യുക്രെയിന് തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ച് റഷ്യന്‍ സേന മുന്നേറുന്നതിനിടെ പ്രസിഡന്റ് സെലന്‍സ്കിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ യുക്രെയിന് സേനയോട് റഷ്യന്‍ പ്രസിഡന്റ് ....
യുക്രെയിന് തലസ്ഥാനമായ കീവ് വളഞ്ഞ് തന്ത്രപ്രധാനമായ ആന്റനോവ് അന്താരാഷ്ട്ര വിമാനത്താവളവും പിടിച്ച് റഷ്യന്‍ സേന മുന്നേറുന്നതിനിടെ പ്രസിഡന്റ് സെലന്‍സ്കിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ യുക്രെയിന് സേനയോട് റഷ്യന്‍ പ്രസിഡന്റ് പുട്ടിന് ആഹ്വാനം ചെയ്തു.
സെലെന്‍സ്കിയെ പുറത്താക്കി തങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് റഷ്യ.
എന്നാല്‍, കീവ് വിട്ടുകൊടുക്കാതെ സൈന്യം പോരാടുമെന്ന് ആക്രമണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ബങ്കറില്‍ അഭയം തേടിയ സെലെന്‍സ്കി അവകാശപ്പെട്ടു.
സൈനിക സഹായം നല്‍കാതെ യുറോപ്പും യു.എസും കൈയൊഴിഞ്ഞെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.
നാറ്റോ നേതാക്കള്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഉക്രെയിന് സ്ഥിതി വിലയിരുത്തി.മുപ്പതു ലക്ഷം ജനസംഖ്യയുള്ള കീവിലേക്ക് വ്യോമ, മിസൈല്‍, പീരങ്കി ആക്രമണങ്ങളുമായാണ് റഷ്യന്‍ മുന്നേറ്റം.
https://www.facebook.com/Malayalivartha