അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ആ ചിഹ്നങ്ങള്‍ സൂക്ഷിക്കണം; ആക്രമണം ലക്ഷ്യമാക്കിയുള്ള റഷ്യയുടെ അടയാളമായിരിക്കാമെന്നാണ് അധികൃതര്‍, ചില നഗരങ്ങളിൽ ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു, റഷ്യയുടെ സംശയം ജനിപ്പിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും ഒരു വ്യോമാക്രമണം ലക്ഷ്യമാക്കിയുള്ളതായിരിക്കാമെന്നും അധികൃതര്‍

റഷ്യ യുക്രൈൻ യുദ്ധം തുടരുകയാണ്. പലയിടത്തും ആക്രമണം ശക്തമായി തന്നെ നടക്കുന്നതായിട്ടാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ യുക്രൈനിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. അതായത് കെട്ടിടങ്ങളുടെ ടെറസിലും മറ്റു ഭാഗങ്ങളിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങള്‍ പരിശോധിക്കണമെന്നാണ് യുക്രൈന്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചിലപ്പോള്‍ ആക്രമണം ലക്ഷ്യമാക്കിയുള്ള റഷ്യയുടെ അടയാളമായിരിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. യുദ്ധം ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചില നഗരങ്ങളിൽ ഉയരത്തിലുള്ള മേൽക്കൂരകളിലും ഗ്യാസ് പൈപ്പുകളിലും പ്രത്യേക ചിഹ്നങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
അതായത് കടും ചുവപ്പ് നിറത്തില്‍ ഗുണന ചിഹ്നം, അമ്പിന്‍റെ ആകൃതി എന്നീ അടയാളങ്ങളാണ് പൊതുവെ കാണപ്പെടുന്നത്. റഷ്യയുടെ സംശയം ജനിപ്പിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും ഒരു വ്യോമാക്രമണം ലക്ഷ്യമാക്കിയുള്ളതായിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. കിയവിനു ചുറ്റും പ്രതിഫലിക്കുന്ന ടാഗുകളും കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കുകയുണ്ടായി.
ആയതിനാൽ തന്നെ ആളുകള്‍ തങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയും മറ്റും പരിശോധിക്കണമെന്ന് കിയവ് അധികൃതര്‍ കഴിഞ്ഞ ആഴ്ച ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ''മേൽക്കൂരയിലേക്ക് പ്രവേശനമുള്ള ബഹുനില കെട്ടിടങ്ങളിലെ താമസക്കാരോട്, മേൽക്കൂരകൾ അടിയന്തിരമായി പരിശോധിക്കണം. എന്തെങ്കിലും അടയാളങ്ങള്‍ കണ്ടെത്തിയാല്‍ അവ നീക്കം ചെയ്യുകയോ എന്തെങ്കിലും ഉപയോഗിച്ച് മറയ്ക്കുകയോ ചെയ്യണം'' എന്നും കുറിപ്പില്‍ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലെ റിവ്നെ നഗരത്തിലെ മേയറായ അലക്സാണ്ടർ ട്രെത്യാക് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സമാനമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ''അടിയന്തര അറിയിപ്പ്, എല്ലാ ടെറസുകളും അടച്ചിടാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അജ്ഞാതമായ അടയാളങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടൻ തന്നെ നിയമപാലകരെ അറിയിക്കുക'' മേയര്‍ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം വിട്ടുവീഴ്ചയില്ലാതെ യുക്രൈന് മേല്‍ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ഉപരോധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക, ബ്രിട്ടണ്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും. സ്വിഫ്റ്റിൽ നിന്ന് റഷ്യൻ ബാങ്കുകളെ മാറ്റി നിർത്തുമെന്ന് അമേരിക്ക അറിയിക്കുകയുണ്ടായി .
റഷ്യയുടെ 12 യു.എൻ പ്രതിനിധികളെ ചാരവൃത്തി ആരോപിച്ച് അമേരിക്ക പുറത്താക്കിയിട്ടുണ് . റഷ്യന്‍ ദേശീയ ബാങ്കുമായുള്ള ഇടപാടുകളില്‍ ജപ്പാനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha




















