Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ബൂസ്റ്റര്‍ ഡോസിനും തടയാനാകുന്നില്ല ഷീയെ ചൈന പറപ്പിക്കും. പുതുവത്സരാഘോഷങ്ങളിലൂടെ കോവിഡ് ലോകം കീഴടക്കും.

26 DECEMBER 2022 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.  അണുബാധയെ നേരിടാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. കോവിഡ് കേസുകളില്‍ ആശ്വാസം ദൃശ്യമല്ല. അതേസമയം, കോവിഡ് ബാധിച്ച് നിലവില്‍ സുഖം പ്രാപിച്ചവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്ന ചോദ്യം ചൈനയില്‍ ഉയരുന്നുണ്ട്. ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും കോവിഡ് ലോകത്തെ കീഴടക്കുമെന്ന പ്രഖ്യാപനവും ചൈനയില്‍ നിന്നു വരുന്നുണ്ട്.

സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചൈനയുടെ സംയുക്ത പകര്‍ച്ചവ്യാധി സംഘം ഈ ചോദ്യത്തിന് 'അതെ' എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിനായി മുമ്പത്തെ മൂന്ന് ഡോസുകളില്‍ നിന്ന് വ്യത്യസ്തമായ വാക്സീന്‍ തിരഞ്ഞെടുക്കാന്‍ പകര്‍ച്ചവ്യാധി സംഘം ആളുകളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരക്കാര്‍ നാലാമത്തെ ഡോസ് വാകസീന്‍ ഉടന്‍ എടുക്കാനാണ് വിദഗ്ധര്‍ ഉപദേശിച്ചിരിക്കുന്നത്. ചത്ത വൈറസിനെ വാക്‌സിനായി കുത്തി വെയ്ക്കുന്ന പദ്ധതിയ്ക്കും തുടക്കമായി. മൂന്ന് ഡോസ് വാക്‌സിന്‍ എടുത്താലും രോഗത്തില്‍ നിന്നോ മരണത്തില്‍ നിന്നോ രക്ഷപ്പെടാനാവില്ലെന്നാണ് ചൈനയുടെ വാദം.

വ്യത്യസ്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സീന്‍ ഡോസുകള്‍  അല്ലെങ്കില്‍ ഒമിക്രോണ്‍ വൈറസിനെതിരെ ക്രോസ് ഇമ്മ്യൂണിറ്റി നല്‍കുന്ന വാക്സീന്‍ ഡോസുകള്‍ ഇവയിലേതെങ്കിലും ഒരെണ്ണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് ചൈന നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
സ്വയം വികസിപ്പിച്ചെടുത്ത വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ചൈനയില്‍ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്.

ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ  മുന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റായ ഷെങ് ഗുവാങ്, അണുബാധയുടെ കാരണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് സംസാരിക്കുകയും ആളുകളോട് നാലാമത്തെ വാക്സീന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സണ്‍ യാറ്റ്-സെന്‍ സര്‍വകലാശാലയുടെയും ചില വിദേശ ഗവേഷണങ്ങളുടെയും പഠനങ്ങള്‍ മുന്നില്‍ വന്നിട്ടുണ്ടെന്ന് ഗ്വാങ്‌ഷോ ആസ്ഥാനമായുള്ള മെഡിക്കല്‍ വിദഗ്ധന്‍ ഷുവാങ് ഷിലിഹെ  പറഞ്ഞു. ഇതില്‍ നാല് ഡോസ് നിഷ്‌ക്രിയ വാക്സീന്  പരിമിതമായ സംരക്ഷണം മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് കണ്ടെത്തിയിട്ടുണ്ട്.

നിഷ്‌ക്രിയ വാക്സിനുകളില്‍ മരിച്ച രോഗാണുക്കള്‍ അതായത് രോഗത്തിന് കാരണമാകുന്ന വൈറസുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ചത്ത രോഗാണുക്കള്‍ക്ക് ശരീരത്തില്‍ പ്രവേശിച്ച് അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, ശരീരം അവയെ ബാഹ്യ ആക്രമണമായി കണക്കാക്കുകയും അതിനെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ വികസിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നിര്‍ജ്ജീവമായ വൈറസില്‍ നിന്ന് രോഗം വരാനുള്ള സാധ്യതയില്ല. ഇതില്‍, ജനിതക വസ്തുക്കള്‍ ചൂട്, രാസവസ്തുക്കള്‍ അല്ലെങ്കില്‍ റേഡിയേഷന്‍ എന്നിവയാല്‍ നശിപ്പിക്കപ്പെടുന്നു, അതിനാല്‍ അവ കോശങ്ങളെ ബാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ശരീരത്തില്‍ വികസിപ്പിച്ച ആന്റിബോഡികളില്‍ യഥാര്‍ത്ഥ വൈറസ് വന്നാലും രോഗം പിടിപെടില്ല. ഇത് വളരെ വിശ്വസനീയമായ രീതിയായി വിശേഷിപ്പിക്കപ്പെടുന്നു.

പല രാജ്യങ്ങളും എംആര്‍എന്‍എ വാക്സീന്‍ ഒരു ബൂസ്റ്ററായി ഉപയോഗിച്ചിട്ടുണ്ടെന്ന് ഷുവാങ് പറഞ്ഞു. ചൈനയില്‍ നിലവില്‍ റീ-പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്സിനുകളും നാസല്‍ സ്പ്രേ ഇന്‍ഫ്ലുവന്‍സ വൈറസ് വെക്റ്റര്‍ വാക്സീനുകളും ബൂസ്റ്ററുകളായി ഉപയോഗിക്കുന്നുണ്ട്. മൂന്ന് വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കായി അന്‍ഹുയി ഷിഫെയ് ലോംഗ്‌കോം ബയോഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മിച്ച ആഭ്യന്തര കൊവിഡ്-19 വാക്‌സിന്റെ (സിഎച്ച്ഒ സെല്‍) ലഭ്യതയും സംയുക്ത സംഘം ഞായറാഴ്ച വര്‍ദ്ധിപ്പിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ആദ്യത്തെ ബൂസ്റ്റര്‍ ഡോസായി ഈ വാക്സീന്‍ അംഗീകരിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് ഒരേ വാക്സീന്‍ രണ്ട് വട്ടം സ്വീകരിച്ച ആളുകള്‍ക്ക് മറ്റൊരു വാക്സീന്‍ ബൂസ്റ്ററായി എടുക്കേണ്ടി വരും.

 ചൈന ഇപ്പോള്‍ കോവിഡ്-19 ന്റെ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ക്കും പ്രായമായവര്‍ക്കും രോഗങ്ങളുള്ളവര്‍ക്കും ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കും. ഞായറാഴ്ച ചൈനയിലുടനീളമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ആളുകളെ ഭരണകൂടം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായകമാകുമെന്നും ഗുരുതരമായ രോഗങ്ങളെ ചെറുക്കാന്‍ കരുത്ത് നല്‍കുമെന്നും സംയുക്ത സംഘം പറഞ്ഞു. ഇതോടൊപ്പം ആന്റിബോഡിയുടെ അളവ് കൂടും. അവസാന വാക്സിനേഷന്‍ കഴിഞ്ഞ് നാളുകളേറെയായതിനാല്‍ ആന്റിബോഡികളുടെ അളവ് കുറയുകയും വൈറസിന്റെ മ്യൂട്ടേഷനെ ചെറുക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടമാവുകയും ചെയ്തുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അനുമാനിക്കുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (27 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (36 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (39 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends