Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വൈറലായി ആ ആത്മഹത്യാ കുറിപ്പ്. രക്ഷതേടി ലോകത്തോട് കെഞ്ചുന്നു

23 DECEMBER 2022 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

തീവ്ര മത നിലപാടുകളിലേയ്ക്ക് നീങ്ങുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണ കൂടം സത്രീകളുടെ അവകാസങ്ങളുടെ മേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് വിദ്യാഭ്യാസ നിഷേധം. ലോകം മുഴുവന്‍ പുതിയ വിദ്യാഭ്യാസ രീതികള്‍ തേടി നടക്കുമ്പോഴാണ് താലിബാന്‍ സ്ത്രീകളെ ഉപഭോഗ വസ്തുവാക്കി മാറ്റാനായുള്ള നടപടികള്‍ കടുപ്പിക്കുന്നത്. ആത്മഹത്യയുടെ മുനമ്പിലെത്തിയ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ലോകം മുഴുവന്‍ പ്രചരിക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള താലിബാന്റെ ഉത്തരവ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്തെത്തുകയാണ്. അത്തരത്തില്‍ അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തക പങ്കുവച്ച കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ 70 ആണ്‍കുട്ടികള്‍ക്കിടയിലെ ഒരേയൊരു ജേണലിസം വിദ്യാര്‍ഥിനി. കഴിഞ്ഞ ദിവസം സര്‍വകലാശാലകളില്‍ താലിബാന്‍ പെണ്‍കുട്ടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയതോടെ അവളുടെ എല്ലാ പ്രതീക്ഷകളും നഷ്ടമായി. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് അവള്‍. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ്. - എന്ന പെണ്‍കുട്ടിയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: 'ഞാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. മുന്‍ മാധ്യമപ്രവര്‍ത്തകയാണ്. എഴുത്തുകാരിയും കവിയുമാണ്. ജേണലിസം വിദ്യാര്‍ഥിനിയായിരുന്നു. രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയായിരുന്നു.

സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു എന്ന വാര്‍ത്ത കേട്ടതോടെ ഇനി എന്തു ചെയ്യും എന്ന അവസ്ഥയിലാണ്. എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ്. അതില്‍ കൂടുതല്‍ ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ആത്മഹത്യയാണ്.'

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പെണ്‍കുട്ടികളെ ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുതെന്നാണ് പൊതു-സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിനെതിരെ ബ്രിട്ടനും യുഎസും അപലപിച്ചു.

അഫ്ഗാനില്‍ 20 വര്‍ഷത്തെ യുഎസ് അധിനിവേശത്തിനുശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താലിബാന്‍ അധികാരം പിടിച്ചത്. പിന്നാലെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് മുതല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണു താലിബാനുള്ളത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികള്‍ രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചതിനെത്തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഭയവും വേദനയും നിറഞ്ഞ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

പുതിയ പ്രഖ്യാപനം തങ്ങളുടെ സ്വപ്നങ്ങള്‍ തകിടം മറിച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണാധികാരികള്‍ രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നിരോധിച്ചു, ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ രോഷവും അപലപനവും പ്രകോപിപ്പിച്ചു. നൂറുകണക്കിന് യുവതികളെ അഫ്ഗാന്‍ സര്‍വകലാശാല കാമ്പസുകളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സായുധരായ ഗാര്‍ഡുകള്‍ തടഞ്ഞു. സോഷ്യല്‍ മീഡിയയിലെ ശക്തമായ പോസ്റ്റുകളിലൂടെ പിന്തിരിപ്പന്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നു.

വിദ്യാര്‍ത്ഥിനികളുടെ ഭയവും വേദനയും പകര്‍ത്തുന്ന മറ്റ് നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. പ്രഖ്യാപനം ആളുകളുടെ ഹൃദയം തകര്‍ത്തു. അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും വിദ്യാര്‍ഥികളുടെയും അവകാശത്തിനായി ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാം രാഷ്ട്രങ്ങള്‍ താലിബാന്റെ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. യു എന്‍ സമിതിയും താലിബാനിസത്തിന്റെ ദോഷത്തെ ചൂണ്ടികാണിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (18 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends