Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാകിസ്ഥാന്റെ കുടില നീക്കം. കാശ്മീര്‍ ഭീകരവാദികള്‍ക്ക്. വളഞ്ഞിട്ടടിക്കാന്‍ ഇന്ത്യ.

15 DECEMBER 2022 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

അരുണാചല്‍ പ്രദേശില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ ഐക്യരാഷ്ട്ര സമിതിയുടെ സമ്മേളനത്തില്‍ ആഞ്ഞടിച്ച പാകിസ്താന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹുരാജ്യ സംവിധാനം എങ്ങനെയാണ് മുന്നോട്ടു പോകുന്നത് 'ഭീകരവാദത്തെ എങ്ങനെ നേരിടാം' എന്ന വിഷയത്തിലുള്ള സമ്മേളനത്തിലാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ വിമര്‍ശനം ഉയര്‍ത്തിയത്.

ബഹുരാഷ്ട്ര സംവിധാനങ്ങളെ കുറിച്ച് ഇന്ത്യ സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ കശ്മീരിനെ കുറിച്ചും സംസാരിക്കണമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സമിതി മുമ്പ് പാസാക്കിയ പ്രമേയം ഇന്ത്യ നടപ്പാക്കുന്നില്ല. യു.എന്‍ രക്ഷാസമിതി പ്രമേയം ആദ്യം നടപ്പാക്കിയിട്ട് വേണം ഇന്ത്യ അധ്യക്ഷത വഹിക്കാനെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.

പാക് വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശനത്തിനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശക്തമായ മറുപടി നല്‍കിയത്. ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള അവകാശം പാകിസ്താനില്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഭീകരവാദത്തെ പാകിസ്താന്‍ ഇപ്പോഴും ശക്തമായി പിന്തുണക്കുകയാണ്. അല്‍ഖാഇദ ഭീകരന്‍ ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ച രാജ്യമാണ് പാകിസ്താന്‍. അത്തരം രാജ്യങ്ങളുടെ സുവിശേഷം യു.എന്നില്‍ വേണ്ടെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിക്കുമ്പോഴും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ബഹുമുഖ വേദികള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും യു.എന്നില്‍ എസ്. ജയശങ്കര്‍ വ്യക്തമാക്കി.

യു.എന്‍ സുരക്ഷാസമിതി അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ശേഷം നിരവധി വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യാന്തര തലത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യക്കെതിരെ ആഞ്ഞടിക്കുക എന്ന നീക്കമാണ് പാകിസ്താന്‍ നടത്തുന്നത്.

ഭീകരതയ്ക്കായുള്ള ഫണ്ടിങ്ങിനെ ഇന്ത്യ ഗൗരവത്തോടെ നേരിടാന്‍ ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. വിവിധ രൂപത്തിലുള്ള ഭീകരവാദത്തെ ഇന്ത്യ ധീരമായി നേരിട്ടു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ നയമായി കാണുന്നുവെന്നും പാകിസ്താനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. പക്ഷേ ഞങ്ങള്‍ ഭീകരവാദത്തിനെതിരെ ധീരമായി പോരാടി. ഭീകരവാദത്തെ പിഴുതെറിയുന്നതുവരെ വിശ്രമിക്കില്ല. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ വേരുകള്‍ ആക്രമിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡ്യയില്‍ ആയിരത്തിലധികം വിദേശ ഫണ്ടിംഹ് സ്വീകരിക്കുന്ന സംഘടനകളുടെ രജിസ്ട്രഷന്‍ ക്യാന്‍സല്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രഖ്യാപിച്ചിരുന്നു.


അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റവും ഫലപ്രദമായി നേരിടാന്‍ ഇന്ത്യ എല്ലാ കാര്യത്തിലും സുശക്തമാണെന്ന് പാകിസ്ഥാനെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് യുഎന്‍ സമിതിയില്‍ നടന്നത്.
നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണമാണു രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

 ഉറിയിലെ സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു പിന്നാലെ് ഇസ്രയേല്‍ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്തതും ശ്രദ്ധേയമാണ്. ഭീകരവാദത്തെ ചെറുക്കാന്‍ ഇന്‍ഡ്യ നടത്തുന്ന ശ്രമങ്ങളെ എല്ലാതരത്തിലും എതിര്‍ക്കുന്ന പാകിസ്ഥാന്‍ നിലപാടിന് കടുത്ത ഭാഷയില്‍ മറുപടി നല്കാന്‍ ഇന്‍ഡ്യയ്ക്ക് മറ്റ് ലോക രാജ്യങ്ങളും പിന്‍തുണ നല്കുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാകിസ്ഥാന്‍ അവരുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ലോക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കുന്നത് അവരുടെ പ്രധാന ദൗത്യമായി മാറിയിരിക്കുകയാണ്.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (17 minutes ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (1 hour ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (2 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (2 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (3 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (3 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (3 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (4 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (5 hours ago)

Malayali Vartha Recommends