Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യയുടെ "അയേൺ മാൻ" സൈന്യം...! യുദ്ധത്തിൽ കൂടുതൽ ആൾ നാശം ഒഴിവാക്കാൻ അയൺ മാൻ സ്യൂട്ടുകൾ പുറത്തിറക്കാൻ റഷ്യ, ഞെട്ടിവിറച്ച് ശത്രു രാജ്യങ്ങൾ, ഇനി രക്ഷയില്ല….

18 NOVEMBER 2022 04:26 PM IST
മലയാളി വാര്‍ത്ത

തീയും മഴയും ഏശാത്ത കനത്ത ഇരുമ്പു പാളികൾ കൊണ്ട് നിർമ്മിച്ച കവചങ്ങൾ, ഉന്നം തെറ്റാതെ വെടിയുതിർക്കാൻ കഴിയുന്ന തോക്കുകൾ. ഒരു കമ്പ്യൂട്ടർ സ്‌ക്രീനിലെന്ന പോലെ ചുറ്റുപാടുമുള്ള വിവരങ്ങൾ അറിയിക്കുന്ന ഹെൽമെറ്റ്.

അയേൺ മാൻ സിനിമയിലെ നായകൻ അണിഞ്ഞിരിക്കുന്ന കവചത്തെ കുറിച്ചുള്ള വിവരണങ്ങൾ ആണെന്ന് കരുതിയാൽ നമുക്ക് തെറ്റി. ഉക്രൈൻ യുദ്ധത്തിൽ റഷ്യ ഇറക്കുമെന്നു കരുതുന്ന ഏറ്റവും പുതിയ അയേൺ മാൻ സ്യൂട്ടിന്റെ കാര്യം ആണ് പറഞ്ഞു വരുന്നത്. ഒരു അപസർപ്പക സയൻസ് ഫിക്ഷൻ കഥയിലോ, സ്റ്റാർ വാർസ് മൂവിയിലെയോ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ ഇറങ്ങി വന്നാൽ എങ്ങനെ ഉണ്ടാകുമോ അത് തന്നെയാണ് റഷ്യയുടെ ഏറ്റവും പുതിയ അയേൺ മാൻ സ്യൂട് നമുക്ക് തരുന്ന ഒരു ഫീൽ

റഷ്യ - ഉക്രൈനെ യുദ്ധം എവിടെയും എത്താതെ അനിശ്ചിതത്വത്തിൽ ആണുള്ളത്. വെറും ഒന്നോ രണ്ടോ ആഴ്ചകൾ കൊണ്ട് അവസാനിക്കും എന്ന് കരുതിയ യുദ്ധം എങ്ങുമെത്താതെ വലിഞ്ഞ് നീളുകയാണ്. റഷ്യ എന്ന ആയുധ ഭീമനെതിരെ ഉക്രൈൻ എന്ന കുഞ്ഞു രാജ്യത്തെ വീഴാതെ പിടിച്ചു നിർത്തുന്നത് പാശ്ചാത്യ സഹായങ്ങൾ തന്നെയാണ്. പ്രേത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങൾ നൽകുന്നു നൂതനമായ ആയുധങ്ങൾ.

ഇതിനിടെ ആരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നത് എന്ന വിലയിരുത്തലുകൾ മാറി മറിയുകയാണ്. എന്നാൽ യുദ്ധം ഇത്രയും നീണ്ടു നിന്ന് എന്നത് തന്നെ ഒരു തരത്തിൽ റഷ്യയുടെ പരാജയം ആയി വിലയിരുത്തപ്പെടുന്നുണ്ട്. ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഏതാണ്ട് ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ മരണപെട്ടു എന്നാണ് കണക്ക്.ഇതിനെ തുടർന്നാണ്, കൂടുതൽ ആൾ നാശം ഒഴിവാക്കാൻ വേണ്ടിയാണു റഷ്യ തങ്ങളുടെ അയൺ മാൻ സ്യൂട്ടുകൾ പുറത്തിറക്കാൻ തീരുമാനിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്

ഭാവിയിലെ റഷ്യൻ സൈനികരെ കൂടുതൽ ശക്തരാക്കുവാൻ വേണ്ടിയാണു റഷ്യയുടെ സ്വപ്ന പദ്ധതി ആയ "പ്രോജക്റ്റ് ലെജിയോണെയർ" ഭാഗമായി അയൺ മാൻ സ്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്. മധ്യകാല പോരാളികൾ ധരിക്കുന്ന കവചം പോലെ ഒരു പോരാളിയുടെ ശരീരം പൂർണ്ണമായും മറയ്ക്ക തക്ക വിധത്തിലാണ് അയൺ മാൻ സ്യൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യുദ്ധത്തിന്റെ തുടക്ക കാലഘട്ടത്തിൽ റഷ്യ ഇതിനെ നിസാരമായി ഈ യുദ്ധത്തെ നിസ്സാരമായി ജയിക്കാവുന്ന ഒന്നായി കണ്ടു എന്നും, എന്നാൽ അവർ ഇപ്പോൾ അത്ര നിസ്സാരമായി കാണുന്നില്ല എന്നുമാണ് അയേൺ മാൻ സ്യൂട്ടുകൾ ആദ്യം പരീക്ഷിക്കേണ്ട എന്ന തീരുമാനം മാറ്റി കൊണ്ട് ഇപ്പോൾ ഈ വിനാശകാരികളെ കളത്തിലിറക്കാൻ തീരുമാനിച്ചതിലൂടെ മനസ്സിലാകുന്നത്.

മികച്ച ഉറപ്പും ശക്തിയും നൽകാൻ റഷ്യ ഈ വർഷം തന്നെ അയേൺ മാൻ സ്യൂട്ടുകൾ പരീക്ഷിക്കാൻ റഷ്യ പദ്ധതിയിടുന്നു എന്നാണ് റിപോർട്ടുകൾ പുറത്തു വരുന്നത്.റഷ്യയിലെ എക്സോ സൊല്യൂഷൻസിന്റെ സിഇഒ മാക്സിം സ്കോക്കോവ്, തന്റെ കമ്പനിയെ റഷ്യയുടെ "പ്രത്യേക ഏജൻസികൾ" ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു, ഇത് ഉക്രൈൻ യുദ്ധത്തിൽ തന്നെ ഈ ഇലക്ട്രോണിക് പടച്ചട്ടയെ ഉപയോഗിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്

എന്നാൽ 2018-ൽ തന്നെ റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള മൾട്ടിനാഷണൽ കോർപ്പറേഷനായ റോസ്‌റ്റെക് റഷ്യയിൽ നിർമ്മിച്ച ആദ്യത്തെ കോംബാറ്റ് സ്യൂട്ട് പരീക്ഷിച്ചു എന്ന് പറയപ്പെടുന്നുണ്ട് .റഷ്യയിലെ സൈനിക എഞ്ചിനീയർമാർ സിറിയയിൽ വച്ച് തന്നെ റാട്നിക് അഥവാ വാരിയർ എന്ന പേരിൽ അറിയപ്പെടുന്ന ഈ കവചിത എക്സോസ്കെലിറ്റണുകൾ പരീക്ഷിച്ചു എന്നാണ് കരുതപ്പെടുന്നത് . സിറിയയിലെ റഷ്യയുടെ സൈനിക ഓപ്പറേഷൻ സമയത്ത് തന്നെ റഷ്യൻ സൈന്യത്തിന് 300,000 സ്യൂട്ടുകൾ നൽകിയതായി റോസ്‌റ്റെക് അടുത്തിടെ അവകാശപ്പെട്ടിരുന്നു

 എന്നാൽ ,റഷ്യൻ സൈന്യത്തിന്റെ അപര്യാപ്തമായ ആയുധങ്ങളെക്കുറിച്ച് രാജ്യമെമ്പാടുമുള്ള പരാതികളുടെ ഒരു പ്രളയം തന്നെ ഉണ്ടായിരുന്നിട്ടും, ഉക്രെയ്നിലെ യുദ്ധക്കളത്തിൽ റഷ്യ ഇത് വരെ റാട്ണിക് ഉപയോഗിച്ചിട്ടില്ല എന്നത് ഇപ്പോഴും ഒരു പ്രഹേളിക തന്നെ ആയാണ് തുടരുന്നത്. എന്നാൽ എപ്പോൾ മുതൽ ആണോ റാട്ണിക് ഉപയോഗിക്കാൻ തുടങ്ങുന്നത് അഥവാ കളത്തിലിറങ്ങുന്നത് അന്ന് മുതൽ റഷ്യയുടെ സംഹാര താണ്ഡവം തന്നെ ആയിരിക്കും ഒരു പക്ഷെ പിന്നീട് കാണാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (50 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends