മലേഷ്യയില്‍ ടൂറിസ്റ്റ് ക്യാമ്പില്‍ മണ്ണിടിഞ്ഞ് വന്‍ ദുരന്തം.... രാജ്യതലസ്ഥാനമായ ക്വാലാലംപൂരിന് സമീപം സെലന്‍ഗോറിലെ ഒരു ഫാം ഹൗസിലാണ് ദുരന്തമുണ്ടായത്

മലേഷ്യയില്‍ ടൂറിസ്റ്റ് ക്യാമ്പില്‍ മണ്ണിടിഞ്ഞ് വന്‍ ദുരന്തം. രാജ്യതലസ്ഥാനമായ ക്വാലാലംപൂരിന് സമീപം സെലന്‍ഗോറിലെ ഒരു ഫാം ഹൗസിലാണ് ദുരന്തമുണ്ടായത്.
പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നിന് (ഇന്ത്യന്‍ സമയം വെളളിയാഴ്ച പുലര്‍ച്ചെ 12.30) ഉണ്ടായ ദുരന്തത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് വിവരം. അന്‍പതോളം പേര്‍ ദുരന്തത്തില്‍ പെട്ടു. 29 പേരെ രക്ഷിക്കാനായി.
ആകെ 79 പേരാണ് സ്ഥലത്ത് അപകടത്തില്‍പെട്ടത്. ഇതില്‍ 23 പേര്‍ സുരക്ഷിതരാണെന്ന് കണ്ടെത്തി. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നും വിവരമുണ്ട്.
അഗ്‌നിരക്ഷാ സേന വിഭാഗവും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ക്യാംപിന് 30 മീറ്റര്‍ (100അടി) ഉയരത്തിലുളള മലയുടെ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഏതാണ്ട് ഒരേക്കറോളം സ്ഥലം ദുരന്തത്തില്‍ ഇല്ലാതായി. ജെന്റിംഗ് ഹൈലാന്‍ഡ്സ് എന്ന പ്രദേശത്താണ് ദുരന്തമുണ്ടായത്. മുന്‍പും മണ്ണിടിച്ചില്‍ പ്രശ്നമുണ്ടായ പ്രദേശമാണിത്.
"
https://www.facebook.com/Malayalivartha
























