Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുദ്ധവും പ്രേമവും... യുക്രെയിന്‍ കത്തിജ്വലിക്കവെ 69–ാം വയസില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ വീണ്ടും അച്ഛനാകുന്നു; മുന്‍ ജിംനാസ്റ്റ് ആയ കാമുകി ഗര്‍ഭിണിയെന്ന വാര്‍ത്ത വന്നതോടെ ചര്‍ച്ചകള്‍ കൊഴുക്കുന്നു; മൂത്ത മകള്‍ മരിയയ്ക്ക് 37 വയസ്

11 JULY 2022 09:57 AM IST
മലയാളി വാര്‍ത്ത

യുക്രെയില്‍ യുദ്ധം ഇപ്പോഴും നടക്കുകയാണ്. യുക്രെയിന്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാട് ഒരു വശത്ത്. റഷ്യന്‍ പട്ടാളക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് മറുവശത്ത്. അതിനിടെ മറ്റൊരു വാര്‍ത്ത വരികയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ 69–ാം വയസ്സില്‍ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു.

മുന്‍ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ജനറല്‍ എസ്‌വിആര്‍ എന്ന ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അലീനയില്‍ പുട്ടിനു രണ്ടു മക്കളുണ്ട്. മുന്‍ഭാര്യയില്‍ 2 പെണ്‍മക്കളുമുണ്ട്. മൂത്ത മകള്‍ മരിയയ്ക്ക് 37 വയസ്.

അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. 2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യന്‍ഷിപ്പുകളും 21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയിട്ടുണ്ട്. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയില്‍ പുട്ടിന് ഏഴും മൂന്നും വയസുള്ള 2 ആണ്‍മക്കളാണുള്ളത്.

അതേസമയം റഷ്യ യുക്രെയിനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ പട്ടണമായ ചാസിവ് യാറില്‍ അപ്പാര്‍ട്‌മെന്റില്‍ റഷ്യന്‍ റോക്കറ്റ് പതിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 5 നിലകളുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക് മേഖലയിലെ ക്രമാടോര്‍സ്‌ക് നഗരത്തിനു സമീപമാണു ചാസിവ് യാര്‍.

ഇതേസമയം ഇന്ത്യ, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പിന്‍വലിച്ചു. പതിവുനടപടികളുടെ ഭാഗമാണെന്നാണ് ഇതേപ്പറ്റി പ്രസിഡന്റ് വിശദീകരിച്ചത്.

യുക്രെയിനും ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. വ്യോമാക്രമണത്തിലൂടെ 9 റഷ്യന്‍ ടാങ്കുകള്‍ കൂടി തകര്‍ത്തതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. ആക്രമണം നടത്തുന്നതിന്റെ വിഡിയോ ദൃശ്യവും അവര്‍ ട്വിറ്ററില്‍ പങ്കുവച്ചു. തകര്‍ക്കപ്പെട്ട റഷ്യന്‍ ടാങ്കുകളുടെ എണ്ണം അധികം വൈകാതെ 2,000 ആകുമെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു.

തകര്‍ന്ന ടാങ്കുകള്‍ക്കിടയിലൂടെ ഓടുന്ന മറ്റൊരു ടാങ്കിനു നേരെയാണ് വ്യോമാക്രണം നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, എവിടെ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം യുക്രെയ്‌നില്‍ നിന്നു മടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനം ഒരുക്കാമെന്ന വാഗ്ദാനം വന്നിരുന്നു. എന്നാല്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു വൈമനസ്യമാണ്. 3,379 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് യുക്രെയ്‌നില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയത്. ഇവരില്‍ റഷ്യയില്‍ പഠനത്തിനു സന്നദ്ധ പ്രകടിപ്പിച്ചത് 5 പേര്‍ മാത്രം. ഇന്ത്യയില്‍ തുടര്‍പഠനത്തിന് സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ റഷ്യയോടു വിമുഖത കാട്ടുന്നതെന്നാണു സൂചന.

യുക്രെയ്‌നില്‍നിന്നു മടങ്ങിയവര്‍ക്ക് റഷ്യയില്‍ പഠനം തുടരാന്‍ അവസരം നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍ കഴിഞ്ഞ മാസം 12ന് അറിയിച്ചിരുന്നു. മലയാളി വിദ്യാര്‍ഥി!കള്‍ അക്കാദമിക് രേഖകളുമായി തിരുവനന്തപുരത്തെ റഷ്യന്‍ ഹൗ!സില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. 550 വിദ്യാര്‍ഥികള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും 5 പേര്‍ മാത്രമാണു രേഖകള്‍ ഹാജരാക്കിയതെന്ന് റഷ്യയുടെ ഓണററി കോണ്‍സല്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends