Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ അന്വേഷണത്തെ പ്രശംസിച്ച മോസ്‌കോയുടെ പ്രതിനിധി ഡെനിസ് അലിപോവ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയെ തള്ളി ശവസംസ്‌കാരം റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെളിവ് നശിപ്പിച്ചുവെന്ന സൂചന നല്‍കി ഒഡീഷയിലെ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തിവാരി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

30 DECEMBER 2022 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ അന്വേഷണത്തെ പ്രശംസിച്ച മോസ്‌കോയുടെ പ്രതിനിധി ഡെനിസ് അലിപോവ്  കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയെ തള്ളി ശവസംസ്‌കാരം റഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെളിവ് നശിപ്പിച്ചുവെന്ന സൂചന നല്‍കി ഒഡീഷയിലെ കേസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് തിവാരി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

ഒഡീഷയില്‍ രണ്ട് റഷ്യന്‍ പൗരന്മാരുടെ മരണത്തില്‍ ഇന്ത്യന്‍ അധികൃതരുടെ അന്വേഷണ ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. കേസിന്റെ എല്ലാ വശങ്ങളും ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്നതില്‍ റഷ്യ പൂര്‍ണ്ണ തൃപ്തിയിലാണ്.
എന്നാല്‍ പുടിന്റെ വിമര്‍ശകനായ പവല്‍ ആന്റോവ് ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ദുരൂഹ മരണം. റഷ്യയുടെ വാടക കൊലയാളികള്‍ അദ്ദേഹത്തെ വകവരുത്തിയതാണോയെന്ന സംശയവുമുണ്ട്.

ഒഡീഷയിലെ രായഗഡ ജില്ലയിലെ ഒരു ഹോട്ടലില്‍ സമ്പന്നനായ റഷ്യന്‍ വ്യവസായിയും നിയമനിര്‍മ്മാതാവുമായ പവല്‍ ആന്റോവും അദ്ദേഹത്തിന്റെ കൂട്ടാളിയായ വ്ളാഡിമിര്‍ ബുദനോവുമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.ഉക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണത്തെ വിമര്‍ശിച്ചയാളാണ് ആന്റോവ്.  ഇവരുടെ മൃതദേഹം  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ക്രിമിനല്‍ സംഭവങ്ങള്‍ മരണത്തിന് പിന്നില്‍ നടന്നതായി ലോക്കല്‍ പോലീസും കരുതുന്നില്ല.

ഒഡീഷയിലെ രായഗഡ പട്ടണത്തിലെ ഒരു ഹോട്ടല്‍ വളപ്പിലാണ്  മൃതദേഹം കണ്ടെത്തിയത്. കോടീശ്വരനും വ്യവസായിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ പവല്‍ ആന്റോവിന്റെ മരണം ആകസ്മികമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ മരണകാരണം ഇടത് ശ്വാസകോശം, കരള്‍, പ്ലീഹ എന്നിവ പൊട്ടി രക്തസ്രാവം, ഷോക്ക്, മരണം എന്നിവയിലേക്ക് നയിച്ചു. ഡിസംബര്‍ 24ന് ഹോട്ടലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണാണ് അന്റോവ് മരിച്ചത്.

അതുപോലെ, ഡിസംബര്‍ 22 ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്തോവിന്റെ സുഹൃത്ത് ബൈഡനോവ് വ്‌ലാഡ്മിര്‍ (61) ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.

''പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ആന്റോവ് സ്വന്തം ജീവിതം അവസാനിപ്പിച്ചതാണോ അതോ ടെറസില്‍ നിന്ന് തള്ളിയിട്ടതാണോ എന്നറിയാന്‍ സാഹചര്യത്തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു
ഡിസംബര്‍ 21 ന് വൈകുന്നേരം ആന്റോവും ബൈഡനോവും അമിതമായി മദ്യം കഴിച്ചതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെയാണ് ബൈഡനോവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രായഗഡയിലെ സായ് ഇന്റര്‍നാഷണല്‍ ഹോട്ടലിലെ ബൈഡനോവിന്റെ മുറിയില്‍ തകര്‍ന്ന ഗ്ലാസ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.

ഒഡീഷ പോലീസിന്റെ ക്രൈംബ്രാഞ്ചിന്റെ അഞ്ചംഗ സംഘം രായഗഡ ജില്ലാ പോലീസില്‍ നിന്ന് പ്രസക്തമായ മെഡിക്കല്‍, പോലീസ് പേപ്പറുകള്‍ ശേഖരിച്ച ശേഷം രണ്ട് റഷ്യക്കാരുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ലോക്കല്‍ പോലീസ് മൃതദേഹങ്ങള്‍ സംസ്‌കരിച്ച 'പവര്‍ ഓഫ് അറ്റോര്‍ണി' രേഖയുടെ സത്യാവസ്ഥയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ക്രിസ്ത്യന്‍ പാരമ്പര്യമനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടതായിരുന്നുവെങ്കിലും 'പവര്‍ ഓഫ് അറ്റോര്‍ണി' രേഖയിലൂടെ ആന്റോവിന്റെയും ബൈദനോവിന്റെയും മക്കള്‍ അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് അധികാരികള്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് ചെയ്തത്.

ഇതിെനെയാണ് കോണ്‍ഗ്രസ് നേതാവ് തിവിരി ആക്ഷേപിച്ചത്. ക്രിസ്തുമത വിശ്വാസികളുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് പകരം ആചാരപ്രകാരം അടക്കം ചെയ്യേണ്ടതായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ദഹിപ്പിച്ചതിലൂടെ മരണത്തിന്റെ ദുരൂഹത മാറ്റാനുള്ള തെളിവുകള്‍ നശിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
നാലംഗ റഷ്യന്‍ വിനോദസഞ്ചാര സംഘത്തിലെ ദമ്പതികളായ ടുറോവ് മിഖായേല്‍ (63), പനസെങ്കോ നതാലിയ എന്നിവരെ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ഇവരെ കൂടാതെ, ടൂറിസ്റ്റ് ഗൈഡായി ഒപ്പമുണ്ടായിരുന്ന ജിതേന്ദ്ര സിംഗ്, കാര്‍ ഡ്രൈവര്‍ നതോബര്‍ മൊഹന്തി എന്നിവരോടും മരിച്ചവരുടെ യാത്രാവിവരങ്ങളും ഭുവനേശ്വറില്‍ നിന്ന് കന്ധമാലിലെ ദരിംഗ്ബാഡിയിലേക്കുള്ള യാത്രയ്ക്കിടെ സംശയാസ്പദമായ ആളുകളെ കണ്ടിട്ടുണ്ടോയെന്നും ചോദ്യം ചെയ്ത വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (9 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (25 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (34 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (37 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends