Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ഇന്ത്യയിൽ ചൈന കണ്ണുവച്ചത് വെറുതെയല്ല! കൈപ്പിടിയിലാക്കാൻ ശ്രമിച്ചത് അമൂല്യ രത്നം! അതിർത്തിയിൽ നിന്നും പിൻവലിഞ്ഞ് ചൈന

25 DECEMBER 2022 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഇന്ത്യയുമായി സമാധാനം പുലർത്തുമെന്ന് ചൈന. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയുമായി സമാധാനം പുലർത്തും. ഭാരതവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. അതിർത്തികളിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് യി പ്രതികരിച്ചു.

നയതന്ത്ര – സൈനിക മാർഗങ്ങളിലൂടെ നടത്തുന്ന ആശയവിനിമയം വഴി അതിർത്തി പ്രശ്‌നം പരിഹരിച്ച് ഇരുരാജ്യങ്ങളും സമാധാനം നിലനിർത്താൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. എന്നാൽ അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിർത്തി കടക്കാനുള്ള ചൈനയുടെ ശ്രമത്തിന് പിന്നിലെ ഗൂഢോദ്ദേശ്യം മറ്റ് പലതുമെന്ന് രഹസ്യാന്വേഷണ വിഭാഗവും ബുദ്ധ സന്യാസിമാരും വ്യക്തമാക്കുന്നുണ്ട്.

ഡിസംബർ ഒമ്പതിന് അരുണാചലിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് പട്ടാളം പ്രകോപനം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചൈനയുടെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. തുടർന്ന് സംഘർഷ സാധ്യതയിലാണ് ദിവസങ്ങളോളം തവാംഗ് അതിർത്തി കടന്നു പോയത്.

തവാംഗിൽ മൂന്നൂറിലേറെ സൈനികരുമായി കടന്നുകയറാൻ ചൈന നടത്തിയ ശ്രമം ബുദ്ധ വിഹാരങ്ങൾ ആക്രമിക്കാനായിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. നൂറ്റാണ്ടുകളായി ടിബറ്റിലും അരുണാചൽ പ്രദേശിലുമായി നിലിൽക്കുന്ന ബുദ്ധമതത്തെ തകർക്കലാണ് ചൈനയുടെ പ്രഖ്യാപിത നയം.

ടിബറ്റിനെ കൈപിടിയിലാക്കിയ ചൈന ഇനി ഒരു ബുദ്ധമത കേന്ദ്രം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. അതിനാലാണ് ലാമയാകാൻ സാദ്ധ്യതയുണ്ടായിരുന്ന കുട്ടിയെ ചൈന തട്ടിക്കൊണ്ടുപോയതും. അതിനെതിരെ നിരന്തരം ടിബറ്റൻ ജനത പ്രക്ഷോഭം തുടരുന്നതിനിടെയാണ് തവാംഗിന് നേരെ കടന്നുകയറ്റ ശ്രമം നടന്നത്.

ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പഞ്ചൻലാമ ഇപ്പോൾ‌ ബിരുദധാരിയാണെന്നും ആറാം വയസ്സിൽ ചൈനയിലേക്ക് കൊണ്ടുവന്ന ലാമ ഇപ്പോൾ ജോലി ചെയ്ത് കുടുംബം പോറ്റുന്നുവെന്ന പരിഹാസവും ചൈനീസ് വിദേശകാര്യ വക്താവ് നടത്തിയിരുന്നു. പഞ്ചൻ ലാമയെ മോചിപ്പിക്കാനും വിട്ടയ്‌ക്കാനും ചൈനയ്‌ക്കു മേൽ അമേരിക്കയും സമ്മർദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ലഡാക്കിലെ ഗാലൽവാനിന് സമാനമായ ആക്രമണത്തിന് ചൈന തുനിഞ്ഞ് രണ്ടാമതും തോറ്റോടിയത്.

ഇന്ത്യയുടെ ഭൂവിഭാഗമായിട്ടും ചൈന ഭയപ്പെടുന്നത് തവാംഗിൽ നിന്നും പുതിയ ലാമ ഉടലെടുക്കുമെന്നതാണ്. ദലായ് ലാമയ്‌ക്ക് ശേഷം അത്തരം ഒരാൾ ഉയർന്നുവരാതി രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണപരമായി പോലും ബീജിംഗ് ലാമ വിഷയം ചർച്ച ചെയ്യുന്നുവെന്നതിന്റെ സൂചനയാണ് സൈനിക മുന്നേറ്റമെന്നാണ് വിലയിരുത്തൽ.

ലാമമാരെല്ലാം ഇനി ചൈന പ്രഖ്യാപിക്കുന്നവരാകണമെന്ന നയത്തിനാണ് താവംഗിലെ പുരാതന ബുദ്ധ സന്യാസിമാർ തടസ്സമായി നിൽക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള ബുദ്ധമതാനുയായികൾ ദലായ് ലാമയും താവാംഗിലെ ബുദ്ധ സന്യാസിമാരും പറുന്നതല്ലാതെ മറ്റൊന്നും മതപരമായി ഉൾക്കൊള്ളില്ലെന്ന സത്യമാണ് ചൈനയെ വെറിളി പിടിപ്പിക്കുന്നത്.

1681ലാണ് താവാംഗിൽ ഗാൽദാൻ നാംഗ്യേ ലാസേ എന്ന ബുദ്ധവിഹാരം സ്ഥാപിക്കപ്പെട്ടത്. ടിബറ്റിന്റെ എല്ലാ അധികാരത്തിനും തുല്യമായ സ്ഥാനമാണ് തവാംഗിനുമുള്ളത്. നിലവിൽ 14-ാം ലാമയായി 87 വയസ്സുകാരനായ ദലായ് ലാമ പ്രായമേറെ ആയതോടെ അടുത്ത ലാമ അവരോധിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇത് തടയലാണ് ചൈനയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (28 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (37 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (40 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends