Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നാലാം തരംഗം ചൈന സൃഷ്ടിച്ചത് തന്നെ! ലോകത്തെ നശിപ്പിക്കാൻ ഷീയുടെ പുതിയ തന്ത്രം.. ലോകത്തെ വറപ്പിച്ച ചൈനീസ് പദ്ധതി

02 JANUARY 2023 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

പുതുവത്സരം വീണ്ടും കോവിഡിന്റെ പിടിയിലേക്കും അതിവ്യാപനത്തിലേക്കും നീങ്ങുകയാണ്. രണ്ടു വര്‍ഷം ലോകജനതയെ വീടുകളിലും മുറികളിലും ബന്ധിച്ച മഹാമാരി പൂര്‍വാധികം ശക്തിയോടെ മടങ്ങിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്കു പിന്നാലെ ജപ്പാനിലേക്കും അമേരിക്കയിലേക്കും കോവിഡ് വൈറസ് പടര്‍ന്നു കയറിയതോടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളേറെയും വൈകാതെ വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയിലാകുമെന്നാണ് സൂചന.

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചു കൊണ്ടിരിക്കുകയാണ്. മരണപ്പെടുന്നവരുടേയും ആശുപത്രിയില്‍ എത്തുന്നവരുടേയും എണ്ണം ചൈനയിൽ ദിവസവും വർധിക്കുകയാണ്. ഇതിനിടെയാണ് നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചത്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെ.

എന്നാലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ 'എയർഫിനിറ്റി' പുറത്തുവിടുന്ന റിപ്പോർട്ട്. ദിവസവും അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം. ഇതോടെ കോവിഡ് നിരക്കുകൾ വീണ്ടും കുത്തനെ ഉയരുകയാണെന്നും അതില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കുകയാണ് ലോകാരോ​ഗ്യ സംഘടന.

ലോകാരോ​ഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ​​ഗെബ്രിയേസസ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ആരോഗ്യ സംവിധാനത്തിന് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചും ലോകാരോ​ഗ്യസംഘടന പരാമർശിച്ചു.

വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ​​ഗെബ്രിയേസുസ് പറഞ്ഞത്. കോവിഡിന്റെ ആവിർ ഭാവത്തെക്കുറിച്ചും മറ്റുമുള്ള ‍ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങള്‍ അടുത്ത മാസത്തോടെ വീണ്ടും അടച്ചുപൂട്ടലിലേക്കു കടക്കാനാണ് നിലവിലെ സാധ്യതകള്‍ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ തന്നെയാണ് കോവിഡിന്റെ നാലാം തരംഗത്തിന് കഴിഞ്ഞ മാസം തുടക്കമായത്. പിന്നീട് ജപ്പാനിലേക്കും അവിടെനിന്നും കൊറിയയിലേക്കും രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നു. ചൈനയിലും ജപ്പാനിലും മാസ്‌ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ക്കശമാക്കിയിരിക്കുകയാണ്.

ഒരു മാസത്തിനുള്ളില്‍ ചൈനയില്‍ ഒന്‍പതര ലക്ഷം പേര്‍ക്കാണ് വീണ്ടും കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ നാലാം തവണയും കോവിഡ് ബാധിച്ചവരുമുണ്ടെന്നതാണ് ആരോഗ്യമേഖലയില്‍ ആശങ്ക പരത്തുന്നത്. ഇതു വരെ നല്‍കിയ പ്രതിരോധ വാക്‌സിനുകളൊന്നും ശാശ്വത ഫലം നല്‍കുന്നില്ലെന്നതിന്റെ സൂചനയും ഇത്തരത്തില്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജപ്പാനില്‍ 34 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചിരിക്കുന്നത്.

കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം, ജനുവരി എട്ടു മുതൽ വിനോദ സഞ്ചാരികൾക്കായി പാസ്പോർട്ട് അനുവദിക്കുമെന്നാണ് ചൈന വ്യക്തമാക്കിയത്. മൂന്നു വർഷത്തോളമായി രാജ്യത്ത് നിലനിൽക്കുന്ന ശക്തമായ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമാണിത്. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല.

എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ അഞ്ച് ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ തുടങ്ങിയ നിയന്ത്രണങ്ങൾ സമീപ കാലം വരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവു നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു.

കോവിഡിന്റെ പുതിയ വകഭേദം ചൈനയിൽ അതിവേഗം വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങളിൽ ഇളവുനൽകുന്നതിനെ മറ്റുരാജ്യങ്ങൾ സംശയത്തോടെയാണ് കാണുന്നത്. ചൈനയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഇന്ത്യ, യു.എസ്., ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾ തീരുമാനിച്ചു.

കോവിഡ് മഹാമാരി ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സൃഷ്ടിക്കുമെന്നതു മാത്രമല്ല ആഗോള സാമ്പത്തിക മേഖലയില്‍ വലിയ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കും. സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ പ്രതിസന്ധിയും കൂടുതല്‍ വര്‍ധിക്കാന്‍ ഇതിടയാക്കും. അതേസമയം, ചൈനയടക്കം ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനുവരി അഞ്ചുമുതൽ ചൈനയിൽ നിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കി.

2020-ൽ കോവിഡ് തുടങ്ങിയത് ചൈനയിലാണ്. തുടക്കത്തിൽ ചൈന ഇതിനെ വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും മറ്റു രാജ്യങ്ങൾക്ക് വേണ്ട മുന്നറിയിപ്പ് നൽകിയില്ലെന്നും അന്ന് വിമർശനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴും ചൈനയെ ലോകരാജ്യങ്ങൾ സംശയത്തോടെ കാണുന്നത്. പുതിയ വകഭേദം വ്യാപിക്കുന്നതിനെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന ആരോപണവുമുണ്ട്‌.

ജനുവരി പകുതിയോടെ ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends