Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതി കഠിനമായ ശൈത്യം താങ്ങാന്‍ കഴിയാതെ ഉഷ്ണമേഖലാ ജീവികളായ ഓന്തുകളും ഇഗ്വാനകളുമെല്ലാം മരവിച്ചു ചത്തു വീഴുന്നു; ശീതക്കാറ്റിനൊപ്പം കടുത്ത മഞ്ഞുവീഴ്ച; ചരിത്രം കണ്ടതിൽ വച്ചേറ്റവും കഠിനമായ ശൈത്യത്തിലൂടെ അമേരിക്ക

23 DECEMBER 2022 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ചരിത്രം കണ്ടതിൽ വച്ചേറ്റവും കഠിനമായ ശൈത്യമാണ് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങള്‍ ഇപ്പോൾ നേരിടുന്നത്. വടക്കന്‍ പ്രദേശങ്ങളായ ന്യുയോര്‍ക്കും ബോസ്റ്റണും മാത്രമല്ല , ഭൂമധ്യരേഖയോട് അധികം അകലെയല്ലാതെ കിടക്കുന്ന ഫ്ലോറിഡ പോലും ശൈത്യത്തില്‍ വിറച്ചു നില്‍ക്കുകയാണ്. അതി കഠിനമായ ശൈത്യം താങ്ങാന്‍ കഴിയാതെ ഉഷ്ണമേഖലാ ജീവികളായ ഓന്തുകളും ഇഗ്വാനകളുമെല്ലാം മരവിച്ചു ചത്തു വീഴുകയാണ്.

തലമുറയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന ശീതക്കാറ്റ് വീശിയടിച്ചതോടെ അമേരിക്കയില്‍ ക്രിസ്തുമസ് യാത്രകള്‍ ദുസ്സഹമായിരിക്കയാണ് . വ്യാഴാഴ്ച ശീതക്കാറ്റിനെ തുടര്‍ന്ന് താപനില മൈനസ് ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയതോടെ ആയിരക്കണക്കിന് വിമാനങ്ങളും റദ്ദ് ചെയ്യുകയും പ്രധാനപ്പെട്ട ദേശീയപാതകള്‍ അടയ്ക്കുകയും ചെയ്തു. കനത്ത മഞ്ഞിലും അതികഠിനമായ ശീതക്കാറ്റിലും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ മുങ്ങുന്ന സ്ഥിതിയിലാണ് മധ്യ അമേരിക്ക.


ശീതക്കാറ്റിനൊപ്പം കടുത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. ബസ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 4400 വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കി. ഒക്‍ലഹോമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടെയിലെ ഏറ്റവും ഉയർന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലത്തിന് മുന്നോടിയായി എത്തിയ പ്രതികൂല കാലാവസ്ഥ ജനങ്ങളെ വലയ്ക്കുകയാണ്. വ്യാഴാഴ്ച 2350 വിമാനങ്ങളും വെള്ളിയാഴ്ച 2120 വിമാനങ്ങളുമാണ് റദ്ദാക്കിയത്.വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനു പുറമേ 8450 വിമാനങ്ങള്‍ വൈകി സര്‍വീസ് നടത്തുകയാണ്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് വൈകി സര്‍വീസ് നടത്തുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, മിനിയാപൊളിസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.

പല്ലിവര്‍ഗ്ഗത്തില്‍ പെട്ട ഓന്തുകളും ഇഗ്വാനകളും തണുത്ത രക്തമുള്ള ജീവികളാണ്. അതിനാല്‍ തന്നെ ഇവ താപനില പത്തു ഡിഗ്രി സെല്‍ഷ്യസിൽ താഴെയെത്തിയാല്‍ പിന്നീടു ശരീരം അനക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ മരവിച്ചു പോകും. ഇപ്പോള്‍ കുറഞ്ഞ താപനില നാല് ഡിഗ്രിയിലും താഴെപോകുന്നതിനാൽ ഇവ ചത്തു വീഴുന്നതില്‍ അത്ഭുതമില്ല

രാജ്യത്തിന്റെ പലയിടത്തും ശീതക്കാറ്റ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആള്‍ക്കാരാണ് പുറത്തിറങ്ങാനാകാതെ വീടുകളില്‍ അടച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ അസഹിനീയമായ തണുപ്പ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. മുൻപുള്ള വർഷങ്ങളിൽ ഉള്ളത് പോലെയുള്ള ശൈത്യദിനങ്ങള്‍ അല്ല ഇതെന്നും വളരെ ഗൗരവമുള്ള അവസ്ഥയാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി

‘ബോംബോജെനിസിസ്’ എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ നിലവിലെ ശീതക്കാറ്റ് ‘ബോംബ് ചക്രവാതം’ എന്നറിയപ്പെടുന്ന പ്രതിഭാസമായി ശക്തിപ്പെടുമെന്ന് അക്യൂവെതര്‍ കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് വിമാന ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതിനാല്‍ പല വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഈ വര്‍ഷം തിരക്കേറിയ ഒരു അവധിക്കാലം പ്രതീക്ഷിക്കപ്പെട്ടിരുന്നതിനിടെയാണ് കാലാവസ്ഥ പ്രതികൂലമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (19 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends