അമേരിക്കയിൽ ഇന്ത്യക്കാർ തണുത്തുറഞ്ഞ് മരിച്ചു! നൂറ്റാണ്ടിലെ വലിയ ദുരന്തം... കാറിലും വീടുകളിലും ശവങ്ങൾ.. നിശ്ചലമായി നയാഗ്രാ; വെള്ളത്തിന് പകരം കൂറ്റൻ മഞ്ഞുകട്ടകൾ

ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യകാലത്തിലൂടെ കടന്നുപോവുകയാണ് അമേരിക്ക. അതിശൈത്യം മൂലം കഴിഞ്ഞ ഏതാനും നാളുകളായി പ്രയാസപ്പെടുകയാണ് അമേരിക്കൻ ജനത. കനത്ത മഞ്ഞുവീഴ്ചയിൽ 60 പേരാണ് ഇതുവരെ മരിച്ചത്. വലിയൊരു വിഭാഗമാളുകൾക്ക് വൈദ്യുതി പോലും ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. നൂറ് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തണുപ്പാണ് അമേരിക്കയിൽ അനുഭവപ്പെടുന്നത്.
അമേരിക്കയിൽ മാത്രമല്ല കാനഡയിലും അതിശൈത്യം രൂക്ഷമായി തുടരുന്നു. അതിശൈത്യത്തിനൊപ്പം ശീത കൊടുങ്കാറ്റും ആഞ്ഞു വീശുകയാണ്. പലയിടത്തും -50 ഡിഗ്രി താപനിലയിലെത്തിയെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. അമേരിക്കയിലെ കൊടും തണുപ്പിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിക്കുകയാണ്.
അതിനിടയിലാണ് ഇന്ത്യക്കാരേയും ദുഖത്തിലാഴ്ത്തിയ ഒരു മരണ വാർത്ത അവിടെ നിന്നും ലഭിക്കുന്നത്. അമേരിക്കയിലെ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടക്കവെ സ്ത്രീയടക്കം മൂന്ന് ഇന്ത്യക്കാർ മുങ്ങി മരിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ഡിസംബർ 26ന് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
അരിസോണയിലെ കൊകനിനോ കൗണ്ടിയിൽ വൂഡ്‌സ് കാന്യൻ തടാകത്തിലാണ് മൂവരും മുങ്ങി മരിച്ചത്. മുദ്ദന നാരായണ റാവു (49), ഗോകുൽ മെഡിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ചാൻഡ്‌ലറിലാണ് ഇവർ താമസിച്ചിരുന്നത്. ഹരിതയെ തടാകത്തിൽ നിന്ന് ജീവനോടെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
നാരായണിന്റേയും ഗോകുലിന്റേയും മൃതദേഹം ചൊവ്വാഴ്ചയോടെയാണ് പുറത്തെടുക്കാൻ സാധിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരും ഭാര്യാ ഭർത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുൽ. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവർക്കും രണ്ട് മക്കളാണുള്ളത്.
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെയാണ് ശൈത്യം ബാധിച്ചത്. മഞ്ഞുവീഴ്ചയുണ്ടായ പ്രദേശങ്ങളിലും കാറുകൾക്കുള്ളിലുമാണ് മൃതദേഹങ്ങളേറെയും കണ്ടെത്തിയത്. നാലടിയിലേറെ ഉയരമുള്ള മഞ്ഞിനു മുകളിലൂടെ രക്ഷാപ്രവർത്തനം ഏറെക്കുറെ നിലച്ച മട്ടാണ്.
അതിനിടയിൽ ഏറ്റവും ഞെട്ടിക്കുന്ന ഒന്നാണ് ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രയിൽ നിന്നുള്ളത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത ശൈത്യത്തിൽ വെള്ളച്ചാട്ടം പകുതിയിൽ കൂടുതൽ മഞ്ഞുകട്ടകളായി മാറിയിരിക്കുകയാണ്. പുറമേയുള്ള വെള്ളം മഞ്ഞുകട്ടകളായി മാറിയെങ്കിലും ഉള്ളിൽ ഇപ്പോഴും വെള്ളം ഒഴുകുന്നതായി നയാഗ്ര പാർക്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
തണുപ്പിൽ നിശ്ചലമായ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും പൂർണമായും ഉറച്ചുപോയെങ്കിലും ചിലയിടങ്ങളിൽ വെള്ളം ഒഴുകുന്നുണ്ട്. നയാഗ്രാ നദിയിൽ നിന്നും 3,160 ടൺ വെള്ളമായിരുന്നു ഓരോ സെക്കൻഡിലും നിലത്ത് പതിച്ചിരുന്നത്. 32 അടി ഉയരത്തിൽ നിന്നാണ് വെള്ളം വീണിരുന്നത്.
ഇതിന് മുമ്പും നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായിട്ടുണ്ട്. 1848, 1911, 1912, 1917, 2014, 2015, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് വെള്ളച്ചാട്ടം തണുത്തുറഞ്ഞ് നിശ്ചലമായത്. പൂർണമായിട്ടല്ലെങ്കിലും വെള്ളച്ചാട്ടത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ ശൈത്യമുണ്ടായാലും വെള്ളച്ചാട്ടം പൂർണമായും നിശ്ചലമാകില്ലെന്നാണ് യുഎസ്എയുടെ ടൂറിസം വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം യുഎസിൽ വീശിയടിച്ച സൈക്ലോൺ ബോംബിനെയും ഈ ദുരന്ത പരമ്പരയിലേക്കു ചേർത്തുവയ്ക്കാം. ഈ ശീതക്കൊടുങ്കാറ്റിനു യുഎസ് കാലാവസ്ഥാ വിഭാഗം നൽകിയിരിക്കുന്ന പേരും മറ്റൊന്നല്ല; എലിയറ്റ് എന്നാണ്. യുഎസിലെ ശൈത്യക്കാറ്റിൽ ഇതുവരെ അറുപതിലേറെ പേർ മരിച്ചു. അനേകം പേരെ കാണാനില്ല. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 1977ൽ ന്യൂയോർക്കിൽ 25 പേരായിരുന്നു മരിച്ചത്.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.
ലക്ഷക്കണക്കിനു പേർ വിവിധ ഷെൽറ്ററുകളിൽ താമസിക്കുന്നു. നാഷണൽ വെതർ സർവീസിന്റെ കണക്ക് അനുസരിച്ച് ഏകദേശം 60% ജനങ്ങളെങ്കിലും ശൈത്യക്കാറ്റിന്റെ ഭീതിയിലാണ്. വാഹനങ്ങൾ മഞ്ഞിൻ പാളികളിലൂടെ ഒഴുകി നീങ്ങുന്ന കാഴ്ചയാണ് യുഎസിലെ ഭീകര ദൃശ്യങ്ങളിൽ ചിലത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദായി. വൈദ്യുതി വിതരണം പല സ്ഥലത്തും മുടങ്ങി. ബോംബ് സ്ഫോടനത്തിനു സമാനമായ സാഹചര്യത്തിലേക്ക് അമേരിക്ക നീങ്ങുകയാണ്.
കാനഡയിലെ ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ശീതകാറ്റ് നാശനഷ്ട്ങ്ങൾ വരുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്.
https://www.facebook.com/Malayalivartha
























