Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

താലിബാന്റെ പരിഹാസം ഇന്ത്യയില്‍ തീവ്രവാദ ആക്രണ ത്തിനായി പാകിസ്ഥാന് ഉപദേശം. 1971ലെ തോല്‍വി നാണക്കേട്.

03 JANUARY 2023 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഇന്ത്യയുടെ രജൗരി മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറി പിഞ്ച് കുഞ്ഞടക്കം അഞ്ച് പേരെ വധിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കും വിട്ടുമാറും മുന്‍പേ താലിബാന്‍ സേന ഇന്ത്യയെ അപമാനിക്കുകയും പാകിസ്ഥാനെ പരിഹസിക്കുകയും ചെയ്ത സന്ദേശമയച്ചതിന് പിന്നിലെ ദുരൂഹത ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇന്ത്യയുടെ മുന്നില്‍ പാകിസ്ഥാന്‍ പഞ്ചപുച്ചമടക്കി നില്‍ക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരം ഇന്ത്യയ്ക്ക അടയറവ് വെച്ചെന്നും കളിയാക്കി കൊണ്ട് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണ കൂടം പാകിസ്ഥാന് സന്ദേശമയച്ചത് നയതന്ത്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. പാകിസ്ഥാനിലെ തീവ്രവാദികളെ ഇന്ത്യയ്‌ക്കെതിരെ ശക്തമായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അഫ്ഗാനിസ്ഥാന്‍ നല്കുന്നത്. പാകിസ്ഥാന്റെ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെ തോല്പിക്കുന്നതെന്നും 1971 ല്‍ അതാണ് സംഭവിച്ചതെന്നും പരിഹസിക്കുന്നുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ 1971ല്‍ കീഴടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താലിബാന്‍ തിങ്കളാഴ്ച പാകിസ്ഥാനെ പരിഹസിച്ചത്.. അഫ്ഗാനെതിരെ സൈനിക ആക്രമണം നടത്തിയാല്‍ ഇസ്ലാമാബാദിന് സമാന രീതിയിലുള്ള 'ലജ്ജാകരമായ' വിധി നേരിടേണ്ടിവരുമെന്ന് താലിബാന്‍ നേതാവ് പറഞ്ഞു. ഇന്ത്യയോട് പരാജയപ്പെട്ടപോലെ അപ്ഗാനോടും പരാജയം സമ്മതിച്ച് നാണക്കേടുണ്ടാക്കരുതെന്ന മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഒളിത്താവളങ്ങള്‍ക്കെതിരായ സൈനിക നടപടിയെക്കുറിച്ച് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണാ സനാഉല്ല അടുത്തിടെ സൂചന നല്‍കിയതിന് പിന്നാലെയാണ് താലിബാന്‍ നേതാവ് അഹമ്മദ് യാസിര്‍ ഒരു ട്വിറ്റര്‍ പോസ്റ്റില്‍ ഇസ്ലാമാബാദിനോട് 'അപമാനം' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.

'പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി! നന്നായിരിക്കുന്നു സര്‍! സിറിയയിലെ കുര്‍ദുകളെ ലക്ഷ്യം വയ്ക്കും പോലെ  അഫ്ഗാനിസ്ഥാനെ ലക്ഷ്യമിടാന്‍ പാകിസ്ഥാന്‍ തുര്‍ക്കിയല്ല. ഇത് അഫ്ഗാനിസ്ഥാനാണ് പ്രൗഢമായ സാമ്രാജ്യങ്ങളുടെ ശ്മശാനഭൂമി. ഞങ്ങള്‍ക്ക് നേരെയുള്ള സൈനിക ആക്രമണത്തെക്കുറിച്ച് ചിന്തിക്കരുത്, അല്ലാത്തപക്ഷം, ഇന്ത്യയുമായുള്ള സൈനിക കരാറിന്റെ ലജ്ജാകരമായ ആവര്‍ത്തനം ഉണ്ടാകും' അഹമ്മദ് യാസിര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിനൊപ്പം അഹ്മദ് യാസിര്‍ 1971 ഡിസംബര്‍ 16ലെ ഒരു ചിത്രവും പങ്കിട്ടു, അവിടെ കിഴക്കന്‍ പാക്കിസ്ഥാന്റെ (ഇപ്പോള്‍ ബംഗ്ലാദേശ്) ചീഫ് മാര്‍ഷ്യല്‍ ലോ അഡ്മിനിസ്‌ട്രേറ്ററായ പാകിസ്ഥാന്‍ ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ അമീര്‍ അബ്ദുല്ല ഖാന്‍ നിയാസി കീഴടങ്ങാനുള്ള കരാറില്‍ ഒപ്പുവെക്കുന്നത് കാണാം. നിലവില്‍ ബംഗ്ലാദേശിന്റെ വിമോചനത്തിന് ഇന്ത്യ സഹായിച്ച ദിനമായ വിജയ് ദിവസ് ആയി ആ ദിനം ആഘോഷിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ 'വിമതരുടെ ഒളിത്താവളങ്ങള്‍' മൂലം തങ്ങളുടെ രാജ്യത്തിന് ഭീഷണിയുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കാന്‍ ഇസ്ലാമാബാദിന് നിയമപരമായ അധികാരമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ) ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ കാബൂള്‍ നടപടിയെടുത്തില്ലെങ്കില്‍ ഇസ്ലാമാബാദ് ആക്രമിച്ചേക്കുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

'ഈ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒളിത്താവളങ്ങള്‍ ഇല്ലാതാക്കി ഈ വ്യക്തികളെ ഞങ്ങള്‍ക്ക് കൈമാറാന്‍ ഞങ്ങള്‍ ആദ്യം ആവശ്യപ്പെടുന്നത് ഞങ്ങളുടെ ഇസ്ലാമിക സഹോദര രാഷ്ട്രമായ അഫ്ഗാനിസ്ഥാനോടാണ്. പക്ഷേ അത് സംഭവിച്ചില്ലെങ്കില്‍ നേരത്തെ സൂചിപ്പിച്ചത് സാധ്യമാണ്' മന്ത്രി പറഞ്ഞു.

ഈ പ്രകോപനങ്ങള്‍ക്ക് മറുപടിയായി അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് താലിബാന്‍ ഞായറാഴ്ച പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്താനാണ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും, സംസാരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

'മറ്റൊരു രാജ്യത്തിന്റെ പ്രദേശം ആക്രമിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ല. അത്തരമൊരു ലംഘനം അനുവദിക്കുന്ന ഒരു നിയമവും ലോകത്ത് ഇല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍, ഇസ്ലാമിക് എമിറേറ്റിന് മതിയായ ശക്തിയുണ്ടെന്നും, അവര്‍ക്ക് നടപടിയെടുക്കാം' മുജാഹിദ് ചൂണ്ടിക്കാട്ടി.

ഇതിനിടെ വീണ്ടും രജൗരി മേഖലയിലേയക്ക് നുഴഞ്ഞു കയറാനായി പാകിസ്ഥാനോ താലിബാനോ അയച്ച ഇരുപത്തഞ്ച് തീവ്രവാദികള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് , ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതേതുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം രജൗരി ജില്ലയില്‍ തീവ്രവാദികള്‍ മൂന്ന് വീടുകളില്‍ അതിക്രമിച്ച് കയറി നാല് ഹിന്ദുക്കളെ കൊലപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതേ വീടിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (16 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (47 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (52 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends