കാണ്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് വൃദ്ധനെ ജീവനോടെ ചൂട്ടുകൊന്നു

ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദലിത് വൃദ്ധനെ ചുട്ടുകൊന്നു. 90വയസുകാരനായ ചിമ്മയാണ് മൃഗീയമായ കൊലപാതകത്തിനിരയായത്. പ്രതി സഞ്ജയ്് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയും സഹോദരനും മകനോടുമൊപ്പമാണ് ചിമ്മ ബുധനാഴ്ച വൈകീട്ട് മെയ്ദാനി ബാബ ക്ഷേത്രത്തിലത്തെിയത്. പ്രകോപനങ്ങളൊന്നുമില്ലാതെ സഞ്ജയ് തിവാരി ചിമ്മയോടും കുടുംബത്തോടും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതനുസരിക്കാതെ അമ്പലത്തില്‍ കടന്ന ചിമ്മയെ മഴുകൊണ്ട് മൃഗീയമായി ആക്രമിച്ചശേഷം തീയിടുകയായിരുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അപ്പോള്‍ത്തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. തിവാരിയെ സഹായിച്ച രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പൊലീസ് അന്വേഷിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ ധാരാളം പേരുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ചിമ്മയേയും മറ്റു ചിലരേയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്‌ളെന്ന നിലപാടിലായിരുന്നു തിവാരി. മഴു കൊണ്ടുള്ള ആക്രമണത്തെ തുടര്‍ന്ന് സഹായത്തിനായി ചിമ്മ കേണപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതവഗണിച്ച തിവാരി ചിമ്മയുടെ ദേഹത്ത് മണ്ണെയൊഴിക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha