ആനി ബെസന്റിന്റെ 168-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്കിയ ബ്രിട്ടീഷ് വനിത ആനി ബെസന്റിന്റെ 168-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ആനി ബെസന്റിന്റെ ആനിമേഷന്‍ ചിത്രം ഡൂഡില്‍ ആയി പോസ്റ്റ് ചെയ്താണ് ഗൂഗിള്‍ അവരുടെ ജന്മദിനം സ്മരിച്ചത്. 1847 ഒക്ടോബര്‍ ഒന്നിന് ലണ്ടനിലെ ക്ലപാഹാമിലാണ് ആനി ബസന്റ് ജനിച്ചത്. സ്വതന്ത്ര്യ ചിന്താ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്ന ചാള്‍സ് ബ്രാഡ്‌ലായുടെ സഹപ്രവര്‍ത്തകയായി.
1885ല്‍ ഫാബിയന്‍ സൊസൈറ്റിയില്‍ അംഗമായി. പിന്നീട് മാക്‌സിസ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് ഫെഡറേഷനില്‍ ചേര്‍ന്നു. 1894 ല്‍ ഒല്‍ക്കോട്ട് പഞ്ചമ സ്‌കൂള്‍ എന്ന വിദ്യാലയം സ്ഥാപിച്ചു. പില്‍ക്കാലത്ത് ബനാറസ് ഹിന്ദു സര്‍വകലാശാലയായി വികസിച്ച സെന്‍ട്രല്‍ ഹിന്ദു കോളജ് 1898 ല്‍ സ്ഥാപിച്ചത് ആനി ബസന്റാണ്. 1916 ല്‍ ഹോംറൂള്‍ ലീഗ് ആരംഭിച്ചു. 1917ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. 1993ല്‍ അഡയാറില്‍ വച്ച് നിര്യാതയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha