Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റഷ്യൻ സൈന്യത്തിനുമുന്നിൽ തോക്കേന്തി നെഞ്ചുവിരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ...ഞാനും എന്റെ കുടുംബവും ഉക്രൈനിൽ തന്നെ ഉണ്ടെന്ന് ജനങ്ങൾക്ക് ധൈര്യം നൽകി അവരുടെ കൂടെ നിൽക്കുന്ന നേതാവ് ..വെറുമൊരു ഹാസ്യനടനെന്ന് എതിരാളികൾ പരിഹസിച്ച വോളോഡിമർ സെലെൻസ്കിയെ കുറിച്ച് ....

26 FEBRUARY 2022 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

യുക്രെയ്‌നില്‍ ദുരന്തം വിതച്ച് റഷ്യന്‍ അധിനിവേശം തുടരുമ്പോഴും കീവ് വിട്ട് പോകില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശം മൂന്നാം ദിവസത്തേക്ക് പ്രവേശിച്ചതിനു പിന്നാലെ തലസ്ഥാന നഗരത്തില്‍ റഷ്യന്‍ സൈന്യവുമായി നേര്‍ക്കുനേര്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടു . ഇന്നലെ രാത്രിയിലെ കനത്ത വെടിവയ്പിനും സ്‌ഫോടനങ്ങള്‍ക്കും പിന്നാലെ ഇപ്പോൾ നടക്കുന്നത് അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധം തന്നെയാണ്

റഷ്യക്ക് മേല്‍ ഒരു വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും സെലന്‍സ്‌കിയുടെ വാക്കുകള്‍ രാജ്യത്തിന് ആത്മധൈര്യം പകരുന്നതാണ്. ''ഞാന്‍ തലസ്ഥാനത്തു തന്നെ തുടരും. എന്റെ കുടുംബവും യുക്രെയ്‌നിലുണ്ട്'' അദ്ദേഹം പറഞ്ഞു. ..

 

തോറ്റോടാൻ താൽപ്പര്യമില്ലെന്ന് നെഞ്ചുറപ്പോടെ പറയുന്ന വോളോഡിമർ സെലെൻസ്കി ഇപ്പോൾ അത്ഭുതമായി മാറുകയാണ്. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് തന്റെ കുടുംബമാണെന്നും സെലന്‍സ്‌കിപറയുമ്പോൾ അദ്ദേഹം ഇപ്പോളാരാണ് എന്നതല്ല ആരായിരുന്നു എന്നറിയേണ്ടതിന്റെ പ്രസക്തി ഏറുകയാണ്


രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന 44 കാരനായ സെലന്‍സ്‌കി 2019 ല്‍ യുക്രെയ്ന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ രാഷ്ട്രീയത്തില്‍ തുടക്കക്കാരനായിരുന്നു. ഒരു ജൂത ഹാസ്യനടൻ ആയിരുന്ന സെലെൻസ്‌കി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ജൂതന്മാരുടെ ഭാഗത്തു നിന്നുപോലും എതിർപ്പുണ്ടായി

 

1978 ജനുവരിയില്‍ സോവിയറ്റ് യൂണിയനിലെ വ്യാവസായിക നഗരമായിരുന്ന, ഇപ്പോള്‍ തെക്കന്‍ യുക്രെയ്‌നില്‍ സ്ഥിതി ചെയ്യുന്ന ക്രിവി റിഹിലാണ് വോളോഡിമര്‍ സെലെന്‍സ്‌കി ജനിച്ചത്. യഹൂദ മാതാപിതാക്കളുടെ മകനായി ജനിച്ച അദ്ദേഹം ക്രൈവി റിഹിലെ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ചു .. പ്രാദേശിക ഭാഷയായ റഷ്യന്‍ സംസാരിച്ചു ..1995-ല്‍, ക്രിവി റിഹ്ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് കിയെവ് നാഷണല്‍ ഇക്കണോമിക് യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കാമ്പസില്‍ നിന്ന് നിയമ ബിരുദം നേടി

പക്ഷെ സെലാൻസ്‌കിക്ക് നാടകാഭിനയത്തിനോടായിരുന്നു താൽപ്പര്യം...ഈ താല്‍പ്പര്യം അദ്ദേഹത്തെ കോമഡി ട്രൂപ്പുകളില്‍ എത്തിച്ചു .. , 2015 നും 2019 നും ഇടയില്‍ സംപ്രേഷണം ചെയ്ത 'സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്ന ടിവി ഷോയില്‍ ചെയ്ത ചരിത്രാധ്യാപകന്റെ വേഷത്തില്‍ യുക്രെയ്നിലെ അഴിമതിയെ പരിഹസിക്കുന്നതായിരുന്നു .. ഒരു ജനാധിപത്യ രാജ്യത്തിനായുള്ള വാഞ്ഛയെ ചിത്രീകരിച്ച ഷോ, സോവിയറ്റിനു ശേഷമുള്ള പ്രക്ഷുബ്ധമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച യുക്രേനിയന്‍ ജനതയ്ക്കിടയില്‍ ശ്രദ്ധനേടി. 2019 ല്‍ ഇത് സെലെന്‍സ്‌കി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചു.


2014 ല്‍, റഷ്യ ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കന്‍ വിഘടനവാദികളെ പിന്തുണയ്ക്കുകയും ചെയ്തു. ആ സമയം യുക്രെയ്‌നിന്റെ നാലാമത്തെ പ്രസിഡന്റായിരുന്ന വിക്ടര്‍ യാനുകോവിച്ച്, മാസങ്ങള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു, ഇതോടെ കോടീശ്വരനായ പെട്രോ പൊറോഷെങ്കോ നേതൃനിരയിലേയ്ക്ക് എത്താനുള്ള വഴിയൊരുങ്ങി

ഭരണവർഗ്ഗത്തിന്റെ എന്നാല്‍ അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ സെലൻസ്‌ക്കിയുടെ സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' എന്ന ടിവി ഷോ കണ്ട് ആവേശത്തിൽ നിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് വരുന്നത് ..
സെലന്‍സ്‌കി ജനപിന്തുണ നേടി, ഒടുവില്‍ അദ്ദേഹത്തിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ഇത് കാരണമായി മാറുകയായിരുന്നു . 2019 ല്‍ നിലവിലെ പ്രസിഡന്റ് പൊറോഷെങ്കോയെ പരാജയപ്പെടുത്തി, 73.2% വോട്ടുകള്‍ക്ക് സെലന്‍സ്‌കി തിരഞ്ഞെടുക്കപ്പെട്ടു. 2019 മെയ് 20 ന് യുക്രെയ്‌നിന്റെ ആറാമത്തെ പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

മിസ്റ്റർ കൊളോമോയ്‌സ്‌കിയുടെ ഉക്രേനിയൻ ടെലിവിഷൻ കമ്പനിയായ 1+1, ആണ് മിസ്റ്റർ സെലെൻസ്‌കിയുടെ കോമഡി ഷോകൾ വാങ്ങുന്നത് . മിസ്റ്റർ കൊളോമോയിസ്കിയുമായുള്ള സെലെൻസ്‌കിയുടെ ബന്ധത്തെക്കുറിച്ച്‌ പ്രചാരണ വേളയിൽ തന്നെ എതിരഭിപ്രായം ഉയർന്നിരുന്നു. അതേസമയം നഗരമധ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജൂത കമ്മ്യൂണിറ്റി സെന്റർ ആയ ഒരു ഭീമാകാരമായ സമുച്ചയം ആയ ഡിനിപ്രോ നിർമ്മിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിച്ച അദ്ദേഹം പ്രാദേശിക ജൂതന്മാർക്കിടയിൽ ജനപ്രിയനായി മാറി . 18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 20-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ എകറ്റെറിനോസ്ലാവ് എന്നറിയപ്പെട്ടിരുന്ന ഡിനിപ്രോ, ഒരുകാലത്ത് ജൂത ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്നു.

പ്രഭുക്കന്മാർ നിയന്ത്രിക്കുന്ന ഒരു ദുഷിച്ച വലയിലെ ഒരു പാവയാണ് ഹാസ്യനടൻ എന്നായിരുന്നു മുൻ പ്രസിഡന്റ് പെട്രോ ഒ. പൊറോഷെങ്കോയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അവകാശവാദങ്ങൾ. മാത്രമല്ല സീലൻസ്കിയുടെ മത നിരപേക്ഷമായ കാഴ്ചപ്പാട് ജൂതര്ക്കിടയിൽ തന്നെ കടുത്ത എതിർപ്പിന് കാരണമായി


യഹൂദർക്കെതിരായ മുൻകാല പീഡനങ്ങൾ കൂടുതലും നടന്നത്, യുക്രെയ്നിന്റെ പ്രദേശം വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നപ്പോഴാണ്, പ്രധാനമായും റഷ്യയുടെയും ജർമ്മനിയുടെയും. ലോകത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ ഏറ്റവും വലിയ ജൂത സമൂഹമാണ് ഉക്രെയ്‌നിൽ ഇപ്പോൾ ഉള്ളത്, എന്നാൽ പോളണ്ടിലെ 18 ശതമാനവും റൊമാനിയക്കാരിൽ 22 ശതമാനവും ലിത്വാനിയക്കാരിൽ 23 ശതമാനവും ഉക്രേനിയക്കാരിൽ 5 ശതമാനവും ജൂതരെ സഹപൗരന്മാരായി അംഗീകരിക്കുന്നില്ല . ഒരു ദശലക്ഷത്തോളം നിവാസികളുള്ള ഒരു നഗരത്തിലെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം ജൂതന്മാരാണ്

 


2019-ല്‍ യുദ്ധത്തില്‍ തകര്‍ന്ന കിഴക്കന്‍ പ്രദേശങ്ങളിലെ വിഘടനവാദ പ്രദേശങ്ങളില്‍ താമസിക്കുന്ന യുക്രേനിയന്‍ പൗരന്മാര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ട് നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചപ്പോള്‍ സെലന്‍സ്‌കി 'സ്വേച്ഛാധിപത്യമോ അഴിമതി നിറഞ്ഞതോ ആയ ഭരണകൂടങ്ങളില്‍ കഷ്ടപ്പെടുന്ന' ഏതൊരാള്‍ക്കും യുക്രെയ്നിന്റെ പൗരത്വം വാഗ്ദാനം ചെയ്യുമെന്ന' ഓഫർ ജനങ്ങൾക്ക് നൽകി ഇത് പുട്ടിനുമായുള്ള വിയോജിപ്പ് വർധിപ്പിച്ചു

ഇതിനിടെ 2019 ജൂലൈയില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണം സെലന്‍സ്‌കിയെ വിവാദത്തില്‍ അകപ്പെടുത്തി. സൈനിക സഹായത്തിന് പകരമായി ട്രംപ് അന്നത്തെ തന്റെ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ പുനരന്വേഷിക്കാന്‍ സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായിരുന്നു അത്.

സോവിയറ്റ് ന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യ രൂപീകരിച്ച കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്റന്റ് സ്റ്റേറ്റ്സില്‍ നിന്ന് വിട്ടതിന് ശേഷം 2021 ജനുവരിയില സെലെന്‍സ്‌കി യുക്രെയിനെ നാറ്റോയില്‍ ഉള്‍പ്പെടുത്താന്‍ ബൈഡനോട് ആവശ്യപ്പെട്ടതോടെയാണ് റഷ്യയുമായുള്ള സംഘര്‍ഷങ്ങള്‍ വർധിച്ചത് . യൂറോപ്യന്‍ യൂണിയനിലേക്കും നാറ്റോ സൈനിക സഖ്യത്തിലേക്കും യുക്രെയ്‌നിന്റെ അംഗത്വത്തിനായി ശ്രമിച്ചപ്പോള്‍ സെലന്‍സ്‌കി കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു

ഇപ്പോൾ അധിനിവേശ സൈന്യത്തിനു മുമ്പില്‍ കീഴടങ്ങില്ലെന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ക്‌സ്‌കി പ്രതിജ്ഞയെടുത്തിരിക്കുകയാണ് . യുദ്ധമുഖത്ത് തോക്കേന്തി മുൻപന്തിയിൽ നിൽക്കുന്നതും ഹാസ്യനടനെന്ന പരിഹാസം ഏറ്റുവാങ്ങിയ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍ക്‌സ്‌കി തന്നെയാണ് .

ഇപ്പോഴും ലീവിലിൽ കടുത്ത പോരാട്ടം തുടരുകയാണ് .. യുക്രൈൻ സൈന്യം കനത്ത പ്രതിരോധം തീർത്ത് മുന്നേറുകയാണ് . റഷ്യൻ ആക്രമണത്തിൽ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരുടെ കൂട്ടത്തിൽ 3 കുട്ടികളും ഉൾപ്പെടും.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായിട്ടുള്ള ആദ്യ വിമാനം വൈകിട്ട് നാല് മണിക്ക് മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് മുംബൈയിലേക്കാണ് ഫ്ലൈറ്റ്. 30 ഓളം മലയാളികൾ വിമാനത്തിലുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (12 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (24 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends