ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍... ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി

ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദക രാജ്യമാണ് ഇന്ത്യ.
വെള്ളിയാഴ്ച മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ഇതിനകം കരാര്‍ ഒപ്പിട്ട കയറ്റുമതിക്ക് ഈ തീരുമാനം ബാധകമല്ല. മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ സര്‍ക്കാരുകളുടെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കും.
ധാന്യവില കൂടിയിട്ടും കേന്ദ്രം ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുമെന്നാണ് വിമര്‍ശനമുയരുന്നത്.
https://www.facebook.com/Malayalivartha