ലോകത്തെ വെല്ലുവിളിച്ച ഐസ് ഭീകരന്റെ അന്ത്യത്തില്‍ ആഘോഷിച്ച് ലോകം, അദൃശ്യ മിസൈല്‍ കാറില്‍ കയറുംമുമ്പ് തീര്‍ത്തു, അമേരിക്കന്‍ പട്ടാളം ജിഹാദി ജോണിനെ വകവരുത്തിയത് ഇങ്ങനെ

വാളെടുക്കുന്നവന്‍ വാളാല്‍ എന്നു പറയുന്നതുപോലെ ഐസ് കൊടും ഭീകരന്‍ ജിഹാദി ജോണിനും ഒന്ന് നിലവിളിക്കാനായില്ല അതിനുമുമ്പ് എല്ലാം മിസൈല്‍ അവസാനിപ്പിച്ചു. ആയിരക്കണക്കിന് നിരപരാധികളുടെ തല്ല കൊയ്യുകയും അതിന്റെ വീഡിയോ ലോകത്തിന് കാണിച്ച് വെല്ലുവിളിച്ച ജിഹാദി ജോണിനെ അമേരിക്കന്‍ പട്ടാളം വധിച്ചത് നാളുകളായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍.
ഐസിസിന്റെ അനൗദ്യോഗിക തലസ്ഥാനമായ സിറിയയിലെ റഖയില്‍വച്ചാണ് അമേരിക്കയുടെ ഡ്രോണ്‍ മിസൈല്‍ ജിഹാദി ജോണിനെ വകവരുത്തിയത്. മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ജിഹാജി ജോണിനെ ഒളിത്താവളത്തില്‍നിന്ന് പുകച്ച് പുറത്തുചാടിച്ച അമേരിക്കന്‍ സൈന്യം, കാറില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിമ്പോള്‍ മിസൈല്‍ ഉപയോഗിച്ച് കാറുള്‍പ്പെടെ തകര്‍ക്കുകയായിരുന്നു.
മുഹമ്മദ് എംവാസി എന്നറിയപ്പെടുന്ന ജോണ്‍ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള സൈനികശക്തികള്‍ മാസങ്ങളായി തേടിക്കൊണ്ടിരുന്ന ഭീകരനാണ്. ക്യാമറയ്ക്കുമുന്നില്‍ ഒട്ടേറെ പാശ്ചാത്യരെ കഴുത്തറുത്തുകൊന്നതിലൂടെ കുപ്രസിദ്ധനായ ജിഹാജി ജോണ്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ പെന്റഗണ്‍ 99 ശതമാനം ഉറപ്പുപ്രകടിപ്പിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ തലയറുക്കല്‍ വീഡിയോയുമായി ജിഹാദി ജോണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടതുമുതല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ തേടുകയായരുന്നു. കണ്ടെത്തുകഉറപ്പിക്കുകതീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ സൈന്യം ജോണിനെ വേട്ടയാടിക്കൊണ്ടിരുന്നത്. ജൂണിലാണ് ജോണിന്റെ താവളം കണ്ടെത്തിയത്. അന്നുമുതല്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ചാരക്കണ്ണുകള്‍ ഘടിപ്പിച്ച ഡ്രോണ്‍ വിമാനങ്ങള്‍ ജോണിന് പിന്നാലെയുണ്ടായിരുന്നു.
\'മനുഷ്യ മൃഗമായ ജിഹാഗി ജോണിനെ കൊലപ്പെടുത്തിയതിലൂടെ ലോകത്തെ കുറച്ചുകൂടി സുരക്ഷിതമാക്കി\' എന്നാണ് പെന്റഗണ്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. ജോണിന്റെ നീക്കങ്ങള്‍ അമേരിക്ക നിരീക്ഷിച്ചുവരികയായിരുന്നു. ഒളിത്താവളത്തില്‍നിന്ന് പുറത്തുകടന്ന് കാറില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡ്രോണ്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നുവെന്നും രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്നും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ആ്‌ഴ്ചകളായി ജോണിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ഡ്രോണ്‍ വിമാനങ്ങള്‍, ജോണ്‍ പ്രാര്‍ത്ഥിക്കാനെത്തുന്നതും സുഹൃത്തുക്കളെ കാണുന്നതും ഷോപ്പിങ് നടത്തുന്നതുമൊക്കെ നിരീക്ഷിച്ചിരുന്നു. മറ്റാര്‍ക്കും പോറല്‍ പോലുമില്ലാതെ ജോണിനെ വകവരുത്താനുള്ള കേന്ദ്രം തിരയുകയായിരുന്ന ഡ്രോണ്‍ ഇത്തവണ ലക്ഷ്യം നിറവേറ്റുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha