മലേഷ്യയില്‍ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്.....

മലേഷ്യയില്‍ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്. പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിച്ച യാസിന്‍ അധികാരം ഉറപ്പിച്ചു.
222 അംഗ പാര്‍ലമെന്റില്‍ 82 ഫെഡറല്‍ സീറ്റുമായി പ്രതിപക്ഷനേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ പക്തന്‍ ഹരപന്‍ (പിഎച്ച്) സഖ്യമാണ് മുന്നിലെത്തിയത്.
യാസിന്റെ പെരികതന്‍ നാഷനല്‍ (പിഎന്‍) സഖ്യത്തിന് 73 സീറ്റാണു ലഭിച്ചത്. എന്നാല്‍ ബോര്‍നിയോ ദ്വീപിലെ 32 സീറ്റുകള്‍ നേടിയ രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതോടെ യാസിന്‍ അധികാരം നേടി. 49 സീറ്റ് നേടിയ പാന്‍ മലേഷ്യന്‍ ഇസ്‌ലാമിക് പാര്‍ട്ടിയും (പിഎഎസ്) യാസിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
2018 തെരഞ്ഞെടുപ്പിലെ സീറ്റ് ഇരട്ടിയാക്കിയ പിഎഎസ് ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് മലായ് നാഷനല്‍ ഓര്‍ഗനൈസേഷനാണ് (യുഎംഎന്‍ഒ) വന്‍ തിരിച്ചടി നേരിടുകയും ചെയ്തു.നിലവിലെ പ്രധാനമന്ത്രി ഇസ്മായില്‍ സാബ്രി യാക്കൂബ് നേതൃത്വം നല്‍കിയ യുഎംഎന്‍ഒ സഖ്യത്തിന് 30 സീറ്റ് മാത്രമാണു ലഭിച്ചത്.
22 വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന ഡോ. മഹാതിര്‍ മുഹമ്മദ് തെരഞ്ഞെടുപ്പില്‍ ആദ്യ തോല്‍വി നേരിട്ടു. 97 വയസുള്ള മഹാതിറിനെ പിഎന്‍ സഖ്യത്തിലെ ഡാറ്റുക് സുഹെയ്മി അബ്ദുല്ല പരാജയപ്പെടുത്തി. രാജാവ് അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായുടെ അംഗീകാരം ലഭിച്ചാല്‍ മുഹിയുദ്ദീന്‍ യാസിന്‍ ഇന്ന് അധികാരമേറ്റേക്കും.
https://www.facebook.com/Malayalivartha
























