ഇന്ത്യയില്‍ ജാപ്പനീസ് വസന്തം; 4200 കോടി ഇറക്കി ജപ്പാന്‍; ലോകം യുദ്ധത്തിനു പുറകേ; ഇന്ത്യ വികസനത്തിനു പുറകേ

നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക വിലക്കയറ്റത്തിലും സാമ്പത്തീക മാന്യത്തിലും കൈകാലിട്ടടിക്കുകയാണ്. കൃത്യമായ പ്ലാനിങ് ഇല്ലായ്മയും ആ രാജ്യത്തെ വലിയ പ്രതിസന്ധിയിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ ദീര്‍ഘ വീക്ഷണവും പ്ലാനിംഗും ഈ യുദ്ധക്കെടുതിയിലും നമുക്ക് വിജയങ്ങള്‍ സമ്മാനിക്കുകയാണ്. ലോകം മുഴുവന്‍ എതിര്‍ത്തിട്ടും റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ വേണ്ടിയാണ്.
ഇപ്പോഴിതാ ഇന്ത്യയില്‍ ജപ്പാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്താന്‍ പോകുകയാണ്. ദല്‍ഹിയില്‍ ആരംഭിക്കുന്ന ഇന്ത്യജപ്പാന്‍ ദ്വിദിന വാര്‍ഷിക ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനമുണ്ടാകും. ജാപ്പനീസ് മാധ്യമമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ദ്വിദിന ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും ശനിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. റഷ്യഉക്രൈന്‍ യുദ്ധം, ഇന്തോപസഫിക് മേഖലയിലെ സുരക്ഷ, ഉഭയകക്ഷി സഹകരണം ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള സംയുക്തപദ്ധതികളുടെ പുരോഗതിയും ഉച്ചകോടിയില്‍ വിലയിരുത്തും.
ഇന്ത്യയുമായുള്ള സുരക്ഷാ ബന്ധവും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്താനും ജാപ്പനീസ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 4200 കോടി ഡോളറിന്റെ നിക്ഷേപത്തിന് ജപ്പാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014ല്‍ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ച് വര്‍ഷത്തിനിടെ 3.5 ട്രില്യണ്‍ യെന്‍ നിക്ഷേപവും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍ ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യ വികസനത്തിനും ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയില്‍വേയ്ക്കും പിന്തുണയ്ക്കുന്നുണ്ട്. ആദ്യമായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യാജപ്പാന്‍ വാര്‍ഷിക സമ്മേളനിത്തിനാണ് അദ്ദേഹം എത്തുന്നത്.
https://www.facebook.com/Malayalivartha























