Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ചൈനയുടെ ഗൂഡ തന്ത്രം കോവിഡ് ലോകം മുഴുവന്‍ പരത്തും: ലക്ഷ്യം യാത്രക്കാര്‍

27 DECEMBER 2022 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ചൈനയില്‍ കോവിഡ് വ്യാപനം മൂലമുണ്ടായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഭീതിയുടെ അന്തരീക്ഷം എല്ലായിടത്തും ദൃശ്യമാണ്. ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം പല നഗരങ്ങളിലും മരുന്നുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ശ്മശാനങ്ങളില്‍ വരെ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനിടയില്‍, കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കുക മാത്രമല്ല, അവിടെ എല്ലാം ശരിയാണെന്ന് കാണിക്കാനും ചൈന ശ്രമിക്കുന്നു. ഒടുവിലായി, ചൈന പ്രഖ്യാപിച്ചിരിക്കുന്ന നിയമപരമായ മാറ്റങ്ങളാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് നവംബറില്‍ വിവാദമായ സീറോ കോവിഡ് നയം ചൈന പിന്‍വലിച്ചിരുന്നു. അതിനുശേഷം, ചൈനയില്‍ കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില നഗരങ്ങളില്‍ നിന്നു മാത്രം പ്രതിദിനം 10 ലക്ഷം കേസുകള്‍ വരുന്നു. ബെയ്ജിംഗിലും സ്ഥിതി മോശമാണ്. ഇതിനിടയിലാണ് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ചൈന മാറ്റം വരുത്തിയത്. ജനുവരി 8 മുതല്‍ ഇവിടെ വരുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യില്ല. നിലവില്‍, ചൈനയ്ക്ക് പുറത്ത് നിന്ന് വരുന്ന യാത്രക്കാരെ 5 ദിവസം ഹോട്ടലുകളിലും മൂന്ന് ദിവസം സെല്‍ഫ് ഐസൊലേഷനിലും പാര്‍പ്പിക്കണമെന്നതായിരുന്നു നിയമം.

ചൈനയില്‍, 2020 മുതല്‍ വിദേശ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി. ജനുവരി 8 മുതല്‍ ഒരു യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യില്ല. എന്നിരുന്നാലും, ചൈനയിലേക്ക് വരുന്നതിന് മുമ്പ്, യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് ചൈനീസ് എംബസിയില്‍ സമര്‍പ്പിക്കേണ്ടതില്ല. പകരം വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടെസ്റ്റ് റിപ്പോര്‍ട്ട് മാത്രം കാണിക്കണം.

കോവിഡിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ചൈനീസ് ഭരണകൂടം. ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ  ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നത്.

2020 മുതല്‍ കോവിഡ് എ ക്ലാസ് വിഭാഗത്തിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. രോഗം ബാധിച്ചവരെ ക്വാറന്റൈനിലാക്കി. ബന്ധപ്പെട്ടവരില്‍ അന്വേഷണം നടത്തി. കേസ് വര്‍ധിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ബി കാറ്റഗറിയില്‍ ഇത് നടക്കില്ല. അതായത്, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവശ്യമായ ചികിത്സയിലും അണുബാധ തടയുന്നതിലും മാത്രമായിരിക്കും.

ഇതുവരെ, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ചൈനയില്‍ ഫൈവ് വണ്‍ നയം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദേശ എയര്‍ലൈനുകളും ചൈനയില്‍ ഒരു എയര്‍ റൂട്ട് മാത്രമേ സ്വീകരിക്കൂ, ആഴ്ചയില്‍ ഒരു വിമാനം സര്‍വീസ് നടത്തും. ഇതിലും യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഈ നയവും അവസാനിപ്പിക്കുന്നതായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോഴും മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ചൈനയില്‍ ജോലി, ബിസിനസ്സ്, പഠനം എന്നിവ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗക്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും. ഇതിനുപുറമെ, ചൈന റോഡ്, ജലപാതകളിലെ നിയന്ത്രണങ്ങള്‍ നീക്കുകയും ക്രമേണ യാത്രക്കാരുടെ ഗതാഗതം വീണ്ടും ആരംഭിക്കുകയും ചെയ്യും.

കോവിഡ് കണക്കുകള്‍ ഇനി പുറത്തുവിടില്ലെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിടുമെന്ന് കമ്മീഷന്‍ അറിയിച്ചു.

 ചൈനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കൊറോണ വൈറസിന്റെ തീവ്ര വ്യാപനം. ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലും കോവിഡ് അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19  പ്രതികരണ ടീമിന്റെ കണക്കനുസരിച്ച്  ലോകമെമ്പാടും ഓരോ ആഴ്ചയും 8,000 മുതല്‍ 10,000 വരെ ആളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്നുണ്ട്.
എന്നാല്‍ ചൈനയിലെ രോഗി നിരക്കോ മരണ നിരക്കോ പുറം ലോകം അറിയാതിരിക്കാനും രോഗത്തിന്റെ തീവ്രത തീരെ ഇല്ലെന്നു വരുത്താനുമാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ ചൈന പിന്‍വലിച്ചതെന്നറിയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (27 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (36 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (39 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends