Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

240 ദശലക്ഷം ജനങ്ങള്‍ മരണത്തിലേയ്ക്ക. ബോംബ്  സൈക്ലോണ്‍ ദുരന്തം അമേരിക്കയെ കശക്കിയെറിയുന്നു ഈ ചിത്രങ്ങള്‍ പറയും

31 DECEMBER 2022 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കൊടും ശൈത്യത്തില്‍ നിന്ന് കരകയറാനാവാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അമേരിക്ക. ഒരു നൂറ്റാണ്ടിനിടെ നേരിടുന്ന ഏറ്റവും വലിയ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് ഇതുവരെ കൊടുംതണുപ്പിലും വാഹനാപകടങ്ങളിലും 70 ലധികം പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ശീതക്കൊടുങ്കാറ്റിന്റെ ഫലമായി ആയിരക്കണക്കിന് ജനങ്ങളാണ് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഞ്ഞുവീഴ്ച ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്കിലെ ബഫലോ മേഖലയെയാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. 'ബോംബ് സൈക്ലോണ്‍' എന്ന പ്രതിഭാസമാണ് കൊടുംശൈത്യത്തിന് കാരണമെന്നാണ് കണ്ടെത്തല്‍.


ഇതുവരെ 28 മരണമാണ് ന്യൂയോര്‍ക്കില്‍ സ്ഥിരീകരിച്ചത്. ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 1977ല്‍ 25 പേരായിരുന്നു മരിച്ചത്. പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങള്‍ക്ക് അകത്ത് നിന്നാണ് പല മൃതദേഹങ്ങളും ലഭിച്ചിട്ടുള്ളത്. ഈ അവസ്ഥയില്‍ ഇനിയും നിരവധി വാഹനങ്ങളുണ്ട്.

തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാന്‍ ആകാത്തതിനാല്‍ പല വീടുകളും ഇരുട്ടിലാണ്. രണ്ടുലക്ഷം പേര്‍ക്ക് വൈദ്യുതി ലഭ്യമല്ലെന്നാണ് വിലയിരുത്തല്‍. വീടുകള്‍ക്കുള്ളില്‍ താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കാലാവസ്ഥ പ്രതികൂലമായതോടെ ഗതാഗത സംവിധാനങ്ങളും തകരാറിലായി. മൂവായിരത്തിലേറെ വിമാനങ്ങളും റദ്ദാക്കി. റെയില്‍, റോഡ്, വ്യോമഗതാഗത സംവിധാനങ്ങള്‍ ഇനിയും പഴയ പടിയായിട്ടില്ല. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ബഫലോയില്‍ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നതായി കടയുടമ പരാതിപ്പെട്ടു.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍.


രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
അമേരിക്കയുടെ 60 ശതമാനത്തിലധികം അളുകളെ ഇതുവരെ ശൈത്യ കൊടുങ്കാറ്റ് ബാധിച്ചുവെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്. ഫ്‌ലോറിഡ, ജോര്‍ജിയ, ടെക്സസ്, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയും ശൈത്യവും തുടരുന്ന യുഎസില്‍ മഞ്ഞു പാളിയില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ 3 ഇന്ത്യന്‍ വംശജരാണ് മരിച്ചത്.  കനത്ത മഞ്ഞുവീഴ്ച അമേരിക്കയിലെ 50 കോടി ജനങ്ങളെ ബാധിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയിലെ പല നഗരങ്ങളിലെയും താപനില -40ലും താഴെയാണ്. യു എസിലെ മുഴുവന്‍ ജനസംഖ്യയുടെ 72 ശതമാനം ആളുകള്‍ക്കും അതായത് ഏകദേശം 240 ദശലക്ഷം ആളുകള്‍ ശൈത്യകാല കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാലമായതിനാല്‍ അമേരിക്കയില്‍ ഏറ്റവും തിരക്കേറിയ സമയം കൂടിയാണ് ക്രിസ്മസ് കാലം. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധികളെ തുടര്‍ന്ന് അവധിക്കാല ഒത്തുചേരലുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിക്കാഗോയിലും ഡെന്‍വറിലുമാണ് ആഘാതം കൂടുതല്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മാത്രമായി രാജ്യത്താകമാനം 5,300ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ 'ഫ്‌ലൈറ്റ് അവെയ്ര്‍' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയ മുതല്‍ ന്യൂഫൗണ്ട്ലാന്‍ഡ് വരെയുള്ള രാജ്യത്തിന്റെ മറ്റ് ഭൂരിഭാഗം ഇടങ്ങളിലും കൊടും തണുപ്പും ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നീ പ്രദേശങ്ങളില്‍ തുടര്‍ന്നും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് പ്രവചനം. എട്ട് ദശലക്ഷത്തില്‍ അധികം ആളുകള്‍ ഹിമപാത മുന്നറിയിപ്പില്‍ തുടരുകയാണ്. ന്യൂ ഇംഗ്ലണ്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണ ശൈത്യകാലം തീവ്രമായി ബാധിക്കാത്ത ലൂസിയാന, അലബാമ, ഫ്‌ലോറിഡ, ജോര്‍ജിയ എന്നിവിടങ്ങളില്‍ പോലും മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്.

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ദിവസങ്ങളോളം നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഞ്ഞ്, മഴ, ശീതക്കൊടുങ്കാറ്റ് എന്നിവ അമേരിക്കയിലുടനീളം റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. രാജ്യത്ത് നിരവധി ഹൈവേകളും അടച്ചു. അതിശൈത്യം കാരണം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് ആളുകളോട് വീട്ടില്‍ തന്നെ തുടരാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗത്ത് ഈ കൊടുംതണുപ്പും കൊടുങ്കാറ്റും ആഘാതമേല്‍പ്പിക്കും എന്നാണ് പ്രവചനം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (18 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (49 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (54 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends