യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നവാൻ ഇന്ത്യയുടെ സഹായം തേടി; ഇന്ത്യ അതിന് ശ്രമിക്കണമെന്ന് അഭ്യർത്ഥന; യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു

ഉക്രൈൻ റഷ്യ യുദ്ധം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ ഒന്നാണ്. ഇപ്പോഴും യുദ്ധം തുടരുന്നുണ്ട്. ഇപ്പോൾ ഇതാ ഈ ഒരു യുദ്ധത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ഇടപെടൽ വളരെയധികം ശ്രദ്ധേയമാവുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരിക്കുകയാണ്. ഈ വിവരം സെലൻസ്കിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നവാൻ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ്
യുക്രെയ്ൻ പ്രസിഡന്റ്. ഇന്ത്യ അതിന് ശ്രമിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു ചർച്ച നടന്നുവെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസും ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യൻ പ്രധാന മന്ത്രി പ്രധാനമായും ആവശ്യപ്പെട്ടത് യുക്രെയ്നിൽ നിന്നും മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള സൗകര്യം ഒരുക്കമെന്ന ആവശ്യമായിരുന്നു. കഴിഞ്ഞ ഡിസംബർ 16-ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും മോദി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഈയൊരു കാര്യത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ‘ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ കഴിയുന്ന അവസരങ്ങളെപ്പറ്റി ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷമാദ്യം യുക്രെയ്നിൽ നിന്നും മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ സുഗമമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ പ്രസിഡന്റിനോട് അപേക്ഷിച്ചു ’ എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
സെലൻസ്കി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് ''ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു. വിജയകരമായ ജി20 അദ്ധ്യക്ഷത ആശംസിക്കുകയുണ്ടായി. മാത്രമല്ല, ജി20 ഉച്ചകോടി നടക്കാനിരിക്കെ യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അപേക്ഷിച്ചു . ഇക്കാര്യത്തിൽ ഇന്ത്യയുടെ സഹായം ഞാൻ പ്രതീക്ഷിക്കുന്നു. യുഎന്നിന്റെ മാനുഷിക സഹായങ്ങൾക്കും പിന്തുണയ്‌ക്കും ഞാൻ നന്ദി പറയുന്നുവെന്നാണ്.
https://www.facebook.com/Malayalivartha
























