Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മരുമകന്‍ പ്രധാനമന്ത്രി ആയതില്‍ സന്തോഷം പങ്കുവച്ച് നാരായണമൂര്‍ത്തി അന്ന് ഉയരം കുറഞ്ഞ കൊച്ചു മനുഷ്യനെന്ന് കളിയാക്കിയവര്‍ ഇന്ന് ഋഷിയെകണ്ട് വണങ്ങും

25 OCTOBER 2022 04:49 PM IST
മലയാളി വാര്‍ത്ത

'സുനകിനെക്കുറിച്ച് അഭിമാനം കൊള്ളുന്നു' ഹ്രസ്വമായ പ്രതികരണത്തിലൂടെ നാരായണമൂര്‍ത്തി പറഞ്ഞു. ഇന്ത്യന്‍ വംശപരമ്പരയിലെ ആദ്യപ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് തനിക്കുറപ്പുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

'നന്ദി റിഷി. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. ഒപ്പം വിജയം നേരുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ഉറപ്പുണ്ട്. ' അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഫോര്‍ഡിലും ഓക്‌സ്‌ഫോര്‍ഡിലും പഠിച്ച സുനക് വിവാഹം ചെയ്തത് നാരായണമൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിയെ ആണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയായ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷ കൂടിയാണ്. പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്‌സ് ഫണ്ടില്‍ ട്രസ്റ്റ് അംഗം കൂടിയാണ് സുധാമൂര്‍ത്തി.

ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി അവരുടെ നേതാവായി റിഷി സുനകിനെ തെരഞ്ഞെടുത്തത്. പെന്നി മോര്‍ഡുവന്റ് മത്സരത്തില്‍ നിന്നും പിന്മാറിയതോടെ റിഷി സുനക് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറുകയായിരുന്നു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ തലവനായും സുനക് മാറി. ചാള്‍സ് രാജകുമാരന്‍ മൂന്നാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റിഷി സുനക് അധികാരമേല്‍ക്കും.

ഉയരം കുറഞ്ഞ കൊച്ചു മനുഷ്യനെന്നു പറഞ്ഞ് ലിറ്റില്‍ സുനാക്കെന്നു വിളിച്ചവരോട് ഋഷി സുനാക് ഒരിക്കല്‍പറഞ്ഞു. ബ്രിട്ടന്‍ ഭരിച്ച ഉരുക്കു വനിത മാര്‍ഗരറ്റ് താച്ചറുടെ ഉയരം അഞ്ചടി അഞ്ചിഞ്ച് മാത്രമായിരുന്നുവെന്ന്. കഴിവിലും യോഗ്യതയിലും വലിയ പൊക്കമുള്ള ഋഷി സുനാക് എന്ന ഹൈന്ദവനായ ഇന്ത്യന്‍ വംശജന്‍ ,ഒരിക്കല്‍ ഇന്ത്യയടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇനി നയിക്കുമ്പോള്‍ ചരിത്രം കാലത്തിലേക്ക് നോക്കി ചിരിക്കുന്നുണ്ടാവാം. പക്ഷേ ചരിത്രഗാഥ സാക്ഷ്യപ്പെടുത്താന്‍ ആ കാലത്തിന്റെ സാക്ഷിയായ എലിസബത്ത് രാജ്ഞി കാത്തിരുന്നില്ല. പകരം മകന്‍ ചാള്‍സ് രാജാവ് സ്വന്തം രാജ്യത്തിന്റെ ചെങ്കോല്‍ ഋഷി സുനകെന്ന നാല്‍പ്പത്തിരണ്ടുകാരനു നല്‍കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം സൂര്യനെപ്പോലെ ജ്വലിക്കും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടന്റെ അധികാരത്താക്കോല്‍ ഇനി ഈ ഇന്ത്യന്‍ വംശജന്റെ കൈവശമാകും.നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റ് എന്ന മേല്‍വിലാസത്തില്‍ ഇനി ഈ ഇന്ത്യന്‍ കൈയ്യൊപ്പ് പതിയും. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന സുനാക്കില്‍ നിന്ന് ഇന്ത്യ അമിതമായി ഒന്നും പ്രതിക്ഷിക്കേണ്ടതില്ലായിരിക്കാം. പക്ഷേ നമ്മളെ ഭിന്നിപ്പിച്ചു ഭരിച്ച ഒരു സാമ്രാജ്യത്തെ ഇനി ഒരു ഇന്ത്യന്‍ വംശജന്‍ ഭരിക്കുമെന്ന ചിന്തമാത്രം പോരെ ബ്രിട്ടനെ നോക്കി തല വാനോളം ഉയര്‍ത്തിപ്പിടിക്കാന്‍.

ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് സുനാകിന്റെ ജനനം. പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച് ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷി സുനാകിന്റെ പൂര്‍വ്വികര്‍. അച്ഛന്‍ ഡോക്ടര്‍ യഷ് വീര്‍ കെനിയയിലും അമ്മ ഫാര്‍മസിസ്റ്റായ ഉഷ സുനക് ടാന്‍സാനിയയിലുമാണ് ജനിച്ചത്. ഇവരുടെ മൂന്നുമക്കളില്‍ മൂത്തമകനാണ് ഋഷി. മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കിയതെന്നാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സംഭാവന. പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റര്‍ മണ്‍സൂര്‍ അലിഖാന്‍ പട്ടോഡി പഠിച്ച വിഞ്ചസ്റ്റര്‍ കോളേജിലാണ് ഋഷി പഠിച്ചത്. പൊളിറ്റിക്‌സും ഫിലോസഫിയും ഇക്കണോമിക്‌സുമായിരുന്നു വിഷയം. ഓക്‌സഫോര്‍ഡില്‍ നിന്ന് വിജയിച്ച് യു.എസിലെ സ്റ്റാന്‍ ഫോഡ് ബിസിനസ് സ്‌കൂളില്‍ ഫുള്‍ ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ പഠിക്കുമ്പോഴാണ് ഋഷി പില്‍ക്കാലത്ത് തന്റെ ജീവിത സഖിയായി മാറിയ അക്ഷത നാരായണമൂര്‍ത്തിയെ കാണുന്നതും പ്രണയത്തിലാകുന്നതും. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തിയുടെയും സുധാ നാരായണ മൂര്‍ത്തിയുടെയും മകള്‍. ബംഗളൂരുവില്‍ 2009ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് ദിവസം നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹച്ചടങ്ങുകള്‍. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍ മക്കളുണ്ട്.

എലിസബത്ത് രാജ്ഞിയേക്കാള്‍ സ്വത്തുണ്ട് അക്ഷതയ്‌ക്കെന്ന് അന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 350 മില്യണ്‍ പൗണ്ടായിരുന്നു എലിസബത്ത് രാജ്ഞിയുടെ സാമ്പാദ്ധ്യമെങ്കില്‍ 430 മില്യണ്‍ പൗണ്ടാണ് അക്ഷതയുടേത്. അച്ഛന്റെ ഐ.ടി സ്ഥാപനത്തില്‍ അക്ഷതയ്ക്ക് 185 മില്യണ്‍ പൗണ്ട് ഓഹരിയുണ്ട്. അക്ഷത ഡിസൈന്‍സ് എന്നൊരു ഫാഷന്‍ സ്ഥാപനവും വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയും നടത്തുന്നുണ്ട്. അക്ഷത തന്റെ വരുമാനത്തിനനുസൃതമായി നികുതി നല്‍കുന്നില്ലെന്നൊരു വിമര്‍ശനം സുനാക്കിന്റെ എതിരാളികള്‍ ഉയര്‍ത്തിയിരുന്നു.

ജൂതവംശജനായ ഡിസ്രായേലിക്കുശേഷം ബ്രിട്ടനെ ഭരിക്കുന്ന ആദ്യ ക്രൈസ്തവേതരനായ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനാക്. വെള്ളക്കാരനല്ലാത്ത ഒരാള്‍ ഭരിക്കാനെത്തുമ്പോള്‍ സുനാകിന്റെ കഴിവുകളാണ് പൊതുവെ നിഷ്പക്ഷമതികളായ ബ്രിട്ടീഷുകാര്‍ നിരീക്ഷിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ട് ഏഴുവര്‍ഷമാകുമ്പോഴേക്കും പാര്‍ലമെന്റംഗത്വവും ധനകാര്യമന്ത്രി പദവും ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനവും സുനാകിനെ തേടിയെത്തുമ്പോള്‍ അത് പുതിയൊരു ചരിത്രത്തിന്റെ രചനയാകുന്നു.

രാഷ്ട്രീയത്തില്‍ വരും മുമ്പ് നിക്ഷേപ ഉപദേശകനും സാമ്പത്തികകാര്യ വിദഗ്ദ്ധനുമെന്ന നിലയില്‍ പേര് കേട്ട സുനാകിന് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ ഏതൊക്കെ രീതിയില്‍ പരിഹരിക്കാനാകുമെന്ന് ബ്രിട്ടീഷുകാര്‍ മാത്രമല്ല ലോകം തന്നെ ഉറ്റുനോക്കുന്നുണ്ട്. യുക്രെയിനെ വഴിവിട്ട് സഹായിച്ച് വലിയ പ്രതിസന്ധിയിലെത്തി നില്‍ക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മുന്നിലാണ് അക്കാര്യത്തില്‍ ബ്രിട്ടന്റെ സ്ഥാനം. പ്രതിസന്ധികള്‍ ഒന്നൊന്നായി പരിഹരിക്കണമെങ്കില്‍ ഏവരും ഒരുമിച്ചുനില്‍ക്കണമെന്നാണ് സുനാക്ക് പ്രധാനമന്ത്രി പ്രഖ്യാപനം വന്നശേഷം ആദ്യം നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. സുനാക്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയും ബ്രിട്ടനുമായുള്ള സൗഹൃദ ബന്ധവും വാണിജ്യ ബന്ധവും കൂടുതല്‍ ശക്തമാകാന്‍ സുനാകിന്റെ സ്ഥാനലബ്ധി സഹായകമാകുമെന്നു പറയുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സുനാക്കിനെ അഭിനന്ദിച്ചു.

കൗമാരപ്രായത്തില്‍ ലണ്ടനിലെ ഒരു റസ്റ്റാറന്റില്‍ വച്ച് വര്‍ണവെറിയരുടെ പരിഹാസത്തിനും അപമാനിക്കലിനും താന്‍ വിധേയനായിട്ടുണ്ടെന്ന് ഋഷി സുനാക് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ ദക്ഷിണേന്ത്യയുടെ ഈ മരുമകനെ വലിയ ഉത്തരവാദിത്വങ്ങളാണ് കാത്തിരിക്കുന്നത്. ഈ വിജയം വെറും ദീപാവലി പടക്കമല്ലെന്നും ഇന്ത്യന്‍ സൂര്യന്റെ ഉദയമാണെന്നും തെളിയിക്കേണ്ടതും പ്രധാനമന്ത്രിയെന്ന നിലയില്‍ സുനാക് കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends