റഷ്യയെ വിറപ്പിച്ച് ആ തീപ്പൊരി; അസിമട്രിക്, ഗറില്ല യുദ്ധമുറയ്ക്കിടെ, അലക്‌സി നവ്‌ലാനി കളത്തില്‍

പുടിന്റെ അന്തകന്‍ റഷ്യന്‍ മണ്ണില്‍ തന്നെയാണുളളത്. റഷ്യയെ വിറപ്പിച്ച് ആ തീപ്പൊരി നേതാവ് ഇറങ്ങി. റഷ്യയില്‍ ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവ്ലാനി ഉക്രൈയിനില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കത്തിനെതിരെ ദേശീയവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്തു. ഉക്രൈയ്നില്‍ നടക്കുന്ന യുദ്ധത്തിനെതിരെ വമ്പിച്ച നിസഹകരണ പ്രസ്ഥാനം ആരംഭിക്കാനും നവ്ലാനിയുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നമുക്ക് റഷ്യ സമാധാനത്തിന്റെ രാജ്യമാകാനാണ് ആഗ്രഹം. കഷ്ടമെന്ന് പറയട്ടെ, ഇപ്പോള്‍ നമ്മളെ ആരും അങ്ങനെ കരുതുന്നില്ല എന്ന് നവ്ലാനിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സംഘം ട്വീറ്റ് ചെയ്തു.
അലക്സി നവ്ലാനി, റഷ്യയിലെ അഴുമതി വിരുദ്ധ പ്രചാരകനാണ്. പുടിനെതിരെ ശബ്ദമുയര്‍ത്തിയതിന് ജയിലഴികള്‍ക്കുള്ളില്‍ കിടക്കുന്ന 45കാരനായ അദ്ദേഹത്തെ വിഷം കുത്തിവെച്ച് കൊല്ലാനുള്ള ശ്രമം നടന്നിരുന്നു. തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം റഷ്യയില്‍ തിരിച്ചെത്തിയതിന് പിറകെ അറസ്റ്റിലാവുകയായിരുന്നു. മ്പതോളം റഷ്യന്‍ നഗരങ്ങളില്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി രംഗത്തെത്തണമെന്ന ആഹ്വാനവുമായി നവ്ലാനിയെത്തിയത്. റഷ്യയിലെ കലാപവിരുദ്ധ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കുന്നതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. 58,000 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യന്‍ സേന ഉക്രൈയ്നില്‍ ആക്രമണം തുടരുമ്പോള്‍ മോസ്‌കോയില്‍ റഷ്യന്‍ സേനയ്ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ അനുയായിയും ചെച്‌നിയന്‍ യുദ്ധപ്രഭുവുമായ ജനറല്‍ ടുഷായേവിനെ വധിച്ചതായി ഉക്രൈയ്ന്‍ അവകാശപ്പെട്ടതോടെ ആത്മവീര്യം ചോര്‍ന്നിരിക്കുന്ന റഷ്‌യയ്ക്ക് ഇത് വലിയ തിരിച്ചടിയായി. യുക്രെയ്‌ന്റെ എലൈറ്റ് ആല്‍ഫ ഗ്രൂപ്പാണു ടുഷായേവിനെ വധിച്ചതെന്നാണ് അഭ്യൂഹം. അസിമട്രിക്, ഗറില്ല യുദ്ധമുറകളില്‍ പ്രാവീണ്യമുള്ള ചെച്‌നിയന്‍ സേനാംഗങ്ങളെ റഷ്യന്‍ സേന യുക്രെയ്‌നില്‍ വിന്യസിച്ചിട്ടുണ്ട്. സിറിയിലെ സൈനിക ദൗത്യങ്ങളിലും ഇവരുെട സാന്നിധ്യം റഷ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ജോര്‍ജിയ, യുക്രെയ്ന്‍ യുദ്ധത്തിനു മുന്‍പുള്ള ഡോണ്‍ബാസ് ദൗത്യം എന്നിവിടങ്ങളിലും റഷ്യന്‍ സേനയ്‌ക്കൊപ്പം ചെച്‌നിയന്‍ യൂണിറ്റുകളുണ്ടായിരുന്നു. മാത്രവുമല്ല യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ നിന്നും റഷ്യയ്ക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകരാജ്യങ്ങള്‍ക്ക് പുറമെ റഷ്യയിലെ നഗരങ്ങളിലും പുടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആക്രമണത്തെ അപലപിച്ച് ആയിരക്കണക്കിന് പ്രതിഷേധങ്ങളാണ് റഷ്യയുടെ തെരുവുകളില്‍ നടക്കുന്നത്. അതേസമയം പോളണ്ട്- ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കുന്ന റഷ്യ യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചയില്‍ പരിഹാരമായില്ലെങ്കില്‍ വീണ്ടും വിഷയം സങ്കീര്‍ണാകും.
യുക്രെയിന്‍ അധിനിവേശത്തിനിടെ തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചു. 1597 പേര്‍ക്ക് പരിക്കേറ്റു. റഷ്യയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചേക്കും. ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് യുക്രെയിനിന്റെ അവകാശവാദം. യുക്രെയിനില്‍ 227 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ അറിയിച്ചു. അതേസമയം യുക്രെയിനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യു എന്‍ പ്രമേയം പാസാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചു. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള 35 രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
https://www.facebook.com/Malayalivartha




















