Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും രക്ഷയില്ല ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയ്ക്ക് തീയിട്ട മൂന്ന് പേര്‍ അറസ്റ്റില്‍;

10 JULY 2022 08:02 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ശ്രീലങ്കയിലെ കൊല്ലുപിടിയ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൗണ്ട് ലാവിനിടയ സ്വദേശിയായ 19 കാരനും, ഗല്ലെ സ്വദേശികളായ 24 ഉം 28 ഉം പ്രായക്കാരുമാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് മുന്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയില്‍ തീയിട്ടത്. പ്രധാനമന്ത്രി രാജിവെച്ചതിന് പിന്നാലെയാണ് അക്രമികള്‍ വീട് അഗ്‌നിയ്ക്കിരയാക്കിയത്. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവെയ്ക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്ഥലത്ത് നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടിനുള്ളില്‍ പ്രവേശിച്ചവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

സേന മാദ്ധ്യമപ്രവര്‍ത്തകരെ അക്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം കൂടുതല്‍ വഷളാകുകയായിരുന്നു. തീയിട്ട സംഭവം അറിഞ്ഞിരുന്നതായി കോളംബോ മുന്‍സിപ്പല്‍ കൗണ്‍സില്‍ (സിഎംസി) വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധക്കാര്‍ വീട് വളഞ്ഞിരുന്നതിനാല്‍ സ്ഥലത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും അറിയിച്ചിരുന്നു.

ദ്വീപ് രാഷ്ട്രത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്ത് തെരുവിലിറങ്ങിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആവശ്യവസ്തുക്കള്‍ വരെ കടമെടുത്തായിരുന്നു രാജ്യം മുന്നോട്ട് പോയിരുന്നത്. ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങള്‍ നടത്താത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. സര്‍ക്കാരിന്റെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന് കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (44 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (56 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends