Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുദ്ധം നിര്‍ത്താന്‍ മോദിയ്‌ക്കേ കഴിയൂ മാര്‍പാപ്പയുമായി കൈകോര്‍ക്കൂ എന്ന് ലോകം

25 SEPTEMBER 2022 12:14 AM IST
മലയാളി വാര്‍ത്ത

യുദ്ധം കൈവിട്ട നിലയില്‍ റഷ്യയും. സര്‍വ്വം തകര്‍ന്ന് യുക്രൈനും നിലവിളിക്കുകയാണ്. എങ്കിലും യുദ്ധ മുഖത്തുനിന്നും പിന്മാറാന്‍ റഷ്യയും പരാജയം സമ്മതിക്കാര്‍ യുക്രൈനും തയ്യാറാകാത്ത സ്ഥിതിയ്ക്ക് ഈ യുദ്ധം ഇനിയും ദീര്‍ഘ നാള്‍ നീളുക തന്നെ ചെയ്യും. യുക്രൈനില്‍ സാധാരണക്കാരും യുദ്ധമുഖത്തിപ്പോള്‍ ഉണ്ട്. റഷ്യ സാധാരണക്കാരായ റിസര്‍വ്വ് സൈന്യത്തെ ഇറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് അത്യന്തം അപകടകരമായ കാര്യമാണ്. സൈന്യത്തില്‍ നിന്നും യുദ്ധം സാധാരണക്കാരിലേയ്ക്ക് എത്തുന്നു. അവര്‍ തമ്മില്‍ തല്ലി ചാകുന്നതും ലോകം ഇനി കാണേണ്ടി വരും. അത്തരത്തിലൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല അത് അപകടകരമാണ്. ഇതു മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാന്‍ ലോകത്തെ സമാധാനത്തിന്റെ ദൂതന്മാരെ തേടുകയാണ് ലോകം. അതില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടൊപ്പം ഉയര്‍ന്നു കേള്‍ക്കുനന്നത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് എന്നുള്ളത് ഏറെ അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്. മോദിയെ സമാധാനത്തിന്റെ ദൂതനായി ലോകം കാണുന്നു. ചൈനീസ് പാകിസ്ഥാന്‍ യുദ്ധമുഖങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് തന്നെയാകും ഒരുപക്ഷേ അവരെ അത്ഭുതപ്പെടുത്തുന്നത്. എന്തായാലും മോദി ഇടപെട്ടാലേ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകൂ എന്ന പ്രതീതി ലോകത്ത് വന്നു തുടങ്ങി

ഇതിനായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രാന്‍സിസ്! മാര്‍പാപ്പ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടുന്ന സമിതി രൂപീകരിക്കാനുള്ള നീക്കവും തുടങ്ങി. ലോകത്തിന്റെ ശാശ്വത സമാധാനത്തിന് ഇരുകക്ഷികളുമായി നയതന്ത്ര ചര്‍ച്ചയ്ക്ക് സമിതി മധ്യസ്ഥത വഹിക്കണം. സമര്‍ഖണ്ഡില്‍ എസ്‌സിഒ സമ്മേളനത്തിനിടെ 'യുദ്ധത്തിനുള്ള സമയമല്ലിത്' എന്ന് മോദി പുട്ടിനോടു പറഞ്ഞത് യുഎസും ഫ്രാന്‍സും ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. യുഎന്‍ നിയോഗിച്ച മനുഷ്യാവകാശ കമ്മിഷന്‍ യുക്രെയ്‌നില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടും രക്ഷാസമിതി ചര്‍ച്ച ചെയ്തു.

റഷ്യയും യുക്രൈനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പുതിയ നിര്‍ദേശം ഐക്യരാഷ്ട്രസഭയില്‍ മുന്നോട്ട് വച്ചിരിക്കുന്നത് മെക്‌സികോയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് മെക്‌സികന്‍ വിദേശകാര്യ മന്ത്രി മാഴ്‌സെലോ ലൂയിസ് എബ്രാര്‍ഡാണ് ലോക വേദിയില്‍ അഭിപ്രായപ്പെട്ടത്.

മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സമിതി രൂപവത്കരിക്കണമെന്നാണ് മെക്‌സികോ പറയുന്നത്. ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് തുടങ്ങിയവര്‍ ഉണ്ടാകണമെന്നാണ് മെക്‌സികോയുടെ അഭിപ്രായം.ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിയില്‍ മോദിപുതിന്‍ കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് മെക്‌സികോയുടെ നിര്‍ദേശം.

താന്‍ മുന്നോട്ടുവെക്കുന്നത് മെക്‌സികന്‍ പ്രസിഡന്റ് പറഞ്ഞ ആശയമാണെന്ന് വിദേശകാര്യമന്ത്രിയും പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന ഏതൊരു നയത്തേയും മെക്‌സികോ പിന്തുണയ്ക്കും. പരസ്പര ചര്‍ച്ച, നയതന്ത്ര ബന്ധം എന്നിവയിലൂടെ മാത്രമേ സമാധാനം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്നും മാഴ്‌സെലോ അഭിപ്രായപ്പെട്ടു.

അതേസമയം യുക്രെയ്‌നിലെ ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, ഹേഴ്‌സന്‍, സാപൊറീഷ്യ പ്രവിശ്യകള്‍ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ഹിതപരിശോധന ആരംഭിച്ചു. റഷ്യയെ അനുകൂലിക്കുന്ന പ്രാദേശിക വിമത ഭരണകൂടം നടത്തുന്ന ഹിതപരിശോധന നിയമപിന്തുണയില്ലാത്ത സൂത്രവിദ്യയാണെന്ന് യുക്രെയ്‌നും പാശ്ചാത്യ രാജ്യങ്ങളും വിശേഷിപ്പിച്ചു.

ഹിതപരിശോധന തീരുന്ന അടുത്ത ചൊവ്വ വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ മറ്റിടങ്ങളിലേക്കു പോകുന്നതിനു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യന്‍ പട്ടാളം വീടുകയറി വോട്ടുചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. റഷ്യയെ അനുകൂലിക്കാത്തവര്‍ യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ ഇവിടെ നിന്ന് പലായനം ചെയ്തിരുന്നു. റഷ്യയിലുള്ള യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്കിടയിലും ഹിതപരിശോധന ആരംഭിച്ചിട്ടുണ്ട്.  
ഇത്തവണത്തെ സൈനിക നടപടിയിലൂടെ റഷ്യന്‍! സേന നിയന്ത്രണത്തിലാക്കിയവയാണ് ഡോണ്‍ബാസ് മേഖലയിലെ ഈ പ്രവിശ്യകള്‍. കഴിഞ്ഞ ആഴ്ചകളില്‍ യുക്രെയ്ന്‍ സേന ഇവിടെ ഒട്ടേറെ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതോടെയാണ് ഉടന്‍ ഹിതപരിശോധന തുടങ്ങാന്‍ റഷ്യ തീരുമാനിച്ചത്. റഷ്യയോടു കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ പ്രദേശങ്ങളിലെ ഏതാക്രമണവും റഷ്യയ്‌ക്കെതിരായ ആക്രമണമായി കണ്ട് തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends