Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

പാക്കിസ്ഥാൻ ഹണിട്രാപ്പ് ആരോപണം; നടിക്ക് ബോളിവുഡ് ബന്ധം; ശ്രീദേവിയുടെ മകളായി മം സിനിമയിൽ അഭിനയിച്ചിരുന്നു

05 JANUARY 2023 07:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ചില പാകിസ്ഥാന്‍ നടിമാരെ പാകിസ്ഥാന്‍ സൈന്യം ഹണി ട്രാപ്പിംഗിന് ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി മുന്‍ പാക് സൈനികന്‍ രംഗത്ത് വന്നിരുന്നു. പാകിസ്ഥാൻ നടി സജൽ അലി അടക്കം നടിമാരുടെ പേര് നേരിട്ട് പറയാതെ അവരുടെ ഇനീഷ്യലുകള്‍ എടുത്തുപറഞ്ഞാണ് യൂട്യൂബർ കൂടിയായ മുന്‍ സൈനിക ഓഫീസർ മേജർ ആദിൽ രാജ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചത്. എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാനരഹിതനാണെന്ന് പറഞ്ഞ് മേജർ ആദിൽ രാജ എന്ന ആര്‍മി ഓഫീസര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സജൽ അലി രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുൾ പ്രകാരം ആരോപണം നേരിട്ട പാക് നടി സജൽ അലി ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് വ്യക്തമായി. 2017ൽ നടി ശ്രീദേവിയുടെ മകളായി മം എന്ന സിനിമയിലാണ് സജൽ അലി വേഷമിട്ടത്.

2017ൽ പുറത്തിറങ്ങിയ രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന സിനിമയിലാണ് സജൽ അലി അഭിയിച്ചത്.ലൈംഗികാതിക്രമത്തിന് ഇരയായ തന്റെ രണ്ടാനമ്മയോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന അമ്മയുടെ വേഷത്തിലാണ് ശ്രീദേവി അഭിനയിച്ചത്. നവാസുദ്ദീൻ സിദ്ദിഖി, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിലുണ്ട്. സജൽ അലി പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ക്കിടയിൽ ശ്രീദേവിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ. 'എനിക്ക് അവരെ മറക്കാനാവില്ല ‌ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. അവരോടൊത്ത് ആദ്യ പ്രൊജക്ട് ചെയ്യുമ്പോള്‍ അവര്‍ എന്നെ എങ്ങനെയൊക്കെയാണ് സഹായിച്ചതെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷന് വരാന്‍ സാധിച്ചില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കാരണം'.

ഒരു വര്‍ഷം മുമ്പ് തന്‍റെ അമ്മ മരിച്ചപ്പോള്‍ ശ്രീദേവിയും മകള്‍ ജാന്‍വിയും ഖുഷിയുമാണ് തനിക്ക് സാന്ത്വനമായതെന്നും അവര്‍ പറഞ്ഞു. വിസ പ്രശ്നങ്ങള്‍ മൂലം അവരുടെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും സജല്‍ പറഞ്ഞു. നേരത്തെയും ശ്രീദേവിയെ അനുസ്മരിച്ച് സജല്‍ ഇന്‍സ്റ്റഗ്രമില്‍ ചിത്രങ്ങള്‍ സഹിതം കുറിപ്പിട്ടിരുന്നു.

സജലിനെ കൂടാതെ മറ്റ് ചില നടിമാരെയും പാക് സൈന്യം ഹണിട്രാപ്പിന് ഉപയോഗിച്ചുവെന്ന് പരോക്ഷമായി എടുത്തു പറഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്. മൂന്ന് ലക്ഷത്തോളം ഫോളോവേര്‍സ് മേജർ ആദിൽ രാജ നടത്തുന്ന സോൾജിയർ സ്പീക്ക്സ് എന്ന പേരിലുള്ള യുട്യൂബ് ചാനലിനുണ്ട്. പാക് രാഷ്ട്രീയക്കാരെയും മറ്റും കുടുക്കാൻ പാകിസ്ഥാൻ നടിമാരെയും മോഡലുകളും പാക് സൈനിക മേധാവിയായിരുന്ന റിട്ടേയര്‍ഡ് ജനറൽ ബജ്‌വ, മുൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് എന്നിവർ ഉപയോഗപ്പെടുത്തിയെന്നാണ് ആദിൽ രാജ തന്‍റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. ട്വിറ്ററിൽ വളരെ സജീവമായ ആദിൽ രാജ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കടുത്ത ആരാധകനാണ്.

വീഡിയോ പാകിസ്ഥാനില്‍ അതിവേഗമാണ് വൈറലായത്, ഇത് വലിയ ചര്‍ച്ചകളിലേക്കും നയിച്ചു. എംഎച്ച്, എംകെ, കെകെ, എസ്എ എന്നീ പേരുകളാണ് മേജർ ആദിൽ രാജ പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഇത് ആരാണെന്ന് ഊഹിച്ച് പറയാന്‍ തുടങ്ങി. മെഹ്‌വിഷ് ഹയാത്ത്, മഹിറ ഖാൻ, കുബ്ര ഖാൻ, സജൽ അലി എന്നീ പ്രമുഖ പാക് നടിമാരാണ് ഇതെന്നാണ് പാക് സൈബര്‍ ലോകം കണ്ടെത്തിയത്.

ഇതേത്തുടർന്ന് വീഡിയോയിൽ പരാമർശിച്ച സജൽ അലിയെയും മറ്റ് അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രോളാൻ തുടങ്ങി. ഒരു ട്വീറ്റിൽ ഇങ്ങനെയാണ് പറഞ്ഞത്, “നമ്മുടെ രാജ്യം ധാർമ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്” .

1994-ൽ ജനിച്ച സജൽ അലി, 2009-ൽ ജിയോ ടിവിയുടെ കോമഡി ഡ്രാമയായ നടനിയനിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയും മോഡലുമാണ്. തുടർന്ന് അവർ ‘മെഹമൂദാബാദ് കി മൽക്കൈൻ’ എന്ന പേരിൽ വളരെ ജനപ്രിയമായ ഒരു ഫാമിലി ഡ്രാമ സീരിയലിൽ പ്രത്യക്ഷപ്പെട്ടു. യാഖീൻ കാ സഫർ (2017) എന്ന സിനിമയിലെ ഡോ. അസ്ഫന്ദ്യ എന്ന കഥാപാത്രമായും യേ ദിൽ മേരയിലെ (2019-2020) നൂർ-ഉൽ-ഐൻ സമാനായും സാജൽ അലി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ തെളിവ് തന്നില്ലെങ്കില്‍ മേജർ ആദിൽ രാജയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് നടിയായ കുബ്ര ഖാൻ പ്രതികരിച്ചത്. വളരെ ശക്തമായ ഭാഷയില്‍ മേജറിന്‍റെ പേര് എടുത്ത് പറഞ്ഞ് തന്നെയായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മെഹ്‌വിഷ് ഹയാത്തും രാജയ്‌ക്കെതിരെ വലിയതോതില്‍ ആഞ്ഞടിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്ന് പറഞ്ഞ നടി. നിങ്ങൾക്ക് ഒന്നുമറിയാത്ത ഒരാളെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുന്നതിൽ നിങ്ങള്‍ക്ക് നാണമില്ലെ എന്ന് നടി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു. ഒപ്പം ഇതൊക്കെ വിശ്വസിക്കുന്ന നാട്ടുകാരുടെ മനോഭാവം ഞെട്ടിക്കുന്നതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (21 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (44 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends