Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

03 JANUARY 2023 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ ചൈനയില്‍ നിന്നും വരുന്നത്. മൂന്നു വര്‍ഷത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒറ്റയടിക്ക് ചൈന നീക്കുന്നു. ചൈനയുടെ വാതിലുകളെല്ലാം മലര്‍ക്കെ തുറന്നിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞിരിക്കുന്നു.ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, പ്രാദേശിക പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ജനുവരി 8 മുതല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍  പ്രസ്താവന ഇറക്കി. അതിര്‍ത്തികള്‍ തുറക്കന്ന് കൊടുത്ത് ചൈനയെ പഴയ നിലയിലാക്കാനാണ് തീരുമാനം.

ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം ഒമിക്രോണ്‍ വൈറസിനെതിരെ പോരാടുന്ന സമയത്താണ് ഷി ജിന്‍പിംഗ് സര്‍ക്കാര്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 8 മുതല്‍ ചൈനയുടെ കോവിഡ് -19 മാനേജ്‌മെന്റില്‍ ഇളവ് നല്‍കുമെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. കോവിഡ് രോഗവ്യാപനം ശമിച്ചുവെന്നും ഇത് സാവധാനം സാധാരണ ശ്വാസകോശ അണുബാധയായി മാറുകയാണെന്നും ചൈനീസ് ഹെല്‍ത്ത് അതോറിറ്റി പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്  വ്യവസ്ഥയെ വളരെ മോശമായി ബാധിച്ചിരുന്നു. ഇക്കാരണത്താല്‍,  ഷി ജിന്‍പിംഗ് സര്‍ക്കാരിന് ജനരോഷം നേരിടേണ്ടതായും വന്നു. ഇത് കണക്കിലെടുത്ത് ചൈന കഴിഞ്ഞ മാസം സീറോ കോവിഡ് നയം പിന്‍വലിച്ചിരുന്നു. അതിനുശേഷം, രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍, ആഭ്യന്തര യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്‍പ്രകാരം, സര്‍ക്കാര്‍ ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ അഞ്ച് ദിവസം ക്വാറന്റൈനിലും മൂന്ന് ദിവസം വീട്ടില്‍ ഐസൊലേഷനിലും കഴിയണം.
ജനുവരി എട്ട് മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ഹെല്‍ത്ത് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചൈനയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ചൈനയിലേക്ക് വരുന്ന വിദേശ പൗരന്മാര്‍ക്ക് പ്രത്യേക വിസ അനുവദിക്കും. ഇതോടൊപ്പം കടല്‍, കര തുറമുഖങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വരവും പോക്കും ക്രമേണ പുനഃസ്ഥാപിക്കും.

വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം പല നഗരങ്ങളിലും മരുന്നുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ശ്മശാനങ്ങളില്‍ വരെ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനിടയില്‍, കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കുക മാത്രമല്ല, അവിടെ എല്ലാം ശരിയാണെന്ന് കാണിക്കാനും ചൈന ശ്രമിക്കുന്നു. ഒടുവിലായി, ചൈന പ്രഖ്യാപിച്ചിരിക്കുന്ന നിയമപരമായ മാറ്റങ്ങളാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

ചൈനയില്‍, 2020 മുതല്‍ വിദേശ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി. ജനുവരി 8 മുതല്‍ ഒരു യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യില്ല. എന്നിരുന്നാലും, ചൈനയിലേക്ക് വരുന്നതിന് മുമ്പ്, യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് ചൈനീസ് എംബസിയില്‍ സമര്‍പ്പിക്കേണ്ടതില്ല. പകരം വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടെസ്റ്റ് റിപ്പോര്‍ട്ട് മാത്രം കാണിക്കണം.

 ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ  ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

ഇതുവരെ, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ചൈനയില്‍ ഫൈവ് വണ്‍ നയം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദേശ എയര്‍ലൈനുകളും ചൈനയില്‍ ഒരു എയര്‍ റൂട്ട് മാത്രമേ സ്വീകരിക്കൂ, ആഴ്ചയില്‍ ഒരു വിമാനം സര്‍വീസ് നടത്തും. ഇതിലും യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഈ നയവും അവസാനിപ്പിക്കുന്നതായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോഴും മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ചൈനയില്‍ ജോലി, ബിസിനസ്സ്, പഠനം എന്നിവ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗക്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും. ഇതിനുപുറമെ, ചൈന റോഡ്, ജലപാതകളിലെ നിയന്ത്രണങ്ങള്‍ നീക്കുകയും ക്രമേണ യാത്രക്കാരുടെ ഗതാഗതം വീണ്ടും ആരംഭിക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (17 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (34 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (48 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (53 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (4 hours ago)

Malayali Vartha Recommends