പൗരന്‍മാര്‍ക്ക് നേരെയുള്ള അക്രമം തുടരുന്നു; ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യന്‍ സൈന്യം, റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന യുദ്ധത്തിൽ സൈനികരും സാധാരണ പൗരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍ അറിയിച്ചിരുന്നു, ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിന്‍ സര്‍ക്കാര്‍വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ്യുക്രൈൻ വിശദീകരിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നില്ലെന്ന് റഷ്യ അവകാശപ്പെടുന്നതിനിടെയാണ് യുക്രെയിന്‍ പുതിയ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
പൗരന്‍മാര്‍ക്ക് നേരെയുള്ള അക്രമം വെളിവാക്കുന്ന വീഡിയോ ദൃശ്യവും ഇതിനിടെ പുറത്തുവന്നു. ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് ഓടിച്ചുകയറ്റുന്ന ദൃശ്യമാണ് പുറത്തുവന്നത്. യുക്രെയിനിലെ ഒബലോണില്‍നിന്നുള്ള ദൃശ്യമാണിത്. അല്‍ജസീറയാണ് ഇന്‍സ്റ്റാഗ്രാം വഴി ഈ ദൃശ്യം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചര്‍ച്ചയായതോടെ നിരവധിപേര്‍ റഷ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത് , നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ന്‍ സൈന്യം പിടിച്ചെടുക്കുകയും അതില്‍ ഉണ്ടായിരുന്ന റഷ്യന്‍ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha





















