Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

മരണസംഖ്യ കൂടുന്നു... ആന്റിജൻ പിസിആർ ടെസ്റ്റുകളിലും കണ്ടെത്താനാകുന്നില്ല! ചൈനയെ കടുത്ത ആശങ്കയിൽ ആക്കി കോവിഡ് വ്യാപനം; ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും ലോകകപ്പ് ഫുട്ബോളും കഴിഞ്ഞത്തോടെ ലോകത്തെ വരിഞ്ഞു മുറുക്കി ക്രാക്കൻ കോവിഡ് വൈറസ് പടരുന്നു...

07 JANUARY 2023 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ചൈനയെ കടുത്ത ആശങ്കയിൽ ആക്കിയിരിക്കയാണ് കോവിഡ് വ്യാപനം. ആശുപത്രികൾ ആളുകളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. നിരവധി പേർ മരിച്ചു വീഴുകയും ചെയ്യുന്നു എന്ന വാർത്തകൾ കുറച്ചു ദവസമായി നമ്മുടെ മുന്നിലുണ്ട് . എന്നാൽ ചൈനയിൽ സംഭവിക്കുന്ന മരങ്ങൾ കാര്യമായെടുക്കാറില്ല, കോവിഡിന്റെ ആദ്യഘട്ടങ്ങളിലും വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസിനെ നമ്മൾ പേടിച്ചിരുന്നില്ല. എന്നാൽ പതുക്കെ വൈറസ് എന്ന യാഥാർഥ്യം നമ്മളെ തേടിയുമെത്തി. ഇപ്പോൾ ചൈനയിലെ കോവിഡ് വ്യാപനം മറ്റു രാജ്യങ്ങൾക്കും ആശങ്ക വിതയ്ക്കുന്നതാണ്. ഇപ്പോൽ ഇന്ത്യയെയും കോവിഡിന്റെ എട്ടാം തരംഗ വൈറസ് ആശങ്ക പിടികൂടിക്കഴിഞ്ഞു ..കാരണം വൈറസ് വിമാനം കേറി ഇന്ത്യയിലുമെത്തിക്കഴിഞ്ഞു .ഇന്ത്യയിൽ അഞ്ചോളം കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളും ലോകകപ്പ് ഫുട്ബോളും കഴിഞ്ഞത്തോടെ ലോകത്തെ വരിഞ്ഞു മുറുക്കി ക്രാക്കൻ കോവിഡ് വൈറസ് പടരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . ഒമിക്രോണിന്റെ രൂപാന്തരം പ്രാപിച്ചവയിൽ വച്ച് ഏറ്റവും പുതിയതും, ഇതുവരെ കണ്ടുപിടിക്കപ്പെട്ട വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി ഉള്ളതുമാണ് പുതിയ കോവിഡ് വകഭേദം. 'ക്രാക്കൻ' എന്നാണ് ഈ വകഭേദം പൊതുവേ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബോട്‌സ്വാനയിൽ ആദ്യമായി സ്ഥിരീകരിച്ച ഈ വകഭേദം നിലവിൽ യുകെ, ഇന്ത്യ, അമേരിക്ക, സിംഗപ്പൂർ തുടങ്ങി 29 ഓളം രാജ്യങ്ങളിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. .

ഓമിക്രോൺ വകഭേദത്തിന്റെ ബി എ 2 വിഭാഗത്തിൽ പെട്ട രണ്ട് വിഭാഗങ്ങളുടെ ജനിതക ഘടന കൂടിച്ചേർന്നതാണ് XBB.1.5 എന്ന ഉപ വകഭേദം. ഇതുവരെ കണ്ടുപിടിക്കപ്പെട്ട കോവിഡ് വകഭേദങ്ങളിൽ ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദമാണ് ക്രാക്കൻ. ഇതുകൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും കൂടുതലാണ്. ലോകാരോഗ്യ സംഘടനയും ഈ കാര്യങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വകഭേദത്തിന് വാക്‌സീനുകൾ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും മുമ്പത്തെ കോവിഡ് ബാധ കൊണ്ട് ആർജ്ജിച്ച പ്രതിരോധ ശക്തിയേയും എളുപ്പം മറികടക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമോ എന്ന ഭയത്തിലാണ് ആരോഗ്യപ്രവർത്തകർ

ക്രാക്കൻ വകഭേദം ബാധിച്ചവരിലും ഓമിക്രോൺ വകഭേദങ്ങൾ ബാധിച്ചവരിലുള്ള രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് കണ്ടുവരുന്നത്. ജപ്പാനിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനിടെ വെള്ളിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌ 456 കോവിഡ്‌ മരഞങ്ങൾ ആയിരുന്നു . . ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌. എട്ടാം തരംഗമാണ് ഇപ്പോൾ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും കോവിഡ് വ്യാപനം കുത്തനെ വർധിക്കുകയുമാണെന്നും അധികൃതർ പറയുന്നു . 2021ൽ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാൾ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വർഷം ഇതേ സമയമുണ്ടായത്

ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല ,ബ്രിട്ടനെയും തകർത്തെറിയുന്നു; ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക് .. ഡിസംബറിലാണ് കോവിഡ് കേസുകൾ ഇരട്ടിയായി കുതിച്ചുയർന്നത്. XBB.1.5 എന്ന ക്രാക്കൻ വേരിയന്റ് ആണ് ബ്രിട്ടനിൽ പടരുന്നത് . ക്രിസ്തുമസ് ആഴ്ചയിലാണ് 30 ലക്ഷത്തോളം ജനങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം കൂടുന്നതിനാൽ ചിലപ്പോൾ മാസ്‌ക് അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കും എന്നാണു സൂചന .

കോവിഡിന്റെ XBB.1.5 എന്ന ഈ വകഭേദം അമേരിക്കയിലും കൂടുതൽ ശക്തമായി വ്യാപിക്കുന്നുണ്ട് . അമേരിക്കയിൽ ഇപ്പോഴുള്ള വ്യാപനത്തിന്റെ 40 ശതമാനവും ഇതേ വകഭേദം മൂലമാണ് എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ വടക്കുഭാഗത്ത് 75 ശതമാനത്തോളം കേസുകളും ഈ വകഭേദം മൂലം ആണെന്നും വൻതോതിൽ ഇത് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ആന്റിജൻ ടെസ്റ്റുകൾക്കും പിസിആർ ടെസ്റ്റുകൾക്കും ആദ്യഘട്ടത്തിൽ ഈ വകഭേദത്തെ കണ്ടെത്തുവാൻ സാധിക്കുന്നില്ല എന്നതും രോഗം പടരാൻ കാരണമാകുന്നു


പ്രതിരോധനടപടികളുടെ ഭാഗമായി ഇന്ത്യയിലും ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു ...കരുതൽ തുടർന്നാൽ മതിയെന്നും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി .
സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അതാതു സമയങ്ങളിൽ പിന്തുടരുന്നതിൽ വിട്ടുവീഴ്ചയരുതെന്നും കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നുമാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.


അടുത്ത 40 ദിവസങ്ങളിൽ പൊതു സ്ഥലങ്ങളിൽ കോവിഡ് പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്ന് നിഷ്ക്കര്ഷയുണ്ട്. ഡിസംബർ 24 മുതൽ ജനുവരി മൂന്നുവരെ ഇന്റർനാഷണൽ എയർപോർട്ടുകളിലുൾപ്പെടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ, 19,227 വിദേശ യാത്രികരുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ 124 എണ്ണം പോസിറ്റീവായിരുന്നു. അവയിൽ 40 എണ്ണം XBB വകഭേദം മൂലമായിരുന്നു. പതിനാല് സാമ്പിളുകളിൽ XBB.1 വകഭേദം കണ്ടെത്തി. ഒരൊറ്റ സാമ്പിളിൽ മാത്രമാണ് BF 7.4.1 വകഭേദം കണ്ടെത്തിയത്.

ഓമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ കരുതൽ നടപടികൾ ചെയ്തിരിക്കണം തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളോടെയുള്ള കോവിഡ് XBB വകഭേദം മഹാരാഷ്ട്രയിലുൾപ്പെടെ ഇന്ത്യയിലെ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (5 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (10 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (23 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (46 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends