Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..

സകലതും വിറ്റ് തുലച്ച്‌ മുടിച്ചു...! ഔദ്യോഗിക വസതി പോലും വാടകയ്ക്ക് നല്‍കി, പോത്തുകളും കാറുകളും വിറ്റു, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ, ഇമ്രാന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ആഗോള ഭിക്ഷക്കാരൻ എന്ന പേരിൽ

21 MARCH 2022 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

പാകിസ്ഥാന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ഉള്ളതെല്ലാം വിറ്റ് തുലച്ച്‌ കടവും പട്ടിണിയും പരിവെട്ടവുമായി നട‌ക്കുകയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒന്ന് നിവര്‍ന്ന് നില്‍ക്കണമെങ്കില്‍ ഇനി പാകിസ്ഥാന് റഷ്യയോടും, ചൈനയോടും, സൗദിയോടുമെല്ലാം സഹായം അഭ്യര്‍ത്ഥിച്ചേ മതിയാകൂ.

ഇതിനോടകം തന്നെ ധാരാളം വായ്പകള്‍ എടുത്ത രാജ്യം, തങ്ങളുടേതിനേക്കാള്‍ ചെറിയ രാജ്യമായ കസാഖിസ്ഥാനില്‍നിന്നുപോലും കടം ചോദിക്കേണ്ടി വരികയാണ് ഇപ്പോള്‍. ഉണ്ടായിരുന്ന ഔദ്യോഗിക വസതി പോലും ഇമ്രാന്‍ വാടകയ്ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചെലവുചുരുക്കി മാതൃക കാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കിയത് എന്ന് പറയുമ്പോഴും അപ്പോള്‍ പോത്തുക്കളെ വിറ്റതും, കാറ് വിറ്റതും എന്തിനായിരുന്നുവെന്നാണ് പലരും ചോദിക്കുന്നത്. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍.

അതിന് കാരണക്കാരനായി എല്ലാവരും കരുതുന്നത് പ്രധാനമന്ത്രിയെ തന്നെയാണ്.ആഗോള ഭിക്ഷക്കാരനെന്ന പേരിലാണ് ഇപ്പോള്‍ ഇമ്രാന്‍ അറിയപ്പെടുന്നത്.പാകിസ്താനില്‍ അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് രാജിവെക്കാന്‍ സൈനികമേധാവി ഖമര്‍ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മുന്‍കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് ഇമ്രാനുവേണ്ടി സൈന്യവുമായി കൂടിയാലോചന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ പട്ടാളത്തിന് അതൃപ്തിയുണ്ട്. യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും എതിരെ ഇമ്രാന്‍ നടത്തിയ പരാമര്‍ശങ്ങളും പട്ടാളത്തെ ചൊടിപ്പിച്ചിരുന്നു. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 25ന് വെള്ളിയാഴ്ച രാവിലെ 11ന് ദേശീയ അസംബ്ലി (പാര്‍ലമെന്റ്) സമ്മേളിക്കും.

ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി.) ഈ മാസം നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനുശേഷം രാജി നല്‍കണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച ആരംഭിക്കുന്ന യോഗം ബുധനാഴ്ചയാണ് അവസാനിക്കുക.

രാജ്യത്തെ ചാരസംഘടനകളുടെ മേധാവി നദീം അന്‍ജും ഇമ്രാന്‍ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ബജ്വയും മറ്റു മൂന്നു മുതിര്‍ന്ന സൈനികജനറല്‍മാരുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

നിലവിലെ സാമ്പത്തികപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാന്‍ സര്‍ക്കാരാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിനാണ് പാകിസ്താന്‍ മുസ്ലിംലീഗ്(നവാസ്), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളിലെ നൂറോളം എം.പി.മാര്‍ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.പി.ടി.ഐ.യിലെ 25 വിമത എം.പി.മാര്‍കൂടി പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇമ്രാന്‍സര്‍ക്കാരിന്റെ ഭാവി തുലാസിലാകുകയായിരുന്നു. 28-നാകും പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുക.

അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടിനിട്ടാൽ കസേര പോകുമെന്ന് ഉറപ്പായ ഇമ്രാൻ കുറുക്കുവഴികൾ തേടുകയാണ്. ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ.

എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ നോക്കുന്നത്. എന്നാൽ അത് വിജയിക്കുമോയെന്ന് പറയാറായിട്ടില്ല. അത്ര വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്.

മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഇമ്രാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 155 ഉം ഇമ്രാനെ പിന്തുണയ്ക്കുന്ന ചെറു പാർട്ടികൾക്ക് 24 അംഗങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 162 അംഗങ്ങൾ ഉണ്ട്. സ്വന്തം പാർട്ടിയിലെ 25 എംപിമാർ സർക്കാരിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര പോകുമെന്നത് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (6 minutes ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (16 minutes ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്  (23 minutes ago)

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (44 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (1 hour ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (2 hours ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (2 hours ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (8 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

Malayali Vartha Recommends