Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉടലെടുത്ത ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നു... പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കയറി, പ്രതിഷേധം രൂക്ഷമായതിനു പിന്നാലെ റനില്‍ വിക്രമസിംഗെ രാജിവച്ചു

10 JULY 2022 06:32 AM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രസിഡന്റ് ഗൊതാബയ രജപക്‌സെയും രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗത്തിലാണ് റനില്‍ വിക്രമസിംഗെ രാജി തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ നടന്ന സര്‍വ കക്ഷിയോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഇല്ലായ്മകളില്‍ പൊറുതിമുട്ടിയ ശ്രീലങ്കയില്‍ ജനം, പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ വസതിയിലേക്കും ഓഫീസിലേക്കും ഇരച്ചുകയറി. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോതാബയ ഒഴിയണമെന്നായിരുന്നു ആവശ്യം. പ്രതിഷേധക്കാര്‍ വസതി വളഞ്ഞപ്പോള്‍തന്നെ പ്രസിഡന്റിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ പ്രസിഡന്റിന്റെ വാഹനവ്യൂഹം വിമാനത്താവളപരിസരത്ത് കണ്ടിരുന്നു. ഇദ്ദേഹം രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സര്‍വകക്ഷി സര്‍ക്കാരിനായി വഴിമാറുന്നെന്നാണ് അറിയിച്ചത്.


പ്രസിഡന്റും പ്രധാനമന്ത്രിയും ഉടന്‍ രാജിവെക്കണമെന്നും ഏഴുദിവസത്തിനകം പാര്‍ലമെന്റ് വിളിച്ചുകൂട്ടി ആക്ടിങ് പ്രസിഡന്റിനെ നിയമിക്കണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള അംഗം പ്രധാനമന്ത്രിയാകുകയും ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയും വേണം. ശേഷം തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ അറിയിച്ചു. ഇതിനുശേഷമാണ് ഗോതാബയ രാജിതീരുമാനം അറിയിച്ചത്. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുവരെ അപേവര്‍ധന ആക്ടിങ് പ്രസിഡന്റാകണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെടുകയും ചെയ്തു

ജനകീയ പ്രക്ഷോഭത്തിന്റെ അസാധാരണ കാഴ്ചകള്‍ക്കാണ് തലസ്ഥാനമായ കൊളംബോ ശനിയാഴ്ച വീണ്ടും വേദിയായത്. ബാരിക്കേഡുകള്‍ തകര്‍ത്തും മതില്‍ ചാടിക്കടന്നും ആളുകള്‍ മുന്നോട്ടുകുതിച്ചു. സുരക്ഷാസേന വെടിവെച്ചതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. കണ്ണീര്‍വാതകം ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച 36 പേര്‍ ചികിത്സയിലുണ്ട്.

അതേസമയംപ്രതിഷേധം മുന്‍കൂട്ടിക്കണ്ട് പ്രസിഡന്റിന്റെ വസതിക്ക് ശക്തമായ കാവലേര്‍പ്പെടുത്തിയിരുന്നു. 20,000 പോലീസുകാരെയാണ് വിന്യസിച്ചത്. വെള്ളിയാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് അന്നുതന്നെ പിന്‍വലിക്കേണ്ടിവന്നു. ശനിയാഴ്ച രാവിലെമുതല്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആളുകള്‍ തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പല സ്ഥലങ്ങളില്‍നിന്നും കൊളംബോയിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തിയത്. ഇന്ധനക്ഷാമം അവഗണിച്ച് സ്വകാര്യ ബസുകളും നിരത്തിലിറങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends