Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ജമ്മുകാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരേ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പുറമേയാണ് തീവ്രവാദികളുടെ മതം തിരഞ്ഞു പിടിച്ചുള്ള കൊലപാതകങ്ങള്‍. രജൗരിയിലെ രണ്ടിടത്ത നടന്ന അക്രമത്തില്‍ പിഞ്ചുബാലടക്കം മരിച്ചത് വലിയ പ്രതേഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

02 JANUARY 2023 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

സന്ധ്യാനേരത്ത് നാമജപങ്ങളില്‍ മുഴുകിയിരുന്ന പാവപ്പെട്ടവരുടെ വീടുകളിലേയ്ക്ക് അതിക്രമിച്ചു കയറി മതം നോക്കി കൊല നടത്തുന്ന രീതിയിലേയ്ക്ക് പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദികള്‍ മാറി കഴിഞ്ഞു. ജമ്മുകാശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് നേരേ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പുറമേയാണ് തീവ്രവാദികളുടെ മതം തിരഞ്ഞു പിടിച്ചുള്ള കൊലപാതകങ്ങള്‍. രജൗരിയിലെ രണ്ടിടത്ത നടന്ന അക്രമത്തില്‍ പിഞ്ചുബാലടക്കം മരിച്ചത് വലിയ പ്രതേഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ അതീവസുരക്ഷയൊരുക്കിയെന്ന് അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രജൗരി മേഖലയില്‍ അതിക്രൂരമായ മനുഷ്യക്കുരുതി നടന്നത്. ഈ തീവ്രവാദികള്‍ അതിര്‍ത്തി രക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് രാജ്യത്തിനുള്ളില്‍ പ്രവേശിച്ചതിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എന്തായാലും ഒരിടവേളയ്ക്ക ശേഷം വര്‍ഗ്ഗീയ കൊലപാതകത്തിലേയക്ക് ചുവട് മാറ്റിയിരിക്കുകയാണ് തീവ്രവാദികള്‍.

ഞായറാഴ്ച ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു തുടങ്ങി. ഭീകരര്‍ ഹിന്ദു വീടുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് മുഖേന ഐഡന്റിറ്റി സ്ഥിരീകരിച്ചതിന് ശേഷമാണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

പ്രദേശത്തെ വനത്തിലൂടെയാണ് ഭീകരര്‍ എത്തിയത്. ആക്രമണത്തിന് പിന്നിലുള്ള രണ്ട് പേരെ പിടികൂടാന്‍ വന്‍ തിരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ എഡിജി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പുതുവര്‍ഷ ദിന ഭീകരാക്രമണമായിരുന്നു ഇത്. രജൗരി ജില്ലയിലെ ഡാംഗ്രി മേഖലയില്‍ നടന്ന വെടിവെപ്പില്‍ നാല് നാട്ടുകാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാത്രി 7.15 ഓടെ, രജൗരി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപ്പര്‍ ഡാംഗ്രി പ്രദേശത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. സതീഷ് ,, ദീപക് , പ്രീതം ,ശിശുപാല്‍ ന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 
തീവ്രവാദികള്‍ നാല് സാധാരണക്കാരെ കൊല്ലുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ പിര്‍ പഞ്ചല്‍ താഴ്വരയിലെ രജൗരിയിലെ ഡാംഗ്രി ഗ്രാമത്തില്‍ ഇന്ന് നടന്ന സ്ഫോടനത്തില്‍ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

രജൗരിയിലെ അപ്പര്‍ ഡാംഗ്രി ഗ്രാമത്തില്‍ ഇന്നലെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് സ്ഫോടനമുണ്ടായത്. ഒരു കുട്ടി പരിക്കുകളോടെ മരണത്തിന് കീഴടങ്ങി. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്. സംശയിക്കപ്പെടുന്ന മറ്റൊരു സ്ഥലത്ത് നിന്നും ഐഇഡി  സ്ഫോടകവസ്തുവും കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരില്‍ മകന്‍ ദീപക് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍  രാജേന്ദ്ര കുമാറിന്റെ വീടിന് പുറത്ത് രാവിലെ 9:45 ഓടെയാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സ്ഫോടനത്തിന്റെ സ്വഭാവം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്താന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി പ്രാഥമികാന്വേഷണം സംശയിക്കുന്നു.പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീകരാക്രമണം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപാരി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രജൗരി ജില്ലയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ക്രമസമാധാന പാലത്തിനുള്ള മുന്‍കരുതല്‍ നടപടിയായി ചിലമേഖലകളില്‍ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരാക്രമണത്തെ അപലപിച്ചു. കേന്ദ്രഭരണപ്രദേശത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കുമെന്ന് ബിജെപി പ്രതിജ്ഞയെടുക്കുമ്പോള്‍, സുരക്ഷാരംഗത്ത് ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രജൗരി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ താന്‍ അഗാധമായി ഞെട്ടിപ്പോയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

രജൗരിയിലെ ന്യൂനപക്ഷ സമുദായത്തിന് നേരെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് അവര്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മുഖ്യ വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ഭരണഘടനയുടെ 370 ാം വകുപ്പ് എടുത്ത് മാറ്റിയതിന് ശേഷം കാശ്മീരില്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നത് . ഇത് വലിയ സംഘര്‍ഷങ്ങള്‍ക്കാണ് ഇടവരുത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും ആണവ രഹസ്യങ്ങള്‍ പരസ്പരം കൈമാറിയതിന് പിന്നാലെയാണ് തീവ്രവാദ ആക്രമണമെന്നത് സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നുണ്ട്. തീവ്രവാദികള്‍ അതിര്‍ത്തി കടന്നത് വനത്തിലൂടെയാണെന്നും അതിന് ദിവസങ്ങളെടുത്തെന്നുമാണ് കേന്ദ്രം പറയുന്നത്. ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലാണ് അവര്‍ രജൗരിയില്‍ കടന്നു കയറി ഗ്രാമവാസികളെ ആധാര്‍ കാര്‍ഡ് നോക്കി മതം തിരിച്ചറിഞ്ഞ് വെടിവെച്ചു കൊന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (17 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (48 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends