ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 44 മരണം...300 പേർക്ക് പരിക്ക്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ, മരണ സംഖ്യ ഇനിയും ഉയർന്നേക്കും

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 44 മരണം. 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാന ദ്വീപായ ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂരില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ട് എന്ന് സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ ബ്രോഡ്കാസ്റ്റർ മെട്രോ ടിവിയോട് പറഞ്ഞു. മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് ഹെർമൻ കൂട്ടിച്ചേർത്തു.
പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha
























