനെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. യുക്രൈന്‍ സൈന്യം കീഴടങ്ങിയാല്‍ ഏതവസരത്തിലും ചര്‍ച്ചക്ക് തയാറാണ്. സിവിലിയന്‍ കേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം നടത്തിയെന്ന യുക്രൈന്റെ ആരോപണം ലാവ്‌റോവ് നിഷേധിച്ചു. വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെട്ടതിന്റെ വ്യാപകമായി തെളിവുകള്‍ പ്രചരിക്കുന്നതിനിടെയാണ് നിഷേധിച്ചു കൊണ്ടുള്ള ലാവ്‌റോവിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha





















