Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കാമിലയുമായുള്ള ചാൾസിന്റെ വിവാഹത്തെ ഹരിയും വില്യമും എതിർത്തു; പിന്നാലെ നടന്നത് മറ്റൊന്ന്, ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ കേട്ട് നാണം കേട്ട് തലവഴി മുണ്ടിട്ട് ബ്രിട്ടീഷ് കൊട്ടാരം; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകൾ നിറഞ്ഞ പുസ്തകം മറ്റന്നാൾ എത്തും...

07 JANUARY 2023 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ കേട്ട് നാണം കേട്ട് തലവഴി മുണ്ടിട്ടിരിക്കുകയാണ് ബ്രിട്ടീഷ് കൊട്ടാരം. അന്തപുരത്തിലെ നാറുന്ന കഥകൾ പുറത്തിട്ട് വിഴുപ്പലക്കിയപ്പോൾ ചെളി തെറിക്കാത്തവരായി കൊട്ടാരത്തിൽ ആരുമില്ല എന്ന അവസ്ഥയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകൾ നിറഞ്ഞ പുസ്തകം മറ്റന്നാൾ ആണ് വിപണിയിലെത്തുന്നത്. ഇതിനകം പുറത്തുവന്ന ഭാഗങ്ങളിൽ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ഉള്ളത് .

സ്വന്തം പിതൃത്വത്തെപ്പോലും തള്ളിക്കളയുന്നുണ്ട് ഹാരി. അത് ചാള്‍സ് രാജാവിന്റെ വാക്കുകളിൽ കൂടി തന്നെയാണ് .. കൊട്ടാരത്തിലെ അംഗരക്ഷകനായ മേജര്‍ ജെയിംസ് ഹെവിറ്റുമായി അമ്മ ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്ന ബന്ധവും ഇരുവരുടെയും മകനാണ് ഹാരിയെന്നു പിതാവ് ചാള്‍സ് തമാശ പറയുമായിരുന്നെന്നുമാണ് ഹാരി ആത്മകഥയില്‍ പറയുന്നത് . ''ഞാന്‍ തന്നെയാണോ യഥാര്‍ഥ വെയ്ല്‍സ് രാജകുമാരന്‍? ഞാന്‍ തന്നെയാണോ നിന്റെ യഥാര്‍ഥ പിതാവ്? ആര്‍ക്കറിയാം. അദ്ദേഹം ചിരിച്ചുകൊണ്ട് പറയും.'' -എന്നാണ് ഹാരി എഴുതിയത് .

ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകന്‍ ഹാരി, 42ാം വയസില്‍ ‘സ്‌പെയര്‍’ എന്ന പുസ്തകത്തിലൂടെ ഉയര്‍ത്തിവിട്ടിരിക്കുന്നത് ബ്രിട്ടനില്‍ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്.. ആ കാറ്റിൽ സഹോദരനും കിരീടാവകാശിയുമായ വില്യം രാജകുമാരൻ ഉൾപ്പെടെ നിരവധി പേരാണ് ആടി ഉലയുന്നത് . വില്യമിനെയും തന്നെയും രാജകുടുംബം രണ്ടു രീതിയിലാണ് കണ്ടിരുന്നതെന്നും ഹാരി വെളിപ്പെടുത്തുന്നു

കാമിലയുമായുള്ള ചാൾസിന്റെ വിവാഹത്തെ താനും വില്യമും എതിർത്ത കാര്യവും പുസ്തകത്തിലുണ്ട്. പിന്നീട് പിതാവിന്റെ സന്തോഷം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. അമ്മയുടെ സ്ഥാനം മറ്റൊരാൾക്ക് നൽകുന്നത് മക്കളാലായ വില്യമിനും ഹരിക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്നും ഹാരി പറയുന്നു

ഹാരി മേഗന്‍ വിവാഹ വേദിയെ ചൊല്ലിയും കൊട്ടാരത്തില്‍ തര്‍ക്കം ഉണ്ടായിരുന്നുവത്രേ . മേഗനുമായുള്ള വിവാഹം വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെയിലെ സെന്റ് പോള്‍ കത്തിഡ്രലില്‍ നടത്തണമെന്ന ഹാരിയുടെ ആവശ്യം വില്യം എതിര്‍ത്തിരുന്നു. ഡയാന-ചാൾസ്, വില്യം-കെയ്റ്റ് ദമ്പതികൾ വിവാഹം കഴിച്ചത് ഇവിടെ വെച്ചായിരുന്നു. ഇംഗ്ലണ്ടിലെ ചാൾസ് വസതിക്ക് സമീപത്തെ ഒരു ഗ്രാമത്തിലുള്ള ചാപ്പലിൽ വെച്ച് വിവാഹം നടത്താനായിരുന്നു വില്യമിന്റെ നിർദേശം. 2018 മെയ് മാസത്തിൽ വിന്‍സ്റ്റര്‍ കാസ്റ്റലില്‍ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ചാണ് ഹാരിയും മേഗനും വിവാഹിതരായത്. മേഗനെ ഹാരി വിവാഹം കഴിക്കുന്നതിലും വില്യമിന് എതിർപ്പുണ്ടായിരുന്നു.

.ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കല്‍ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി എന്നും വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.

മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്ന കാര്യവും ഹാരി പുസ്തകത്തിൽ തുറന്നു പറയുന്നുണ്ട്. തീർന്നില്ല, 17ാം വയസ്സിൽ പബ്ബിന് പിന്നിലെ വയലിൽ വെച്ച് തന്നേക്കാൾ പ്രായമുള്ള സ്ത്രീ തന്നെ ലൈംഗികമായി ഉപയോ ച്ചെന്നും ഹാരി വ്യക്തമാക്കി.

ഇതിനിടെ ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാനും രംഗത്ത് എത്തി. . വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാന്‍കാരെ താന്‍ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഹാരി കൊന്നു തള്ളിയവര്‍ ചതുരംഗത്തിലെ കരുക്കള്‍ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യര്‍ ആയിരുന്നുവെന്നും താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു.

രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുന്‍ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു. ഈ മാസം 10നാണ് ആത്മകഥ പുറത്തിറക്കാനിരുന്നതെങ്കിലും സ്പാനിഷ് പതിപ്പ് അബദ്ധത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മാധ്യമങ്ങളും കമന്റേറ്റര്‍മാരും മുന്‍ സൈനികരും ആത്മകഥക്കെതിരെ രംഗത്തെത്തി . 1995ൽ ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ബി.ബി.സിക്കു നൽകിയ വിവാദ അഭിമുഖത്തിന് സമാനമാണ് ഹാരിയുടെ ആത്മകഥയായ സ്‍പെയർ എന്നാണ് നിരൂപകർ അവകാശപ്പെടുന്നത്.

പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ വിവാദം ആളിക്കത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. 2018 ല്‍ രാജപദവികള്‍ ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ആണ് ജീവിതം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (21 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (44 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends