Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുടിനെ ഇനി ആര്‍ക്കും തോല്‍പ്പിക്കാനാകില്ല പ്രസിഡന്റില്‍ നിന്ന് സര്‍വ്വാധികാരിയിലേയ്ക്ക്..

12 JULY 2022 09:15 PM IST
മലയാളി വാര്‍ത്ത

പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി റഷ്യന്‍ രാഷ്ട്രീയത്തില്‍ ഏകാധിപത്യ ഭരണമാണ് നിലനിര്‍ത്തുന്നത്. രാജ്യത്ത് അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യം അതിന്റെ പരമകാഷ്ഠയിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ റഷ്യന്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന പുടിന്‍ തന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇന്ന്. തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി യുക്രൈനെ അക്രമിക്കാന്‍ മടികാണിക്കാതിരുന്ന പുടിന്‍, ലോക രാഷ്ട്രങ്ങളെല്ലാം നിയന്ത്രണങ്ങളും ഉപരോധങ്ങളും ഉയര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുടിന്റെ അപ്രമാധിത്വത്തെ അംഗീകരിക്കാന്‍ ഇന്ന് രാജ്യത്തെ ജനങ്ങളോട് അദ്ദേഹത്തന്റെ സഖ്യ കക്ഷികള്‍ ആവശ്യപ്പെടുന്നിടം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.

റഷ്യന്‍ ഭരണത്തിലെ സഖ്യകക്ഷികള്‍ വഌഡിമിര്‍ പുടിനെ നിലവിലെ 'പ്രസിഡന്റ്'എന്നതിനേക്കാള്‍ രാജ്യത്തിന്റെ 'ഭരണാധികാരി' എന്ന് അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് (ഘശയലൃമഹ ഉലാീരൃമശേര ജമൃ്യേ) റഷ്യന്‍ ഭരണാധികാരിയെ അഭിസംബോധന ചെയ്യാന്‍ പുതിയ പദം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.

കാരണം, അത് പുടിന്റെ പദവിക്ക് കൂടുതല്‍ അനുയോജ്യമാണെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്ടെത്തല്‍. റഷ്യന്‍ പാര്‍ലമെന്റില്‍ 450ല്‍ 22 സീറ്റുകളാണ് ഈ വലതുപക്ഷ ഭരണകക്ഷിക്കുള്ളത്. റഷ്യ തങ്ങളുടെ ആശയങ്ങള്‍ സൗമ്യമായി പ്രചരിപ്പിക്കാനും അതിലൂടെ പ്രസിഡന്റിന്റെ ജനപ്രീയതയുടെ ആഴം അളക്കാനുമുള്ള ശ്രമമാണിതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷി രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ നൂറ് കണക്കിന് ഉത്പന്നങ്ങളുടെ വാണിജ്യ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് മൂലം റഷ്യയില്‍ നിരവധി അടിസ്ഥാന സാധനങ്ങള്‍ക്ക് വില കുത്തനെ ഉയര്‍ന്നെന്നും രാജ്യത്തെ സാധാരണക്കാരുടെ ജനജീവിതം ദുസഹമായെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ആരോപണത്തെ മറിക്കടക്കാനും രാജ്യത്തെ ജനത തങ്ങളുടെ ഭരണാധികരിക്ക് പുറകില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെന്നും ലോക രാജ്യങ്ങളെ കാണിക്കാനാണ് പുതിയ നീക്കമെന്നും പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപരോധത്തെ മറിക്കടക്കുന്നതിന് തദ്ദേശീയ ഉത്പന്നങ്ങളുടെ ഉത്പാദനം റഷ്യ വര്‍ദ്ധിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

നിലവില്‍ പുടിന്റെ 'പ്രസിഡന്റ്' പദവി യഥാര്‍ത്ഥത്തില്‍ 18ാം നൂറ്റാണ്ടില്‍ യുഎസില്‍ ആദ്യമായി രൂപപ്പെടുത്തിയതാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാദിച്ചെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. 'നമ്മുടെ ഭരണാധികാരി' (ഛൗൃ ഞൗഹലൃ ജൃമ്ശലേഹ) എന്ന വാക്ക് അതിന്റെ സ്വേച്ഛാധിപത്യ അര്‍ത്ഥങ്ങള്‍ക്കിടയിലും ഉപയോഗിക്കണമെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക്കുകള്‍ വാദിക്കുന്നത്.

റഷ്യന്‍ രാഷ്ട്രീയ നേതാവായിരുന്ന വഌഡിമിര്‍ ഷിരിനോവ്‌സ്‌കി യാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍. മരണം വരെ അദ്ദേഹം തന്നെയായിരുന്നു പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവും. 2021 ഡിസംബര്‍ 22 ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഫെബ്രുവരി 22 ന് ആരംഭിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് വഌഡിമിര്‍ ഷിരിനോവ്‌സ്‌കിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends