അമ്മയെ കഴുത്തറത്തു കൊല്ലാന്‍ ജിഹാദികളുടെ തലവെട്ടു വീഡിയോകള്‍ കണ്ട് പരിശീലനം നേടി

ഡെന്‍മാര്‍ക്കിലെ ചെറുപട്ടണമായ ക്വിസലില്‍ ടീന റൊമര്‍ ഹോള്‍ട്ടിഗാര്‍ഡിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ട കോടതി പതിനഞ്ചുകാരിയായ മകള്‍ ലിസാ ബോര്‍ച്ചിന് ഒന്‍പതു വര്‍ഷം തടവ് വിധിച്ചു. സ്വന്തം അമ്മയെ ലിസ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് അറുത്തുവീഴ്ത്തുകയായിരുന്നു.
ലിസയുടെ ഒപ്പം 29-കാരനായ കാമുകന്‍ ബഹ്തിയാര്‍ മുഹമ്മദ് അബ്ദുള്ളയും കൃത്യം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ഇയാളും ലിസയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കി. അമ്മയെ കൊലപ്പെടുത്തിയ ശേഷം കാമുകനായ മുഹമ്മദ് അബ്ദുള്ളയുടെ കൂടെ സിറിയയില്‍ എത്തി വിശുദ്ധ യുദ്ധത്തില്‍ പങ്കാളിയാകുകയെന്നതായിരുന്നു ലിസയുടെ താല്‍പര്യം.
ഇറാക്കില്‍ നിന്നും എത്തിയ മുഹമ്മദ് അബ്ദുള്ള ലിസയുടെ വീടിനു സമീപത്തു തന്നെയുള്ള ഒരു അഭയാര്‍ഥി ക്യാമ്പിലാണു കഴിഞ്ഞിരുന്നത്. ഇതിനു മുമ്പ് ഒരു മുസ്‌ലീം യുവാവുമായി ലിസ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സ്വീഡനില്‍ ഭാര്യയും മക്കളുമുണ്ടായിരുന്നു. ഈ ബന്ധം തകര്‍ന്നതിനു ശേഷമാണ് ലിസ മുഹമ്മദ് അബ്ദുള്ളയെ പരിചയപ്പെടുന്നത്. ലിസയുടെ പിതാവ് ജോലി സംബന്ധമായ ആവശ്യത്തിനായി യാത്ര പോയ സമയത്താണ് മുഹമ്മദ് അബ്ദുള്ളയും ലിസയും ചേര്‍ന്നു കൊലനടത്തിയത്.
കൊലയ്ക്കു ശേഷം ലിസ തന്നെയാണ് പോലീസിനെ വിളിച്ചത്. തന്റെ അമ്മയെ ആരോ കൊലപ്പെടുത്തി മുറിക്കുള്ളില്‍ ഇട്ടിരിക്കുകയാണെന്നാണ് അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ ലിസ തന്റെ ഐഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മയെവിടെയാണെന്നു പോലീസ് ചോദിച്ചപ്പോള്‍ മുകളിലുള്ള അമ്മയുടെ മുറിയിലേക്ക് ലിസ വിരല്‍ചൂണ്ടി. പിന്നീട് വീണ്ടും ഫോണില്‍ ശ്രദ്ധിച്ചിരുന്നു.
ബ്രിട്ടീഷുകാരായ അലന്‍ ഹെന്നിന്‍, ഡേവിഡ് ഹെയ്‌നസ് എന്നിവരുടെ തലകള്‍ ഐഎസ് പോരാളികള്‍ അറുക്കുന്നതു അവള്‍ പലവട്ടം വീഡിയോയിലൂടെ കണ്ടിട്ടുണ്ട്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു സ്വന്തം അമ്മയെ ലിസ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് അറുത്തുവീഴ്ത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ലിസ നിരവധി തവണ കംപ്യൂട്ടറിലൂടെ ഐഎസ് തലയറുക്കുന്ന ദൃശ്യങ്ങള്‍ കണ്ടതായി തെളിഞ്ഞു. കേസില്‍ വാദം കേട്ട കോടതി ലിസയ്ക്കു ഒന്‍പതു വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. കാമുകനായ മുഹമ്മദ് അബ്ദുള്ള 13 വര്‍ഷം തടവ് അനുഭവിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha