Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

ഹിന്ദുക്കളെ കൊന്നൊടുക്കുന്നു താലിബാനിസം മറച്ചു പിടിക്കാന്‍ കാശ്മീരില്‍ ചോര ചീറ്റുന്നു.

28 DECEMBER 2022 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

തിരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുന്ന ജമ്മു കാശ്മീരില്‍ വീണ്ടും തീവ്രവാദികള്‍ അവരുടെ തിനിനിറം പുറത്തെടുത്ത് തുടങ്ങി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ഇടപെടലുകള്‍ പുറം ലോകത്ത് നിന്ന് മറയ്ക്കാനായാണ് ഭീകരവാദികള്‍ ഇന്‍ഡ്യയെ കരുവാക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ ആക്രമണം നടന്നത്.

ജമ്മു കശ്മീരിലെ സിദ്രയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. വെടിവെപ്പുണ്ടായപ്പോള്‍ ഒരു ട്രക്കിലായിരുന്നു ഭീകരരെന്ന് ജമ്മു കശ്മീര്‍ എഡിജിപി പറഞ്ഞു. ഉധംപൂര്‍ ജില്ലയില്‍ 15 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തു പോലീസ് നിര്‍വീര്യമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

തിങ്കളാഴ്ച ബസന്ത്ഗഡ് മേഖലയില്‍ ഒരു സിലിണ്ടര്‍ ആകൃതിയിലുള്ള ഐഇഡി, 300-400 ഗ്രാം ആര്‍ഡിഎക്‌സ്, ഏഴ് 7.62 എംഎം വെടിയുണ്ടകള്‍, അഞ്ച് ഡിറ്റണേറ്ററുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഐഇഡി വിജയകരമായി നിര്‍വീര്യമാക്കി. ഇവിടെ നിന്ന് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ  ഒരു കോഡ് ഷീറ്റും ഒരു ലെറ്റര്‍ പാഡ് പേജും കണ്ടെടുത്തിട്ടുണ്ട്.

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ജമ്മുകശ്മീരില്‍ ഷോപിയാനില്‍ സഹോദരങ്ങളായ രണ്ട് കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരേ തീവ്രവാദി ആക്രമണമുണമുണ്ടായത്. ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീതി വളര്‍ത്തുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. രണ്ട് പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പണ്ഡിറ്റുകള്‍ക്കെതിരെ കൂട്ടക്കുരുതി നടക്കുന്നതിനെതിരെ ഗുലാംനബി ആസാദും രംഗത്ത് വന്നിരുന്നു. ഭീകരവാദികളെ തുടച്ചു നീക്കിയില്ലെങ്കില്‍ ജമ്മു കാശ്മീര്‍ ഹിന്ദുക്കളില്ലാത്ത പ്രദേശമായി മാറുമെന്ന് ഗുലാംനബി പറഞ്ഞിരുന്നു.

ചോതിഗം ഗ്രാമത്തില്‍ നിന്നുള്ള സുനിര്‍കുമാര്‍, പിന്റുകൂമാര്‍ എന്നിവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഷോപിയാനിലെ ചോടിപൊര മേഖലയിലെ ആപ്പിള്‍തോട്ടത്തില്‍ വെച്ചായിരുന്നു സഹോദരങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ സുനില്‍ കുമാര്‍ വൈകാതെ മരിച്ചു.

രണ്ടാഴ്ചമുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ ജോലിക്കെത്തിയ രണ്ട് പേര്‍ക്കെതിരെയും തീവ്രവാദി ആക്രമണം നടന്നിരുന്നു. പുല്‍വാമ ജില്ലയിലെ ഗഡൂര മേഖലയിലായിരുന്നു ഈ തീവ്രവാദി ആക്രമണം. തീവ്രവാദികള്‍ കുടിയേറ്റ ത്തൊഴിലാളികള്‍ താമസിക്കുന്ന ടെന്റിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ഇതില്‍ മൊഹമ്മദ് മുംതാസ് എന്ന ഒരു തൊഴിലാളി മരിച്ചു.  കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെയും അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് നേരെയും ആണ് തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചിരിക്കുന്നത്.  

ഇതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നടത്തിയ നിരീക്ഷണത്തില്‍ വിവധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ  ജമ്മു കശ്മീരിലെ അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.്  മയക്കമരുന്ന്-തീവ്രവാദ സിന്‍ഡിക്കേറ്റ് നടത്തുക, നിരോധിച്ച തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ക്ക് ആക്രമണം നടത്താന്‍ സഹായം ചെയ്യുക, തീവ്രവാദസംഘങ്ങളുമായി സജീവ ബന്ധം പുലര്‍ത്തുക എന്നീ കാരണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.  

 ഇതില്‍ തന്‍വീര്‍ സലിം ധര്‍ ആയുധങ്ങള്‍ നന്നാക്കുന്ന ബാറ്റാലിയന്റെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന കോണ്‍സ്റ്റബിള്‍ ആണ്. തീവ്രവാദികളുടെ ആയുധങ്ങള്‍ കൂടി നന്നാക്കാന്‍ ഇയാള്‍ സഹായിച്ചിരുന്നു. അവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് നല്‍കാനും സഹായിച്ചു. ശ്രീനഗറില്‍ ലഷ്‌കര്‍ ഇ ത്വയിബയുടെ കമാന്‍ഡറായിരുന്നു തന്‍വീര്‍ സലീം ധര്‍. ലഷ്‌കര്‍ ഇ ത്വയിബയ്ക്ക് വേണ്ടി സാധനസാമഗ്രികള്‍ എത്തിക്കാനും കൈമാറ്റം ചെയ്യാനും ഇയാള്‍ സഹായിച്ചിരുന്നു. ശ്രീനഗര്‍ നഗരത്തില്‍ തന്നെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സഹായിച്ചിട്ടുള്ള വ്യക്തിയാണ് തന്‍വീര്‍. എംഎല്‍സി ജവെയ്ദ് ഷല്ലയെ കൊല ചെയ്യാന്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികൂയാണ് തന്‍വീറെന്നും കണ്ടെത്തിയാണ് നടപടിയെടുത്തത്.

സുരക്ഷാ സേനകള്‍ തീവ്രവാദികളെ പിന്തുടര്‍ന്നു പിടിക്കുകയാണെന്നും ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. സുരക്ഷാ സേനകളുടെ റഡാറിന് കീഴിലായാല്‍ മാസങ്ങള്‍ക്കകം ഭീകരവാദ സംഘങ്ങള്‍ നിര്‍വീര്യമാക്കപ്പെടുകയാണെന്നും സായുധ പോരാളികള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസ് ലഭിച്ചിരുന്ന മുമ്പത്തെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണ് നിലവിലെ യാഥാര്‍ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായാലും കാശ്മീരില്‍ ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലനടത്താന്‍ പ്രത്യേക പരിശീലനം നേടിയ ഭീകരവാദികള്‍ സ്ഥിരമായി അതിര്‍ത്തി കടന്നെത്തുന്നതെന്ന വിവരം സൈന്യത്തെ കൂടുതല്‍ ആകുലപ്പെടുത്തുന്നുണ്ട്. എന്നാല്‍ സൈന്യം നല്കുന്ന വിവരമനുസരിച്ച് ഭീകരവാദികളെ നുഴഞ്ഞു കയറ്റം ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നന്നാണ് അറിയുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (8 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (24 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (33 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (36 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends