Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കോവിഡിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ചൈനീസ് ഭരണകൂടം രംഗത്തെത്തിയത് ലോകരാജ്യങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളുടെ വിഭാഗത്തിലേയ്ക്ക് കോവിഡും എത്തിച്ചു. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്.

04 JANUARY 2023 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കോവിഡിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ചൈനീസ് ഭരണകൂടം രംഗത്തെത്തിയത് ലോകരാജ്യങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ  ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളുടെ വിഭാഗത്തിലേയ്ക്ക് കോവിഡും എത്തിച്ചു. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നത്

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് നവംബറില്‍ വിവാദമായ സീറോ കോവിഡ് നയം ചൈന പിന്‍വലിച്ചതാണ് പുതിയ വിവാദം. അതിനുശേഷം, ചൈനയില്‍ കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില നഗരങ്ങളില്‍ നിന്നു മാത്രം പ്രതിദിനം 10 ലക്ഷം കേസുകള്‍ വരുന്നു. ബെയ്ജിംഗിലും സ്ഥിതി മോശമാണ്. ഇതിനിടയിലാണ് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ചൈന മാറ്റം വരുത്തിയത്. ജനുവരി 8 മുതല്‍ ഇവിടെ വരുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യില്ല. നിലവില്‍, ചൈനയ്ക്ക് പുറത്ത് നിന്ന് വരുന്ന യാത്രക്കാരെ 5 ദിവസം ഹോട്ടലുകളിലും മൂന്ന് ദിവസം സെല്‍ഫ് ഐസൊലേഷനിലും പാര്‍പ്പിക്കണമെന്നതായിരുന്നു നിയമം.

കോവിഡന്റെ പേരില്‍ ഒറ്റപ്പെടുത്തി ഒതുക്കാന്‍ നോക്കുന്ന രാജ്യങ്ങള്‍ക്ക് ചൈന ശക്തമായ മുന്നറിയിപ്പ് നല്കി. കോവിഡ് ചൈനയില്‍ നിയന്ത്രണ വിധേയമാണ്. ഒരു കൂട്ടര്‍ ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന പ്രചരിപ്പിക്കുകയാണ്. അത് ശരിയല്ലെന്ന് തെളിയിക്കാനാണ് ചൈനയുടെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്നത്. ആ സാഹചര്യത്തില്‍ ചൈനാക്കാര്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ കൊണ്ടു വരുന്ന രാജ്യങ്ങളെ ശ്കതമായ ഭാഷയില്‍ ചരിച്ചടിക്കുമെന്നു തന്നെയാണ് ചൈന മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ചൈനയുടെ വാതിലുകള്‍ തുറന്നിടുന്നതിലൂടെ ലോകത്ത് മൂഴുവന്‍ വീണ്ടും കോവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക്കൂട്ടല്‍.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ യാത്രക്കാര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചൈന. ചൈനയെ ലക്ഷ്യമിട്ടുള്ള പ്രവേശന നിയന്ത്രണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ചില സമ്പ്രദായങ്ങള്‍ അസ്വീകാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ചൈനയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് എത്തുന്നവര്‍ക്ക് പരിശോധന അടക്കമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം രാജ്യങ്ങള്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎസ്, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെയുള്ള 12 ലധികം രാജ്യങ്ങളാണ് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.    

കര്‍ശനമായ ലോക്ക്ഡൗണ്‍ നയങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ചൈനയില്‍ കോവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചത്. പ്രതിദിനം 9,000 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഡിസംബര്‍ 7 ന് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതിനുശേഷം ചൈന ഔദ്യോഗികമായി 15 കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ന്നാണ് വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പന്ത്രണ്ടോളം രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, പ്രാദേശിക പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ നിയമങ്ങള്‍ ജനുവരി 8 മുതല്‍ അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്താന്‍ നിരവധി നടപടികള്‍ സ്വീകരിക്കുന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച പ്രസ്താവന ഇറക്കി.ചൈന തങ്ങളുടെ രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട ചൈന മൂന്ന് വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം പല നഗരങ്ങളിലും മരുന്നുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ശ്മശാനങ്ങളില്‍ വരെ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനിടയില്‍, കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കുക മാത്രമല്ല, അവിടെ എല്ലാം ശരിയാണെന്ന് കാണിക്കാനും ചൈന ശ്രമിക്കുന്നു. ഒടുവിലായി, ചൈന പ്രഖ്യാപിച്ചിരിക്കുന്ന നിയമപരമായ മാറ്റങ്ങളാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (9 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (22 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (45 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends