Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചെലവും നിർമ്മാണ സമയവും കുറച്ച് മതി; ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുണ്ട്; ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളോട് സമാനം; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം – എസിന്റെ സവിശേഷതകൾ ഇതൊക്കെ

18 NOVEMBER 2022 01:13 PM IST
മലയാളി വാര്‍ത്ത

വാനോളം ഉയർന്ന് ഇന്ത്യയുടെ യശസ്സ്. സുവർണ്ണ നേട്ടത്തിന്റെ നിറവിൽ രാജ്യം. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തു പുത്തൻ ഉണർവ്വാണ് നടന്നിരിക്കുന്നത്. രാവിലെ 11.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു കുതിച്ചുയർന്ന ‘വിക്രം – എസ്’ 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക തന്നെ ചെയ്യും. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിക്കുന്നത് .

റോക്കറ്റ് നിർമിച്ചത് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആർഒയുടെ സഹകരിച്ചാണ്. 'പ്രാരംഭ്' എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കൾക്കു പ്രചോദനമാണ് . യുവക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. .പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്കു പകരമായി പ്രൊപ്പൽഷൻ സെന്ററിൽ നിന്നാണു വിക്രം – എസ് വിക്ഷേപിച്ചിരിക്കുന്നത്.

ഖര ഇന്ധനം ഉപയോഗിക്കുന്ന കലാം 80 എൻജിൻ ഘടിപ്പിച്ച റോക്കറ്റ് ഭൂമിയിൽ നിന്ന് 120കിലോമീറ്റർ ഉയരത്തിൽ എത്തിയാവും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നത് . തിരിച്ച് കടലിൽ പതിക്കും. 300സെക്കൻഡ് ദൗത്യം സ്വകാര്യ സംരംഭകരുടെ സാങ്കേതിക മികവിന്റെ ആദ്യ പരീക്ഷണമാണ്. ഐ.എസ്.ആർ.ഒ.യുടെ മേൽനോട്ടത്തിലാണ് വിക്ഷേപണം നടന്നത്. ചരിത്ര വിക്ഷേപണത്തിന് സാക്ഷിയാകാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു .

ഈ ദൗത്യം വിജയിച്ചാൽ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകൾ അടുത്ത വർഷം വിക്ഷേപിക്കുവാനൊരുങ്ങുകയാണ് രാജ്യം . നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എൻജിനുകൾ ....,നാലാം സ്റ്റേജിൽ ദ്രവ ഇന്ധനമുള്ള രാമൻ എൻജിൻ . ഈ റോക്കറ്റുകൾ ന്യൂസിലാൻഡിന്റെ ഇലക്ട്രോൺ, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി തുല്യപ്പെടുത്താനാവും

ചെലവും നിർമ്മാണ സമയവും കുറച്ച് മതി.ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുണ്ട് ഈ റോക്കറ്റുകൾക്ക് . വിക്രം1 290 കിലോ വെയ്റ്റ് ഉള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്യും . അതിന്റെ ആദ്യരൂപമാണ് ഇന്ന് വിക്ഷേപിച്ച വിക്രം. എസ്. 550കിലോഗ്രാമാണ് റോക്കറ്റിന്റെ ഭാരം .2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യ സംരംഭകർക്ക് അവസരമൊരുക്കിയത് . ഇപ്പോൾ രാജ്യത്ത് 102 സ്റ്റാർട്ടപ്പുകളാണ് ബഹിരാകാശ മേഖലയിൽ ഉള്ളത്.

നാനോ ഉപഗ്രഹ നിർമ്മാണം. ബഹിരാകാശ മാലിന്യ നിയന്ത്രണം, വിക്ഷേപണം, തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. ഒരുലക്ഷം കോടി രൂപയുടേതാണ് ഇപ്പോൾ ബഹിരാകാശ വ്യവസായ വിപണി എന്നതാണ് ശ്രദ്ധേയമായ കാര്യം . വിക്രം റോക്കറ്റ് നിർമ്മിച്ചത്2018ൽ ഹൈദരാബാദിൽ തുടങ്ങിയ സ്‌കൈറൂട്ട് ഏയ്രോ സ്‌പെയ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് . പവൻകുമാർ ചന്ദനയാണ് കമ്പനി ഉടമ. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് വിക്രം. എസ് റോക്കറ്റിന്.ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്. ചെറിയ ഫീസാണ് വാങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (13 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (51 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends