Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കാശ്മീരില്‍ തീവ്രവാദികള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നു. അതിര്‍ത്തി സുരക്ഷിതമല്ല ആണവകേന്ദ്രങ്ങള്‍ പാകിസ്ഥാന്.

02 JANUARY 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ജമ്മുകാശ്മീരില്‍ അടുത്ത അടുത്ത ദിവസങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ പിഞ്ചു കുഞ്ഞിനെയടക്കം മരണത്തിനിരയാക്കി. കാശ്ീരില്‍ പണ്ഡിറ്റുകള്‍ക്ക് എതിരെ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പുറമേയാണ് തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി അക്രമം അഴിച്ചു വിടുന്നത് . പാകിസ്ഥാന്റെ തീവ്രവാദ നിലപാടുകള്‍ക്കെതിരെ ഇന്‍ഡ്യ കര്‍ശന നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോളാണ് അവര്‍ അതിര്‍ത്തി കടന്നെത്തി അക്രമം നടത്തിയത്.

അതിര്‍ത്തി കടന്ന് നടത്തുന്ന അക്രമങ്ങളില്‍ ആധാര്‍കാര്‍ഡ് പരിശോധിച്ച് ഹിന്ദുവായവരെയാണ് കൊന്നത്. ഹിന്ദുക്കളെ കൊന്നൊടുക്കി ജമ്മു കാശ്മീര്‍ ഇസ്ലാം രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. എ്ന്നാല്‍ തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.

ജമ്മു കശ്മീരിലെ രജൗരിയില്‍ കഴിഞ്ഞ ദിവസം കൂട്ടുകുരിതി നടന്നതിന് സമീപം നടന്ന സ്‌ഫോടനത്തില്‍  ഒരു കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ഭീകരരുടെ വെടിയേറ്റ് മരിച്ചവരുടെ വീടിന് സമീപമുള്ള ഡാംഗ്രി ഗ്രാമത്തിലാണ് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രദേശത്ത് സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ ഐഇഡി കണ്ടെത്തി. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകള്‍ക്കുള്ളില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം.

രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തേയ്ക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പൂര്‍ണമായി അടച്ചിട്ടിരിക്കുന്ന രജൗരിയില്‍ ആക്രമണം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍, സ്നിഫര്‍ ഡോഗ് എന്നിവയെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു തുടങ്ങി. ഭീകരര്‍ ഹിന്ദു വീടുകളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് മുഖേന ഐഡന്റിറ്റി സ്ഥിരീകരിച്ചതിന് ശേഷമാണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

പ്രദേശത്തെ വനത്തിലൂടെയാണ് ഭീകരര്‍ എത്തിയത്. ആക്രമണത്തിന് പിന്നിലുള്ള രണ്ട് പേരെ പിടികൂടാന്‍ വന്‍ തിരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ എഡിജി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പുതുവര്‍ഷ ദിന ഭീകരാക്രമണമായിരുന്നു ഇത്. രജൗരി ജില്ലയിലെ ഡാംഗ്രി മേഖലയില്‍ നടന്ന വെടിവെപ്പില്‍ നാല് നാട്ടുകാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാത്രി 7.15 ഓടെ, രജൗരി ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അപ്പര്‍ ഡാംഗ്രി പ്രദേശത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. സതീഷ് (45), ദീപക് (23), പ്രീതം (56) ശിശുപാല്‍(32), എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പുതുവര്‍ഷ ദിനത്തിലുണ്ടായ ഭീകരാക്രമണം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വ്യാപാരി സംഘടനകള്‍ ഉള്‍പ്പെടെ നിരവധി സംഘനകള്‍ രജൗരി ജില്ലയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ക്രമസമാധാന പാലത്തിനുള്ള മുന്‍കരുതല്‍ നടപടിയായി ചിലമേഖലകളില്‍ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരാക്രമണത്തെ അപലപിച്ചു. കേന്ദ്രഭരണപ്രദേശത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കുമെന്ന് ബിജെപി പ്രതിജ്ഞയെടുക്കുമ്പോള്‍, സുരക്ഷാരംഗത്ത് ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രജൗരി ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ താന്‍ അഗാധമായി ഞെട്ടിപ്പോയെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

രജൗരിയിലെ ന്യൂനപക്ഷ സമുദായത്തിന് നേരെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് അവര്‍ക്കെതിരായ ഗൂഢാലോചനയാണെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് മുഖ്യ വക്താവ് രവീന്ദര്‍ ശര്‍മ്മ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം ഉഭയ കക്ഷി ധാരണ അനുസരിച്ച് ആണവ കേന്ദ്രങ്ങളുടേയും തടവുകാരുടേയും പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. വാര്‍ഷിക ആചാരത്തിന്റെ ഭാഗമായാണിത് കൈമാറിയത്. സംഘര്‍ഷ സമയത്ത് ആക്രമണം നടത്തരുതെന്ന ഉദ്ദേശത്തോടെ 31 വര്‍ഷമായി ഇത് തുടരുന്നുണ്ട്. 1988 ഡിസംബര്‍ 31നാണ് ഇതുസംബന്ധിച്ച ഉഭയകക്ഷി കരാര്‍ നിലവില്‍ വന്നത്.

1991 ജനുവരി 27ന് ഈ കരാര്‍ ഭേദഗതി ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തിലും അതിര്‍ത്തി കടന്നുള്ള ഭീകരതയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ കൈമാറ്റം. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയ അധികൃതര്‍  പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് പട്ടിക കൈമാറിയിരുന്നു. ഇസ്ലമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പാക്കിസ്ഥാനും പട്ടിക എത്തിച്ചു. സാധാരണക്കരാലും സൈനികരും മത്സ്യബന്ധത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള തടവുകാരുടെ പട്ടികയാണ് ഇരുരാജ്യവും ഇതിനൊപ്പം കൈമാറിയത്. 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാക് ജയിലില്‍ കഴിയുന്നത്.

631 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ശിക്ഷ പൂര്‍ത്തിയാക്കിയ രണ്ട് സിവിലിയന്‍ തടവുകാരെയും ജയില്‍ മോചിപ്പിക്കുന്നത് വേഗത്തിലാക്കാനും പൗരത്വം സ്ഥിരീകരിച്ചവരെ തിരിച്ചയക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം സൗഹൃദ നടപടികള്‍ നടക്കുമ്പോഴും തീവ്രവാദികളെ അയച്ച് ഇന്‍ഡ്യയ്ക്ക് നേരെ വെല്ലുവിളിക്കുന്ന പാകിസ്ഥാന്‍ നടപടി അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (17 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (48 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends