പതിനഞ്ചുകാരന് കടുത്ത വയറുവേദയും ഛർദ്ദിയും, പരിശോധനയിൽ കണ്ടെത്തിയത് ചാര്‍ജിംഗ് കേബിളും ഹെയര്‍പിന്നുകളും

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ വയറ്റിൽ നിന്നും യുഎസ്ബി ചാര്‍ജിംഗ് കേബിളും ഹെയര്‍പിന്നുകളും പുറത്തെടുത്തു. തുര്‍ക്കിയിലെ ദിയാര്‍ബക്കിറില്‍ നിന്നുള്ള പതിനഞ്ചു വയസുകാരന്റെ വയറ്റിൽ നിന്നുമാണ് ഇവ പുറത്തെടുത്തത്.
കുട്ടിയെ ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ എലാസിഗിലെ ഫിറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചത്. എക്‌സ്-റേ എടുത്തപ്പോള്‍ വയറിനുള്ളില്‍ മൂന്നടി നീളമുള്ള ചാര്‍ജിംഗ് കേബിളും, ഹെയര്‍പിന്നുമുള്ളതായി കണ്ടെത്തുകയായിരുന്നു.
ചാര്‍ജിംഗ് കേബിള്‍ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റില്‍ വന്നതെന്ന് അറിവായിട്ടില്ല. അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് ഇവ പുറത്തെടുത്തത്. പ്ലാസ്റ്റിക് കോട്ടിംഗുള്ള കേബിള്‍ ദഹിക്കാതെ വയറ്റില്‍ കിടന്നു. കേബിളിന്റെ ഒരു ഭാഗം ചെറുകുടലില്‍ കുടുങ്ങി. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരുന്നുവെന്ന് പീഡിയാട്രിക് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ.യാസര്‍ ഡോഗന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























