Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികൾ നിർമിക്കുന്ന കമ്പനിയുടെ മേധാവിയാണ് വിൻസ് മക്മഹനെതിരെ വമ്പൻ വിവാദം...പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന് ആദ്യ യുവതി; ഓറൽ സെക്സാണ് ഇയാളുടെ മെയിൻ എന്നാരോപിച്ച് മൂന്നു യുവതികൾ കൂടി; റെസ്‌ലിംഗ് ഭീമൻ ലൈം​ഗിക വിവാദത്തിൽ

10 JULY 2022 01:56 PM IST
മലയാളി വാര്‍ത്ത

 

ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്റർടയിൻമെന്റ് കമ്പനിയായ വേൾഡ് റെസ്‌ലിംഗ് എന്റർടെയിൻമെന്റ് ലൈംഗിക വിവാദത്തിൽ. കമ്പനിയുടെ മേധാവിയാണ് ലൈംഗിക വിവാദത്തിൽ പെട്ടത്. ലോകത്തെ ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികൾ ഒരുക്കുന്ന വേൾഡ് റെസ്‌ലിംഗ് ഫെഡറേഷന്റെ ഉടമ കൂടിയായ വിൻസ് മക്മഹനെതിരെ നാല് യുവതികളാണ് രം​ഗത്തെത്തിയത്.

 

 

 

പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഡബ്ല്യൂ ഡബ്ല്യൂ എഫ് പരിപാടികൾ നിർമിക്കുന്ന കമ്പനിയുടെ മേധാവിയാണ് വിൻസ് മക്മഹൻ. നാല് റെസ്‌ലിംഗ് താരങ്ങളാണ് ലൈംഗിക ചൂഷണ പരാതികളുമായി രംഗത്ത് വന്നത്. തുടർന്ന്, തനിക്കെതിരായ കേസുകൾ ഒത്തു തീർക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് റെസ്‌ലിംഗ് വനിതാ താരങ്ങൾക്കുമായി 12 മില്യൻ ഡോളർ (95 കോടി രൂപ) നൽകിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

 

 

 

റെസ്‌ലിംഗ് ബിസിനസ് രംഗത്തെ ഇതിഹാസതുല്യനായ വിൻസ് മക്മഹനാണ് ലൈംഗിക വിവാദത്തിൽ പെട്ടത്. പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാൾ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് നാല് താരങ്ങൾ ആരോപിച്ചത്. മക്മഹൻ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രമുഖയായ ഒരു റെസ്‌ലിംഗ് താരമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇയാൾ പല വട്ടം തന്നെക്കൊണ്ട് ഓറൽ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായാണ് ഇവർ പരാതിപ്പെട്ടത്. താൻ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോൾ പരിപാടികളിൽനിന്ന് തന്നെ ഒഴിവാക്കുകയും കരാർ പുതുക്കാതെ മാറ്റിനിർത്തുകയും ചെയ്തതായാണ് ഇവർ കേസ് നൽകിയത്.

 

 

 

ഈ ആരോപണത്തിന് പിന്നാലെയാണ് മറ്റ് മൂന്ന് വനിതാ റെസ്‌ലിംഗ് താരങ്ങൾ പരാതിയുമായി എത്തിയത്. മക്മഹൻ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവർ ആരോപിച്ചത്. പരിപാടികളിൽ ഇടം നൽകുന്നതിന് പകരം സെക്‌സ് ആണ് ഇയാൾ ആവശ്യപ്പെട്ടത് എന്നാണ് ഇവർ പരാതി നൽകിയത്. പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു എന്നും ഇവരുടെ പരാതികളിൽ പറയുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളിൽ മുറിയിലേക്ക് കൊണ്ടുപോയി ഓറൽ സെക്‌സ് ചെയ്യിക്കുകയാണ് ഇയാളുടെ പതിവെന്നും അവർ നൽകിയ പരാതിയിൽ പറയുന്നു.

 

 

 

 

തുടർന്ന്, കമ്പനി ബോർഡ് ചേർന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. സിനിമ, സ്‌പോർട്സ് പരിപാടികൾ അടക്കം അനേകം മേഖലകളിൽ വമ്പൻ മുതൽമുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയിൽ ലൈംഗിക ചൂഷണം നടപ്പാക്കിയതായും കണ്ടെത്തി. ഇതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പ് മക്മഹൻ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു. ഇയാളുടെ മകൾ സ്‌റ്റെഫാനിയാണ് ഇപ്പോൾ കമ്പനിയുടെ താൽക്കാലിക സി ഇ ഒ.

 

 

 

 

 

അതിനിടെയാണ്, വൻതുക നൽകി കേസ് ഒത്തുതീർപ്പാക്കിയതായി വാൾസ്ട്രീറ്റ് ജേണൽ വാർത്ത പുറത്തുവിട്ടത്. പരാതിക്കാരായ നാല് റെസ്‌ലിംഗ് വനിതാ താരങ്ങൾക്കുമായി 12 മില്യൻ ഡോളർ (95 കോടി രൂപ) നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ മക്മഹനോ കമ്പനിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, കേസ് നടപടികളിൽനിന്ന് തങ്ങൾ പിൻവാങ്ങുന്നതായി ഇവർ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന്, കമ്പനിയുടെ ഓഹരികൾക്ക് വിലിയിടിവ് തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends