ലോകം ഇപ്പോഴും ഉക്രെയ്‌നിലെ സംഭവങ്ങള്‍ ദൂരെ നിന്ന് നിരീക്ഷിക്കുകയാണ്! ഇന്നലെ പോലെ തന്നെ ഇന്നും ലോകത്തെ ഏറ്റവും കരുത്തരായ രാജ്യം നമ്മെ അകലെ നിന്ന് നോക്കുന്നു; റഷ്യക്കെതിരായ പോരാട്ടത്തില്‍ ഒറ്റപ്പെട്ടു, വിദേശ സൈനികരെ നമ്മുടെ മണ്ണില്‍ നിന്നും തുരത്താന്‍ അത് പര്യാപ്തമല്ല: ഉക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി

അധിനിവേശത്തിന്റെ രണ്ടാം ദിനത്തിൽ ലോകം മുഴുവൻ ഉറ്റുനോക്കുമ്പോഴും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് യുക്രൈൻ. യുക്രെയ്ന്‍ തലസ്ഥാനമായ കിയവിലും കടന്നുകയറിയ റഷ്യന്‍ സേന രാജ്യം പൂര്‍ണമായും കീഴ്പ്പെടുത്താനുള്ള പുറപ്പാടിലാണ്.
റഷ്യന്‍ സേനയെത്തിയതോടെ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.
യുക്രെയ്ന്‍ ഭീതിതമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിക്കുന്ന സമീപനത്തിലുള്ള വേദന പങ്കുവെച്ചുകൊണ്ടുള്ളതാണ് വ്ലാഡിമിര്‍ സെലന്‍സ്കിയുടെ വിഡിയോ.
ലോകം ഇപ്പോഴും ഉക്രെയ്‌നിലെ സംഭവങ്ങള്‍ ദൂരെ നിന്ന് നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് രാവിലെ മുതല്‍ നമ്മുടെ രാജ്യത്തെ നാമൊറ്റക്ക് പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ പോലെ തന്നെ ഇന്നും ലോകത്തെ ഏറ്റവും കരുത്തരായ രാജ്യം നമ്മെ അകലെ നിന്ന് നോക്കുകയാണ്'.
"ഇന്നലെ ഉപരോധത്തിലൂടെ റഷ്യക്ക് തിരിച്ചടി നല്‍കാന്‍ സാധിച്ചു. എന്നാല്‍, ഈ വിദേശ സൈനികരെ നമ്മുടെ മണ്ണില്‍ നിന്നും തുരത്താന്‍ അത് പര്യാപ്തമല്ല. ഐക്യദാര്‍ഢ്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും മാത്രമേ ഇത് സാധ്യമാകൂ," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്ന് നേരത്തെ സെലന്‍സ്കി ട്വീറ്റ് ചെയ്തിരുന്നു. 'രാജ്യത്തെ പ്രതിരോധിക്കാന്‍ ഒരുക്കമുള്ള ആര്‍ക്കും ഞങ്ങള്‍ ആയുധം നല്‍കും. നമ്മുടെ തെരുവുകളില്‍ യുക്രെയിനിന് പിന്തുണ നല്‍കാന്‍ തയാറെടുക്കുക' -സെലെന്‍സ്കി പറഞ്ഞു. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രെയിന്‍ പ്രസിന്റ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
യുകെ, യുഎസ്, കാനഡ, തുടങ്ങി നിരവധി രാജ്യങ്ങളിലെ നേതാക്കള്‍ ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടികളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ അവര്‍ കടുത്ത ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ രംഗത്തെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha





















